കാൻസർ അതിജീവനത്തിന്റെ 10 ഇയർ ചലഞ്ച് !! മംമ്‌തയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്!!!അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ക്യാമ്പയിൻ ഉണ്ട്. ടെൻ ഇയേർസ് ചലഞ്ച്. ഒരാളുടെ പത്തു വര്ഷം മുൻപുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കു വയ്ക്കുന്ന ഈ ക്യാമ്പയിൻ പ്രശസ്തമായത് ഇത്തരം ഫോട്ടോകൾ കാണാനുള്ള ആളുകളുടെ കൗതുകം കൂടെ കൊണ്ടാണ്. നടി മമ്ത മോഹൻദാസ് ഇന്ന് തന്റെ ടെൻ ഇയർ ചലഞ്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു കാൻസർ സർവൈവർ ആയ മമ്ത ഇന്ന് ലോക ക്യാൻസർ ദിനത്തിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരികുന്നത്. ഒപ്പം ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പുമുണ്ട്. കുറിപ്പ് ഇങ്ങനെ..

“ഇന്ന് ലോക കാൻസർ ദിനമാണ്, എന്റെ ടെൻ ഇയർ ചലഞ്ചിന്റെ ഫോട്ടോ പങ്കു വയ്ക്കാൻ ഞാൻ ഈ ദിനം വരെ കാത്തിരിക്കേണ്ടി വന്നു
എനിക്ക് ക്യാൻസർ പിടിപെട്ടു പക്ഷെ അതിനു എന്നെ കീഴടക്കാനായില്ല… 2009 എന്ന വര്ഷം എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒന്നാണ്. എന്റേത് മാത്രമല്ല ഞങ്ങളുടെ കുടുംബത്തിന്റെ ഒന്നാകെ പ്ലാനുകളെയും തിരുത്തേണ്ടി വന്ന വര്ഷം. കഴിഞ്ഞ പത്തു വർഷങ്ങൾ എന്നെ സംബന്ധിച്ചു ഒരു ചലഞ്ച് തന്നെയായിരുന്നു, തിരികെ നോക്കുമ്പോൾ ഒരു കാര്യമെനിക്ക് ഉറപ്പ് പറയാം.

ഞാൻ അക്ഷീണം പോരാടി, സ്ട്രോങ്ങ് ആയി നിന്നു, ഞാൻ അതിനെ അതിജീവിച്ചു. ഈ വർഷങ്ങളിൽ എല്ലാം പോസറ്റീവ് ആയി നിൽക്കുക എന്നത് പ്രയാസമുള്ള കാര്യമാണ് എന്നാലും ഞാൻ അത് ചെയ്തു. അതിനു എന്നെ സഹായിച്ച എന്റെ പിന്നിൽ നിന്ന കുറച്ചു പേരുണ്ട്. എന്റെ അച്ഛൻ, ‘അമ്മ, എന്റെ കസിനുകളിൽ കുറച്ചു പേർ എനിക്ക് സഹോദര സ്നേഹം എന്തെന്ന് പകർന്നു തന്നു, എനിക്ക് സുഖമല്ലേ എന്ന് ഫോണിലൂടെയും മെസ്സേജിലൂടെയും അന്വേഷിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കൾ, എന്റെ മുന്നിൽ വന്ന നല്ല വർക്കുകൾ, കൂടുതൽ നന്നായി പെർഫോം ചെയ്യാൻ പഠിപ്പിച്ച സഹ പ്രവർത്തകർ ഒപ്പം എനിക്ക് ഏതാണ് ഏറ്റവും നല്ലതെന്നും മോശമെന്നും തിരഞ്ഞെടുക്കാൻ പഠിപ്പിച്ച ലോകം, ഇവർക്കെന്റെ നന്ദി ”

Comments are closed.