കളിയാക്കാൻ എല്ലാവർക്കുമാകും !! പക്ഷെ ഒന്ന് ഓർക്കണം ധോണി ആ പേരിനു തുല്യം അയാൾ മാത്രംധോണി എന്ത് കൊണ്ടാണ് ഇന്ത്യയുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊന്ന് താരങ്ങളിലൊന്ന് എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്നത് കുറച്ചു മണിക്കൂറുകൾ കൊണ്ട് കണ്ടതാണു. വെറും 113 റൺസ് നേടിയ ഇന്ത്യൻ ടീമിന്റെ പകുതിയിലധികം റൺസ് അടിച്ചത് ആ റാഞ്ചിക്കാരനാണ്. അറുപത്തി അഞ്ചു റൺ എന്നത് അല്ല ഒരിക്കലും വലിയ കാര്യം മറിച്ചു അത് എപ്പോഴാണ് വന്നത് എന്ന് തന്നെയാണ്. ചീട്ടുകൊട്ടാരം പോലെ തകർന്നു വീണ ടീമിനെ ഉയർത്തികൊണ്ട് വന്നു മാന്യത ഉള്ള ഒരു സ്‌കോറിൽ എത്തിക്കണമെങ്കിൽ ആ പേരു ധോണി എന്ന് തന്നെയാകണം

ആറിന് 28 എന്ന പരിതാപകരമായ സ്ഥിതിയിൽ നിന്നപ്പോൾ ഇന്ത്യയെ തുറിച്ചു നോക്കിയിരുന്നത് ഏറ്റവും കുറഞ്ഞ സ്കോർ എന്ന ചീത്തപ്പേരിന്റെ പട്ടം തന്നെയായിരുന്നു. ഹർദിക് പാണ്ഡ്യയും കൂടാരം കയറുമ്പോൾ അക്ഷോഭ്യനായി മറുവശത്തു ആ മനുഷ്യൻ നിൽപ്പുണ്ടായിരുന്നു. ഏകാന്തതയോടെ.. എല്ലാ തവണയും പോലെ ബാറ്റ് കൊണ്ട് മാത്രം സംസാരിക്കാൻ അറിയുന്ന ആ മനുഷ്യന്റെ കഴിവ് തന്നെയാണ് ഇന്ത്യയെ നൂറു കടത്തിച്ചത്

മേല്ലേപോക്കെന്നും, തുഴച്ചിലെന്നും പറഞ്ഞു അയാളെ കളിയാക്കിയവരെ കൊണ്ട് പോലും കൈയടിപ്പിക്കുന്നത് കൊണ്ടാണ് അയാളൊരു യഥാർഥ ഹീറോ ആകുന്നത്. ഒരു വിക്കെറ്റ് കീപ്പർ ആയത് കൊണ്ട് കളിക്കളത്തിലെ ഏകാന്തത നല്ലത് പോലെ ധോണി അനുഭവിച്ച ഒരാളാകണം, റണ്ണപ്പിൽ നിന്നു ബൗളർ ഓടിയടുക്കുന്നത് മുതൽ ഗ്ലൗസിൽ ബൗൾ എത്തുന്നത് വരെ അയാൾ അനുഭവിക്കുന്ന അതെ ഏകാന്തത തന്നെയാണ് അറ്റം വരെ കാത്തിരിക്കാനും പൊരുതാനും ധോണി ധോനിയെ സഹായിക്കുന്നത്. ഇപ്പോളിതാ കൈയടികൾ മുഴങ്ങുമ്പോഴും തന്നിലേക്ക് തന്നെ പിന്തിരിഞ്ഞു അയാൾ നടക്കുകയാണ് കൂക് വിളികളും കളിയാക്കലുകളും കേൾക്കുന്നത് പോലെ തന്നെ എന്തെന്നാൽ ധോണി ഒരു പോരാളി ആണ്

Comments are closed.