സിനിമയെ സ്വപ്നം കാണുന്നവർ ജോർജ് ലുക്കാസ് എന്ന സംവിധായകന്റെ കഥ അറിഞ്ഞിരിക്കണം

0
111

ജോർജ് ലൂക്കാസ് എന്ന സംവിധായകന്റെ നാമം സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപെട്ട ഒന്നാണ്. സ്റ്റാർ വാർസ്, ഇന്ത്യാന ജോൺസ് സീരീസ് തുടങ്ങി ഈ പ്രതിഭ തുടങ്ങി വച്ചതെന്തും പൊന്നായി മാറിയിരുന്നു. ഒരുപക്ഷെ ഹോളിവുഡ് ചരിത്രത്തിൽ വച്ചേറ്റവും ആഘോഷിക്കപെട്ട സംവിധായകരിൽ ഒരാൾ തന്നെയാണ് ജോർജ് ലൂക്കാസ്. ലോക നിലവാരത്തിൽ ഉള്ള സംവിധായകനായി അദ്ദേഹം അറിയപ്പെട്ടത് രണ്ടാം ചിത്രമായ സ്റ്റാർ വാഴ്സിന്റെ വിജയത്തോടെ ആണ്. ആ ചിത്രം ഒരുക്കാൻ വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകൾ തന്നെയാകണം ആ ചിത്രത്തെ ഇത്രയും വലിയ വിജയമാക്കി തീർത്തത്
ആദ്യ ചിത്രം അമേരിക്കൻ ഗ്രാഫിറ്റി ചെറിയ ബഡ്ജറ്റിൽ ഒരുങ്ങി വലിയ വിജയം കൊയ്ത ഒന്നായിട്ടും രണ്ടാം ചിത്രത്തിന്റെ തിരക്കഥയുമായി ജോർജ് ലൂക്കാസ് പല സ്റുഡിയോകളെയും സമീപിച്ചെങ്കിലും എല്ലാവരും കൈ മലർത്തുകയാണ് ചെയ്തത്. കാരണം അദ്ദേഹം സ്പേസിൽ വച്ചു നടക്കുന്ന ഒരു കഥയാണ് തിരക്കഥ രൂപത്തിൽ ഒരുക്കിയത്, അത് ആർക്കും അന്ന് അത്രകണ്ട് സ്വീകാര്യമായില്ല. പലരും പറഞ്ഞത് അത് കുട്ടികൾക്ക് മാത്രം ഇഷ്ടപെടുന്ന ഒരു സിനിമയായി മാറും അത് കൊണ്ട് അത് നിർമിച്ചൊരു റിസ്ക് എടുക്കാൻ ഞങ്ങൾ തയാറല്ല എന്നാണ്. പല സ്റ്റുഡിയോ ഓഫിസുകളിലും അദ്ദേഹം കയറി ഇറങ്ങി. ആദ്യ സിനിമ വലിയ വിജയമായിട്ട് കൂടെ വര്ഷങ്ങളോളം അദ്ദേഹത്തിന് രണ്ടാമത്തെ തിരക്കഥയുമായി അലയേണ്ടി വന്നു. ഒടുവിൽ ഒരു നിർമ്മാതാവു അത് നിർമ്മിക്കാമെന്നു ഏറ്റു. അതും ആ സ്ക്രിപ്റ്റ് ഇഷ്ടമായത് കൊണ്ടല്ല, ലുക്കാസ് അടുത്ത് ഒരു കൊമേർഷ്യൽ സിനിമ അവർക്ക് വേണ്ടി ചെയ്തു കൊടുക്കാം എന്ന ഉറപ്പ് പറഞ്ഞത് കൊണ്ട്. തിരക്കഥ വെറും മോശമാണ് എന്ന് ലുക്കാസിന്റെ മുഖത്തു നോക്കി അവർ പറഞ്ഞു

ലൂകാസ് മുന്നോട്ട് വച്ചതിന്റെ മൂന്നിലൊന്നു ബഡ്ജറ്റിൽ സിനിമാ തുടങ്ങി. ആ ബഡ്ജറ്റ് മാത്രമേ നൽകാൻ കഴിയു എന്ന് പ്രൊഡക്ഷൻ ടീം കട്ടായം പറഞ്ഞു. ലുക്കാസിന് വേറെ നിവൃത്തിയില്ലായിരുന്നു. അദ്ദേഹം അത് സമ്മതിച്ചു. സിനിമക്കു വേണ്ടി തന്റെ ശമ്പളം കൂടെ ടെക്നിക്കൽ ഡിപ്പാർട്മെന്റിൽ ചിലവാക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ സ്വപ്ന സിനിമ എങ്ങനെയെങ്കിലും യഥാർത്ഥമാകണം എന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ഷൂട്ട് തുടങ്ങിയ നാൾ മുതൽ തന്നെ പരാജയമായി മാറേണ്ട ഒരു സിനിമ എന്ന സങ്കല്പം ആ സിനിമയ്ക്കു ചുറ്റും ഇരുണ്ടു കൂടി നിന്നു. സ്പേസ് ബേസ് ചെയ്ത സിനിമയായത് സിനിമയായത് കൊണ്ട് vfx ഇല്ലാതെ ചിത്രം പുറത്തിറക്കുക എന്നത് അസാധ്യം ആയിരുന്നു. എന്നാൽ ഹോളിവുയിൽ ആ കാലത്തു (1978) ഒരു വിഷ്വൽ എഫക്ട്സ് ആര്ടിസ്റ് പോലും ഇല്ലായിരുന്നു. ഒടുവിൽ ഒരു vfx സ്റ്റുഡിയോ തന്നെ ചെറിയ കാശു കൊണ്ട് തട്ടികൂട്ടേണ്ടി വന്നു. അക്കാലത്തു വിഷ്വൽ എഫക്ട് എന്നൊരു സംഗതി അത്രകണ്ട് ഹോളിവുഡിൽ പ്രചാരത്തിൽ വന്നിട്ടില്ലായിരുന്നു. മിക്കവാറും ദിവസങ്ങൾ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. പഴയ ഇലക്ട്രോണിക് സാധങ്ങൾ ഒക്കെ ആണ് സെറ്റിൽ ഉപയോഗിച്ചിരുന്നത്. അത് പല ദിവസവും പണി മുടക്കിയിരുന്നു. ഏഴു ദിവസം കഴിഞ്ഞപ്പോൾ ഒരു ദുരന്തം സംഭവിച്ചു സെറ്റ് മുഴുവൻ ഒരു പേമാരിയിൽ തകർന്നു

എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടി നിന്നെങ്കിലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ ലൂക്കാസ് തോൽക്കാൻ തയാറാകാത്തവനെ പോലെ മുന്നിട്ട് ഇറങ്ങി. നിർമ്മാതാവ് ബഡ്ജറ്റിന് മേലെ ഇനിയും കാശ് അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ലൂക്കാസ് ഷൂട്ടിംഗ് കഴിഞ്ഞ ചിത്രങ്ങളുടെ സെറ്റുകളും പ്രോപ്പർട്ടികളും ഉപയോഗിചു ഷൂട്ടിംഗ് നടത്താൻ തുടങ്ങി. ലുക്കാസിന് ഒഴികെ ചിത്രത്തിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും ആ സിനിമ വിജയിക്കും എന്ന് വിശ്വാസം ഉണ്ടായില്ല, പലരും ആ ഷൂട്ടിനെ തന്നെ വെറുത്തു, ലുക്കാസിന്റെ നിർദ്ദേശം പാലിക്കാൻ പോലും പലരും തയാറായില്ല, ഓവർ ടൈം വർക്ക് ചെയ്യാനും അവർ തയാറായില്ല. ചിത്രത്തിലെ ഓരോ നടന് പോലും ആ സിനിമ ഒരു പൂർണ പരാജയം ആകുമെന്ന് ഉറപ്പായിരുന്നു. പാതി മനസോടെ ആണ് അവർ ആ സിനിമയിൽ അഭിനയിച്ചത്. പക്ഷെ ലൂകാസ് മുന്നോട്ട് പോയി. ചിത്രത്തിന്റെ പേരിൽ ലുക്കാസിന് ഒരു വലിയ തുക ഫൈൻ ഒടുക്കേണ്ടി വന്നു ഒപ്പം ഡയറെക്ടറാമാരുടെ സംഘടനയിൽ നിന്നു രാജി വയ്‌ക്കേണ്ടി വന്നു

പരാജയ ഭീതി ഓരോ ദിവസവും കൂടി വന്നു. പ്രൊഡ്യൂസർമാരെയും ടെക്നിക്കൽ ടീമിനെയും താൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാൻ പോലും ലുക്കാസിന് ആയില്ല കാരണം അദ്ദേഹം അധികം ആരോടും സംസാരിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നില്ല. ഒടുവിൽ ഷൂട്ട് കഴിഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് പ്രിന്റ് കണ്ടു ലൂക്കാസ് വീണ്ടും സങ്കടപ്പെട്ടു, താൻ ഉദ്ദേശിച്ചത്തിന്റെ പകുതി പോലും ചിത്രത്തിൽ വന്നിട്ടില്ല, ലുക്കാസിന് മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു റീലീസ് നീട്ടുക എന്നത്, അത് ചിത്രത്തിന് കുറച്ചു മിനുക്കു പണികൾ നടത്താൻ സഹായിക്കും. ഒടുവിൽ വീണ്ടും ചിത്രത്തിന്റെ രംഗങ്ങളെ എഡിറ്റിങ് ടേബിളിലും വിഷ്വൽ എഫക്ട് സ്യുട്ട്ലുമായി പിന്നെയും കുറെ നാൾ ലൂക്കാസ് ചിലവഴിച്ചു. റീഷൂട് ചെയ്യാൻ കഴിയുമായിരുന്നില്ല കാരണം പ്രധാന താരം ആക്‌സിഡന്റ് പറ്റി ആശുപത്രിയിൽ ആയിരുന്നു ഏറെക്കാലം. ഒടുവിൽ കുറെ കഷ്ടപ്പാടുകൾക്ക് ശേഷം ചിത്രം തീയേറ്ററിൽ എത്തി. മാർക്കറ്റിംഗ് നേരെയില്ലാതെ ആ ചിത്രം വെറും മുപ്പത്തി അഞ്ചു തീയേറ്ററുകളിൽ മാത്രമാണ് എത്തിയത്. പ്രൊഡക്ഷൻ കമ്പനി വർഷത്തെ ഏറ്റവും മോശം ദിവസമാണ് റീലിസിനു തിരഞ്ഞെടുത്തത്. പ്രൊഡക്ഷൻ ടീമിനും ഏകദേശം ഉറപ്പായിരുന്നു ചിത്രത്തിന്റെ പരാജയത്തെ പറ്റി

എന്നാൽ എല്ലാവരെയും അത്ഭുതപെടുത്തി ആ ചിത്രം പ്രേക്ഷരുടെ പിന്തുണയോടെ പറന്നു ഉയർന്നു. ഈ ചിത്രം വിജയിക്കില്ലെന്നും കുട്ടികൾക്ക് വേണ്ടി ഉള്ള ഒരു സിനിമാ മാത്രമാകുമെന്നും പറഞ്ഞവർ സിനിമ കണ്ടു കൈയടിച്ചു. പ്രൊഡക്ഷൻ ടീമിനും ടെക്‌നീഷ്യന്മാർക്കും വിശ്വാസം വന്നിരുന്നില്ല. എന്തെന്നാൽ അവർ ഒരിക്കൽ പോലും ചിത്രീകരണ ഘട്ടത്തിൽ ലുക്കാസിനെ വിശ്വസിച്ചില്ല, അയാൾക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞു കൊണ്ടിരുന്ന അവർ ഒടുവിൽ ലുക്കാസിനെ കെട്ടിപിടിച്ചു തെറ്റുകൾക് മാപ്പ് പറഞ്ഞു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി ആ ചിത്രം മാറി, 27 ബില്യൺ ഡോളറാണ് ആ ചിത്രം നേടിയത്. തീയേറ്ററുകളിൽ നിന്നു അഭിനന്ദന പ്രവാഹം ഉയരുമ്പോൾ ലൂക്കാസ് ചിരിക്കുകയായിരുന്നു, അത് വിജയിച്ചവന്റെ ചിരി മാത്രം ആയിരുന്നില്ല.. പലരും പുച്ഛിച്ചിട്ടും അവിശ്വസിച്ചിട്ടും തന്റെ സ്വപ്ങ്ങൾക്ക് മീതെ പാഞ്ഞു അതിനെ നടത്തിയെടുത്ത ഒരുവന്റെ സന്തോഷം ആയിരുന്നു

നമ്മുടെ സ്വപ്ങ്ങളെ വിലയിരുത്തേണ്ടത് നമ്മൾ തന്നെ ആണ് മറ്റുള്ളവരല്ല. മുന്നോട്ട് നടക്കുക അവിടേക്ക് തിരിഞ്ഞു നോക്കുമ്പോൾ കുറ്റം പറഞ്ഞ ലോകം പിന്നിൽ നിന്നു കൈകൊട്ടുന്നത് കാണാം