രണ്ടു കൈയും ഇല്ല…കാല് കൊണ്ട് പരീക്ഷ എഴുതി ദേവിക!! ഫുൾ എ പ്ലസും വാങ്ങി…

0
489

ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപം. ഇങ്ങനെ മാത്രമേ ഈ പെൺകുട്ടിയെ വിശേഷിപ്പിക്കാനാകു. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക. ജന്മനാ കൈകളില്ലാതെ ആണ് ദേവിക ജനിച്ചത്. പക്ഷെ അത് കൊണ്ടെന്നും ജീവിതത്തിൽ തോറ്റു പോയി എന്ന് പറഞ്ഞു തകർന്നു ഒതുങ്ങി കൂടിയവളല്ല ഈ പെൺകുട്ടി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയാണ് ദേവിക ശ്രദ്ധേയയാകുന്നത്

ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൾ കൊണ്ടാണ് പരീക്ഷ എഴുതിയത്. അച്ഛനും അമ്മയുമായി കുഞ്ഞിലേ മുതൽ ദേവികയെ കാലുകൾ കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചത്. എഴുതാൻ മാത്രമല്ല നല്ല ഭംഗിയുള്ള ചിത്രങ്ങൾ വരക്കാനും കാലുകൾ കൊണ്ടാകും ഈ പെൺകുട്ടിക്ക്. വിധിയെ തോൽപ്പിക്കുന്ന അപൂർവം ചില ജന്മങ്ങളിൽ ഒന്ന്. അതാണ് ഈ പെൺകുട്ടി.ഇന്നവളെ ഓർത്തു നാട് അഭിമാനിക്കുന്നു

മറ്റൊരു കുട്ടിയെ വച്ച് പരീക്ഷ എഴുതാൻ ഉള്ള അവസരം ഉണ്ടായിട്ടും അതിനു താല്പര്യപെടാതെ സ്വന്തമായി പരീക്ഷ എഴുതുകയായിരുന്നു ദേവിക. തന്റെ വിജയം തന്റെ മാത്രം തന്നെയെന്ന് ലോകത്തോട് ഈ പെൺകുട്ടിക്ക് വിളിച്ചു പറയണമായിരിന്നു.അഭിനനന്ദങ്ങൾ മോളെ.. ഒരുപാട് ഉയരെ എത്തുക