പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന്..നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ , ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ…മഞ്ചേരിയിലെ ഹോട്ടൽ ഉടമ – എന്ത് മനുഷ്യന്മാരാണ്

0
1812

എന്ത് മനുഷ്യന്മാരാണ്.. ഓരോ കഷ്ടതയുടെ കാലത്ത്, ഓരോ ദുരന്തമുഖത്തു പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത സ്ഥലങ്ങളിൽ നിന്നും മനുഷ്വത്വത്തിന്റെ കടൽ പരന്നു ഒഴുകുമ്പോൾ അറിയാതെ ആരായാലും പറഞ്ഞു പോകും. എന്ത് മനുഷ്യൻമാരാടോ.. ഇത് കേരളമാണ് തെക്കും വടക്കും അങ്ങനെ വകഭേദമില്ലാത്ത കേരളീയരുടെ നാട്.. സഹജീവികൾക്ക് സങ്കടം വരുമ്പോൾ അത് ഒപ്പാൻ ഓടിയെത്തുന്ന ഒരായിരം, അല്ല ലക്ഷകണക്കിന് കൈകൾ അതിവിടത്തെ പ്രത്യേകതയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മണ്ണ്. സ്നേഹത്തിന്റെ മതം മാത്രമുള്ള മണ്ണ്..

ഈ വർഷവും മഴ കെടുതികൾ വിതച്ചപ്പോഴും ആ മഴയിൽ പെട്ടു കരഞ്ഞവരെ കൈപിടിച്ച് ഉയർത്തുവാൻ ഒരുപാട് കൈകൾ എത്തിയിരുന്നു. കൂടുതലും വടക്ക് പ്രദേശത്തു നാശം വിതച്ചപ്പോൾ സഹായത്തിനു തെക്ക് നിന്നും ആരും എത്തിയില്ല എന്ന് പലരും കുപ്രചാരണങ്ങൾ അഴിച്ചു വിട്ടെങ്കിലും പിന്നീട് ആക്കൂട്ടരുടെ മുഖത്തേറ്റ അടി പോലെ തെക്കും എന്നും വടക്ക് എന്നുമില്ലാതെ സഹായങ്ങൾ ഒഴുകിയെത്തി. മനുഷ്യന്റെ വേദന മറ്റൊരു മനുഷ്യന് തിരിച്ചറിയാമെന്ന് പറയാതെ പറഞ്ഞു പോകുന്ന സംഭവങ്ങൾ.

ചെങ്ങന്നൂർ നിന്നും പ്രളയബാധിത മേഖലയായ വയനാടേക്കും നിലമ്പൂരേക്കും അവശ്യ സാധനങ്ങളുമായി യാത്ര തിരിച്ച ഷോഫിൻ സി ജോണിനും കൂട്ടർക്കും ന്യൂ സ്ട്രീറ്റ് ബോയ്സിനും പറയാനുള്ളത് ഒരു സഹാനുഭൂതിയോടെ കഥയാണ്. പത്തു പേരിൽ അധികമുള്ള അവരുടെ സംഘം മഞ്ചേരിയിലെ രസം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഉള്ള അനുഭവമാണ് ഷോഫിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. ഹോട്ടലുടമ അവരിൽ നിന്നും പണം ഒന്നും തന്നെ വാങ്ങിയില്ല.ഷോഫിന്റെ പോസ്റ്റ്‌ ഇങ്ങനെ. “നിങ്ങ എന്ത് മൻസമാരാഡോ…. (മഞ്ചേരി രസം ഹോട്ടൽ )
പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന് , കാരണം ചോദിച്ചപ്പോൾ, നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ , ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ ……
മനുഷ്യൻ മനുഷ്യനാണ്….”