ഗിരീഷ് ഗംഗാധരൻ എന്ന സൂപ്പർമാൻ…..

0
2625

ഗിരീഷ് ഗംഗാധരൻ..ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആഗ്രഹിച്ചത് ഈ പഹയൻ ഷോ കഴിഞ്ഞു തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഷോ കഴിഞ്ഞു ആ കൈയൊന്നു പിടിച്ചു മുത്തി ചോദിക്കാമായിരുന്നു എങ്കിൽ” ഇജ്ജ് സൂപ്പർമാന്റെ ആരാ എന്ന് ..?” ഒരു വല്ലാത്ത ജിന്ന് തന്നെയാണ് ഈ മനുഷ്യൻ. അങ്കമാലിയിൽ ഓടെടാ ഓട്ടം ഓടി ഞെട്ടിച്ചതിലും എത്രയോ മുകളിലാണ് ഈ മനുഷ്യൻ ജെല്ലിക്കെട്ട് എന്ന വിഷ്വൽ മാജിക്ക് കൊണ്ട് പകർന്നു തന്നത്. മലയാള സിനിമയിൽ കണ്ടു വന്നിരുന്ന കണ്വെന്ഷനൽ ഷോട്ട് ഡിവിഷനുകളുടെ ഭാണ്ഡകെട്ട് ഒന്നും പേറാതെ, അടിയയാലൂം ഇടിയായാലും നെടുങ്കൻ ട്രാക്കിങ് ഷോട്ടുകളെങ്കിലും ദൈർഖ്യത്തിന്റെ പരിമിതികളില്ലാതെ പ്രേക്ഷകന് സിനിമക്കുള്ളിലെന്ന രീതിയിൽ പകർത്തിയെടുക്കുന്ന ഗിരീഷിന്റെ കരവിദ്യക്ക് ഒരു സാധാരണ സിനിമാട്ടോഗ്രാഫറിന്റെ ക്രീയേറ്റീവിറ്റിക്കും മുകളിൽ അപാരമായ ഫിസിക്കൽ എഫൊർട്ടുമുണ്ട്..

മറ്റുള്ള ഛായാഗ്രാഹകന്മാരെ താഴ്ത്തികെട്ടുകയല്ല, പക്ഷെ പറയാതെ വയ്യ ഒരു സാധാരണ ഛായാഗ്രാഹകൻ സ്പെൻഡ്‌ ചെയ്യണ്ട ക്രീയേറ്റീവ് സ്റ്റഫ് അതികഠിനമായ ഫിസിക്കൽ എഫൊർട്ടിനൊപ്പം ബാലൻസ് ചെയ്തു പോകുക എന്നത് അസാധാരണം തന്നെയാണ്. അത്കൊണ്ട് തന്നെയാണ് പറഞ്ഞത് ഈ മനുഷ്യൻ ഒരു സൂപ്പർമാൻ തന്നെയാണ് എന്ന്. അങ്കമാലി കണ്ടു its just Gireesh things എന്ന് ചുമ്മാ ഒരു പേചിക്ക് അവലോകനം ചെയ്യാമെങ്കിലും ജെല്ലിക്കെട്ടിനു പിന്നിൽ ഇദ്ദേഹം ചിലവഴിച്ച എഫൊർട്ട് വാക്കുകൾ കൊണ്ടൊന്നും വിശദീകരിക്കാനോ എന്തിനധികം പറയുന്നു ചിന്തിക്കാൻ പോലും കഴിയാത്തതു ആണ്. ജെല്ലിക്കെട്ട് കൈയടിപ്പിച്ചെങ്കിൽ ആ കൈയടിയുടെ ഒരു ഭാഗം ഈ മനുഷ്യന് കൂടെ അവകാശപ്പെട്ടതാണ്. കഷ്ടപ്പെട്ട് കഥ നടക്കുന്ന മലഞ്ചെരുവിലെ കാഴ്ചകൾ ഓടിയും കുതറിയും നമ്മുടെ മുന്നിലേക്ക് എത്തിച്ച ഈ മനുഷ്യന്.

ടിഫ്ഫിൽ ചിത്രം കണ്ട റിവ്യൂവർ Rafael Motamayor പറഞ്ഞ ഒരു വിശേഷണം അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ട്. സിനിമാട്ടോഗ്രഫി മാഡ് മാക്സ് ഫ്യൂറി റോഡ് എന്ന വമ്പൻ ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്നത് ആണ്എന്നാണ്. ഇന്ന് സിനിമ കണ്ടിറങ്ങുമ്പോൾ ആ വാക്കുകൾ സത്യമാണെന്നു പറയാതെ വയ്യ. അതെ മലയാളം പോലെ ഒരു കൊച്ചു ഇൻഡസ്ട്രിയിൽ നിന്ന് ലോക നിലവാരത്തിലുള്ള വർക്കും ടെക്‌നീഷ്യനും വന്നിട്ടുങ്കിൽ അത് അഭിമാനിക്കേണ്ട ഒരു കാര്യം തന്നെയാണ്.

അഭിമാനം തോന്നുന്നു ഗിരീഷ് നിങ്ങളെയോർത്തു, കിലോക്കണക്കിന് ഭാരം ചുമലിൽ വച്ച് വിയർപ്പൊഴുക്കിയും കൊച്ചു കിടങ്ങുകൾ ചാടിക്കടന്നും ഓടിയും നിരങ്ങിയും നീന്തിയും ഞങ്ങൾക്ക് മുന്നിലെത്തിച്ച ദൃശ്യങ്ങളെയോർത്… i repeat, നിങ്ങൾ സുപ്പെർമാന്റെ ആരോ ആണ്..ഒരുപക്ഷെ ആ സൂപ്പർമാൻ നിങ്ങൾ തന്നെയാണോ എന്നെനിക് സംശയമുണ്ട്…

– Jinu Anilkumar