പ്രണയത്തെ തല്ലി കെടുത്താൻ കഴിയുമോ..?.. ഒരിക്കലുമില്ല.. ഈ പ്രണയ കഥ കേട്ട് നോക്ക്….ഉടൻ പണം, വളരെയധികം പ്രശസ്തി നേടിയ ഒരു പ്രോഗ്രാം ആണ് ഉടൻ പണം. ഒരുപക്ഷെ അവതാരകരായ മാത്തുകുട്ടിയുടെയും രാജ് കലേഷിന്റെയും അവതരണ മികവ് കൊണ്ട് കൂടെ ശ്രദ്ധിക്കപ്പെട്ട പ്രോഗ്രാം ആണത്. മാത്രമല്ല ഉടൻ പണത്തിൽ പങ്കെടുക്കുന്നവരെ കൊണ്ട് മാക്സിമം ഇൻവോൾവ് ചെയ്യിച്ചു സംസാരിപ്പിക്കാനും മാത്തുവിനും കല്ലുവിനും മിടുക്കുണ്ട്. അത് കൊണ്ട് തന്നെ വളരെ രസകരമായ, ഒപ്പം ഹൃദയത്തിൽ തൊടുന്ന പല അനുഭവങ്ങളും മത്സരാർഥികൾ പങ്കു വയ്ക്കാറുണ്ട്.

മതം, അത് ചിലപ്പോൾ ആളുകളുടെ മനസ്സിൽ ഭ്രാന്തമായ തീ കോരിയിടും.മനുഷ്യൻ സൃഷ്ടിച്ച മതം ആ മനുഷ്യകുലത്തിൽ ഉള്ളവരെ തന്നെ ഉപദ്രവിക്കാൻ തക്ക പരുവത്തിൽ തന്നെയാണ്. ഉടൻ പണത്തിൽ വന്ന സഞ്ജീറ എന്ന പെൺകുട്ടി തന്റെ പ്രണയകഥ വിവരിക്കുന്നത് നിറകണ്ണുകളോടെ മാത്രമേ കേട്ടിരിക്കാൻ കഴിയു. ഭ്രാന്തമായ മത സ്നേഹം കൊണ്ട് തല്ലി ചതച്ച പ്രണയം തോൽവികൾക്ക് നിന്ന് കൊടുക്കാതെ ഉയർന്നു പറന്നെങ്കിലും ഇന്നും ഒരുപാട് വേദനകൾ അനീഷും സഞ്ജീറയും പേറുന്നു.

കുടകിലെ കോളേജിൽ പഠിച്ചിരുന്നപ്പോൾ പ്രണയത്തിലായ അനീഷും സഞ്ജീറയും ഒരുമിച്ചുള്ള ഒരു ബസ് യാത്രക്കിടെ അനുഭവിക്കേണ്ടി വന്നത് ഒരുപാട് പ്രശ്നങ്ങളെയാണ്. ചന്ദന കുറി തൊട്ട ആൺ കുട്ടിയും തട്ടമിട്ട പെൺകുട്ടി തമ്മിൽ ചേർന്നാൽ അത് പ്രണയമാകില്ലെന്നു മുൻവിധികൾ ഉള്ളൊരു കൂട്ടം മനുഷ്യർ. ഇരുവരെയും തടഞ്ഞു വച്ചു മർദിച്ചു. ഒടുവിൽ ഒന്നിച്ചെങ്കിലും അന്ന് തങ്ങളെ മര്ദിച്ചവരോട് സഞ്ജീറ പറയുന്ന വാക്കുകൾ ഏറെ കാലികമാണ്. ” ഒരു പെണ്കുട്ടിയോടും ഇങ്ങനെ ചെയ്യരുത് “. പിന്നെ ചന്ദനക്കുറിയും തട്ടവും ചേർന്നാൽ അത് പ്രണയമാകില്ലെന്നു പറയുന്നവരോട്. മനുഷ്യരാണ് ഒരുമിച്ചു ജീവിക്കേണ്ടത്, മതങ്ങൾ അല്ല

Comments are closed.