ഈ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുത്തവ!! വൈറലായ സെലിബ്രിറ്റി ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫറെ പരിചയപ്പെടാം

0
974

സമൂഹ മാധ്യമങ്ങളിലെ ടൈം ലൈനുകളിൽ വിരലിനൊപ്പം വഴുതി നീങ്ങുന്നവയിൽ നല്ല ചിത്രങ്ങൾ നമ്മുടെ കണ്ണുകളിൽ എപ്പോഴും ഉടക്കാറുണ്ട്. നല്ലതാണെന്നു തോന്നിക്കഴിഞ്ഞാൽ ലൈക്കും ഷെയറും ചെയ്യാറുമുണ്ട്. എന്നാൽ അതി ഗംഭീരമെന്നു പറഞ്ഞു പോകുന്ന ഫോട്ടോകൾ സൃഷ്ടിച്ചയാളെ പറ്റി ആരും ഒന്നും അന്വേഷിക്കാറില്ല. അതൊരു ഫോട്ടോഗ്രാഫറുടെ തലയിലെഴുതാണ്, അവന്‍റെ ചിത്രങ്ങൾ കണ്ടു ലോകം കൈയടിക്കുമെങ്കിലും അവന്‍റെ ജീവിതത്തിനു അവനെടുത്ത ചിത്രങ്ങളെ പോലെ വെട്ടം വരണമെന്നില്ല, ഈ ഫോട്ടോ എടുത്തയാൾ ആരെന്നു പോലും ചോദ്യം ഉയരാതെ ആ കൈയടി മാഞ്ഞു പോകുകയും ചെയ്യും. നമുക്ക് സാനിഫിനെ പരിചയപ്പെടാം.

ഇന്ന് സമൂഹ മാധ്യമങ്ങളിലെ സൊ കാൾഡ് മീഡിയാസ് അവരുടെ പ്രചാരം വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പല സെലിബ്രിറ്റി ചിത്രങ്ങൾക്കും പിന്നിൽ സാനിഫ് ആണ്. സിനിമ ലോകത്തെ പല താരങ്ങളുടെയും ചടങ്ങുകളുടെയും ഒരുപാട് ചിത്രങ്ങൾ സാനിഫ് എടുത്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും പലരും വന്നു സ്നേഹത്തോടെ സാനിഫിൽ നിന്ന് വാങ്ങാറുമുണ്ട്, പിന്നീട് ഈ പറഞ്ഞ കൂട്ടർ മൈൻഡ് ചെയ്തില്ലെങ്കിലും സാനിഫ് പരാതികളൊന്നുമില്ലാതെ അവർക്ക് ചിത്രങ്ങൾ നൽകാറുണ്ട്. ഇത്രയും വായിച്ചു നിർത്താൻ വരട്ടെ. ഇനിയാണ് ട്വിസ്റ്റ്.. ഏത് അത്യാധുനിക ക്യാമറയാണ് മെലിഞ്ഞു കൊലുന്നനെ ഉള്ള ഈ പയ്യന്റെ കൈയിലെന്നുള്ള ചോദ്യത്തിന് ഒരു ചിരി ആയിരിക്കും ഉത്തരം.. ഇതെല്ലം മൊബൈലിൽ എടുത്ത ചിത്രങ്ങളാണ്…

കൊച്ചിയിലൊരു സിനിമ സംബന്ധിയായ പ്രോഗ്രാം ഉണ്ടായാൽ അവിടെ സാനീഫിന്റെ സാനിധ്യവും ഉണ്ടാകും. ഫോട്ടോ എടുക്കൽ മാത്രമല്ല അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ സേവനവും കൈയിലുണ്ട്. ആലുവക്കാരനായ സാനിഫ് തന്നാൽ കഴിയുന്ന സഹായങ്ങൾ പല സിനിമ പ്രവർത്തകർക്കും സിനിമകൾക്കും വേണ്ടി ലാഭേച്ഛയില്ലാതെ ചെയ്യാറുണ്ട്.

പകർത്തിയ ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടെങ്കിലും അതിനൊക്കെ ഒന്ന് അഭിനന്ദിക്കാൻ പോലും ആരും അത്രകണ്ട് മിനക്കെടാറില്ല. അതിലൊരു പരിഭവവുമില്ല സാനീഫിന്. ചുരുണ്ട മുടിയിഴകളെ തൊപ്പിക്കുള്ളിലാക്കി അടുത്ത പ്രോഗ്രാമിന്റെ പിന്നാലെ നടക്കുകയാകും സാനിഫ് ഇപ്പോൾ, ഒരുപക്ഷെ അയാൾക്ക് പോലും അറിയുകയുണ്ടാകില്ല അയാളുടെ ചിത്രങ്ങൾ ഇത്രയും മനോഹരമാണെന്നു…സാനിഫ് എടുത്ത ചിത്രങ്ങള്‍ കാണാം…