ഇനീ അവരിൽ പലരും അയാളുടെ പിന്നാലെ പോകേണ്ടി വരും ഡേറ്റിന്! കാലത്തിന്റെ മധുര പ്രതികാരം!ജോജു, വർഷങ്ങൾ കുറെയായി ഈ താരം മലയാള സിനിമയിൽ എത്തിയിട്ട്. ജൂനിയർ ആര്ടിസ്റ്റായും അത് കഴിഞ്ഞു സഹനടനും വില്ലനുമായി എല്ലാം പതിയെ ചവിട്ടി കയറിവന്ന ജോജു ഇന്ന് താൽക്കാലികമായെങ്കിലും കിട്ടിയ ഒരു ലേബലിന്റെ സന്തോഷത്തിലാണ്. ജോജു ജോർജ് ഒരു നായകനാണ്. ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര നായക വേഷം ജോജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നുണ്ട്. താത്കാലികമായ ആ നായക സ്ഥാനം ഇനി സ്ഥിരം ആകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഈ വർഷത്തെ അവാർഡ് ക്യാറ്റഗറികളിൽ പലതിലും ജോസഫിന്റെ പേര് കടന്നു വരും എന്ന പ്രേക്ഷകരുടെ അഭിപ്രായം അന്വർഥമാകുമെന്നു പറയാം. ജോസഫ് ഒരു അടയാളം തന്നെയാണ് ജോജു ജോർജിനെ സംബന്ധിച്ചു തന്റെ എക്സിസ്റ്റൻസിന്റെ പ്രകടനത്തിന്റെ എല്ലാം. സിനിമ എന്ന സ്വപ്നത്തിലേക്ക് യാത്ര ചെയുന്ന ഒരുപാട് പേരുണ്ട്. നടവഴിയിലെ ദുര്‍ഘടങ്ങൾ ഒരുപാട് ഉണ്ടെന്നാലും, മുറിവേറ്റു കാലു മുറിവേറ്റു വീണെന്നാലും പതിയെ എഴുനേറ്റു മുന്നോട്ടു നീങ്ങുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമേ കാണും.

അവരുടെ ശ്വാസം പോലും സിനിമയാണ്. ഒരു നടൻ ആകണം എന്ന മോഹമുള്ള പലരും ആ ചിന്ത കൈവെടിയുന്നത് അതിനു പിന്നിലെ കഷ്ടപ്പാടുകൾ ഓർത്താണ്. എത്ര വർഷങ്ങൾ പിന്നിട്ടാലും സ്വപ്നത്തിലേക്ക് നടന്നു കയറുമ്പോൾ ഒരു മനുഷ്യനുണ്ടാകുന്ന സുഖമുണ്ടല്ലോ, അതിനു പകരം വയ്ക്കാൻ പാകത്തിലുള്ള ഒന്നും ഈ ലോകത്തു കാണില്ല. ആ അവസ്ഥയിലൂടെയാകും ജോജു ജോർജ് ഇപ്പോൾ കടന്നു പോകുന്നത്. ജൂനിയർ ആര്‍ട്ടിസ്റ്റിൽ നിന്നു ഇന്നത്തെ ജോജു ജോർജ് എന്ന നല്ല നടനിലേക്ക് 22 വര്‍ഷങ്ങളാണ് ദൂരം.

പ്രവചങ്ങൾ പോലെ ജോസഫിന് ആദ്യത്തെ അവാർഡ് ലഭിച്ചു. സി പി സി ഗ്രൂപ്പിന്റെ മികച നടനുള്ള അവാർഡ് ആണ് ജോജുവിനു ലഭിച്ചത്. ഇനിയും ഒരുപാട് അവാർഡുകൾ താരത്തിനെ തേടി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പത്തോളം വര്ഷം ഒരു സീൻ എങ്കിലും തരുമോ എന്ന് ചോദിച്ചു സംവിധായകരുടെ കൈയും കാലും പിടിച്ച ഒരുവൻ ഇന്ന് ചിരിക്കുകയാണ്. ഇനീ അവരിൽ പലരും അയാളുടെ പിന്നാലെ പോകേണ്ടി വരും ഡേറ്റിന്. കാലത്തിന്റെ മധുര പ്രതികാരം…

Comments are closed.