ആവോളം കല്ലെറിഞ്ഞില്ലേ ഇനി അല്‍പ്പം കൈയടിയെങ്കിലും നൽകൂ..!!!

0
44

ഏറെ സങ്കടമുള്ള ഒരു കാര്യമാണ് ഇനി മനുഷ്യന് എന്തിനും ഏതിനും കേൾക്കുന്ന വിമർശനങ്ങൾ. ഇന്ത്യൻ കുപ്പായം അണിയുമ്പോൾ ഇതുപോലുള്ള കോടിക്കണക്കിനു കാണികളുടെ വികാരങ്ങളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരും എന്നൊക്കെ പറയാമെങ്കിലും, ധോണിയുടെ നേർക്ക് എറിയുന്ന കല്ലിനു മൂർച്ച അല്പം കൂടുതലാണ് എന്ന് പറയാതെ വയ്യ. വിമര്ശിക്കപെടാത്തവരായി ആരും ഇല്ലെങ്കിൽ പോലും രണ്ടു മില്ലി കൂടിയ വിമർശനം എന്നൊക്കെ പ്രാസത്തിനു പറയാം. ഇന്ത്യ ആദ്യ ഓസ്‌ട്രേലിയ ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്കറ്റ് ധോണിക്ക് കിട്ടിയ വിമർശനം ഇവിടെ ഓർമ്മിപ്പിക്കുന്നു.

ആദ്യ മത്സരം കഴിഞ്ഞു രണ്ടാം മത്സരമെത്തി. വയസൻ എന്നും, പൂർവകാല മികവിന്റെയും പേരിൽ പിടിച്ചു നില്കുന്നവനെന്നും പലരും പുച്ഛിച്ച ആ മനുഷ്യന്റെ ബാറ്റിരംബം ഇന്ത്യയെ വിജയ തീരത്തോട് അടുപ്പിച്ചപ്പോഴും ആരും അത്രകണ്ട് അദ്ദേഹത്തെ പ്രശംസിച്ചു കണ്ടില്ല. മൂന്നാം ഏകദിനത്തിൽ കേദാർ ജാദവ് അവസാന റണിനു വേണ്ടി ബൗണ്ടറി പായിക്കുമ്പോഴും 80 മുകളിൽ റൺസുമായി അയാൾ അപ്പുറത്തെ എൻഡിൽ ഉണ്ടായിരുന്നു. വിമർശനങ്ങൾക്ക് മറുപടി കൊടുക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റാണ് അതിനു അന്നും ഇന്നും ഒരു മാറ്റവുമില്ല. എന്നാലും കുറ്റം പറയുന്ന കൂട്ടർ ഇതൊന്നും കണ്ട മട്ടില്ല.

അയാൾക്കതിൽ പരാതിയുമില്ല. തന്നിലേക്ക് തന്നെ ഒതുങ്ങി പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കാൻ ആണ് അയാൾക്കിഷ്ടം. ആ പേര് ധോണി എന്നാണ് അതിനു ചുറ്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്രോഫി പാരമ്പര്യത്തിന്റെ വലിയൊരു ശതമാനമുണ്ട്. നിങ്ങൾക്ക് അയാളുടെ ബാറ്റിംഗ് സ്റ്റൈൽ ഇഷ്ടമില്ലായിരിക്കാം, ആറ്റിറ്റിയൂഡ് ഇഷ്ടമില്ലായിരിക്കാം അയാൾക്ക് ചിലപ്പോൾ പ്രായമേറി നര വന്നിട്ടുണ്ടാകാം, പഴയ വേഗതക്ക് കുറവ് വന്നിട്ടുണ്ടാകാം പക്ഷെ നിങ്ങൾക്ക് ഒരിക്കലും world’s best finisher എന്ന പദവിയിൽ നിന്ന് അയാളെ മാറ്റി നിർത്താനാകില്ല.

– ജിനു അനില്‍കുമാര്‍