ബ്ലോക്കിൽ പെട്ട ആംബുലൻസിനു വഴികാട്ടി മുന്നിൽ ഓടി പോലീസുകാരൻ ഇതാ !!!ഒരായിരം സല്ല്യൂട്ട് !!!സോഷ്യൽ മീഡിയയുടെ മുഴുവൻ കൈയടി നേടുകയാണ് രഞ്ജിത് കുമാർ എന്ന പോലീസുകാരൻ. കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടിയായി ഏറെ ദൂരം മുന്നിലോടിയ രഞ്ജിത് മുൻപിൽ ഉണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കാൻ നിർദേശം നൽകി ആംബുലൻസ് കടന്നു പോകാൻ സുഗമമായ പാതയൊരുക്കി. രഞ്ജിത് ഇത്തരത്തിൽ വാഹനങ്ങൾക്ക് നിർദേശവുമായി ആംബുലൻസിന്റെ മുന്നിൽ ഓടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നിസ്വാർഥ സേവനത്തിന്റെ ആൾ രൂപമായി രഞ്ജിത് എന്ന കാക്കിയുടുപ്പ്ധാരി മാറുന്ന കാഴ്ചയാണ് വിഡിയോയിൽ ഉള്ളത്. കോട്ടയത്താണ് സംഭവം നടന്നത്. വണ്ടികൾക്ക് തെല്ലിടെ ഒന്നനങ്ങാൻ പോലും കഴിയാത്ത രീതിയിൽ ആയിരുന്നു ബ്ലോക്ക്.ആംബുലൻസ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ പേടിയോടെ വിറങ്ങലിച്ച നിമിഷം അപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രഞ്ജിത് അവിടെ ഓടി എത്തി വാഹനങ്ങൾ മാറ്റി ആംബുലൻസിനു മുന്നോട്ട് പോകാൻ വഴി ഒരുക്കിയത്.

രഞ്ജിത്തിന്റെ ആത്മാർഥത പുറം ലോകം അറിയാൻ ആംബുലൻസിൽ ഉള്ളവർ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ കൈയടികൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ ലോകം. ഇങ്ങനെയും ചില മനുഷ്യരുണ്ട്, ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥ സേവനം നടത്തുന്നവർ, ഒരു കൈയടിക്കെങ്കിലും അവർക്ക് നല്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യൻ എന്ന പേരിൽ ജീവിച്ചിട്ടെന്തുകാര്യം. രഞ്ജിത് താങ്കൾ മാസ്സ് അല്ല മരണമാസാണ്.

Comments are closed.