കുട്ടേട്ടനും ലാലേട്ടനും!!!20 വര്‍ഷമായി കൃഷ്ണ കുമാറിന്‍റെ മനസ്സിലുള്ള ആ ആഗ്രഹം പൂവണിഞ്ഞു!!!

0
259

ശാരീരികാവശതകളില്‍ ഒട്ടും തളരാതെ തന്നെ പോലെയുള്ള അനേകരെ സഹായിച്ച, ഈ വർഷത്തെ മികച്ച സാമൂഹ്യ സേവകനുള്ള യുവജന കമ്മീഷന്റെ അവാർഡ് നേടിയ പി ആർ കൃഷ്ണകുമാർ എന്ന ചാവറക്കാരുടെ സ്വന്തം കുട്ടേട്ടൻ. വീല്ചെയറുകളിലും കട്ടിലുകളിലും തളിച്ചിട്ടു പോകുന്ന ജീവിതങ്ങളെ സ്വപ്നം കാണുവാനും ആഗ്രഹിക്കുവാനും പഠിപ്പിക്കുന്ന കൃഷ്ണകുമാറിന്റെ വലിയ മനസിനാണ് സംസ്ഥാന യുവ ജന കമ്മിഷൻ അവാർഡ് നൽകി ആദരിച്ചത്. തനന്റെ കുറവുകളിൽ തളരാതെ മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കൃഷണകുമാറിന്റെ 20 വര്‍ഷത്തെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞത്….

രണ്ടു പതിറ്റാണ്ടായുള്ള കൃഷ്ണ കുമാറിന്റെ ആഗ്രഹമായിരുന്നു താരരാജാവ് മോഹന്‍ലാലിനെ നേരിട്ട് കാണണം എന്നത്. ഈ കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ ആ ആഗ്രഹം നടന്നു. ലാലേട്ടനെ നേരില്‍ കണ്ടു…ലാലേട്ടന്റെ കവിളില്‍ കുട്ടേട്ടന്‍ ചക്കര മുത്തവും നല്‍കി..തിരിച്ചു ലാലേട്ടന്റെ സ്നേഹ ചുംബനവും കൂടി കിട്ടിയപ്പോള്‍ കുട്ടേട്ടന്റെ കവില്‍ കണ്ണിര്‍ കൊണ്ട് നനഞ്ഞു…

മോഹന്‍ലാലിനെ കണ്ട കൃഷ്ണ കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.. “ലാലേട്ടൻ….കഴിഞ്ഞ 20 വർഷമായി കാണുന്ന സ്വപ്നം. Paulo Coelho പറഞ്ഞതുപോലെ നമ്മൾ ഒരു കാര്യം തീവ്രവും സത്യസന്ധവുമായി ആഗ്രഹിച്ചാൽ അത് നടത്തിതരാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തും. ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും ചിലരൊക്കെ എന്നോടൊപ്പം നിന്നു. അവരോട് നന്ദി പറയുന്നത് മോശമാണെങ്കിലും പറയാതെ വയ്യ. ഷിബു സാർ, അരുൺ രാജ് ചേട്ടാ , അനൂപ് പട്ടത്താനം മുത്തേ, ശ്രീക്കുട്ടാ ചക്കരേ… Thank you.. Thank you.. Thank you… “

സമൂഹത്തിൽ അധികമാളുകൾക്ക് അറിയാത്തതും, രോഗിക്ക് അതിദയനീയ സ്ഥിതി ഉണ്ടാക്കുന്നതും, ചികിത്സ ഇല്ലാത്ത രോഗം എന്ന് ആധുനിക വൈദ്യ ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞിട്ടുള്ളതുമായ ഒരു രോഗമാണിത്. കുറേ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന അപൂർവ്വ ജനിതക രോഗമായി നിർണയിച്ചിരിക്കുന്നു. ഈ രോഗം ബാധിച്ചു എഴുനേറ്റു ഇരിക്കാനോ നടക്കാനോ പോലും ആകാതെ വീൽ ചെയറിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നൊരാളാണ് കൃഷ്ണകുമാർ. മസ്കുലാർ ഡിസ്ട്രോഫി മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ വേണ്ടി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ ട്രസ്റ്റ് ആണ് MinD. ഇതുവരെയായി 400 നു മുകളിൽ മാസ്ക്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ചവരെ കണ്ടെത്താനും അവർക്ക് സഹായം നൽകാനും MinD ലൂടെ കൃഷ്ണകുമാറിനും കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.