ആളും ആരവവും ഇല്ലാതെ ആ പോരാളി പടിയിറങ്ങി.. We miss you yuvi….

0
306

യുവരാജ് സിങിനെ കാലം ഓർത്തു വയ്ക്കുന്നത് ബ്രോഡിനെ നാനാ ദിശയിലേക്കും വേലികെട്ടുകൾക്ക് മുകളിൽ പറത്തി എന്നൊരു കാര്യം കൊണ്ടോ അസംഖ്യം വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നേടിക്കൊടുത്തു എന്നത് കൊണ്ടോ ആയിരിക്കില്ല മറിച്ചു അയാൾ ഒരു പോരാളി ആയത് കൊണ്ട് തന്നെയാകും. ക്യാന്സറിന്റെ നീരാളി പിടിത്തത്തിൽ നിന്നു മാറാൻ കീമോ തെറാപ്പിയുടെ മരുന്ന് മണമുള്ള ആശുപത്രി കിടക്കയിൽ നിന്നു തിരിച്ചു വന്നു ക്രിക്കറ്റ്‌ കളിക്കുക കളിക്കുക എങ്കിൽ ആ മനുഷ്യനെ ഒരു സല്യൂട്ട് നൽകുക തന്നെ വേണം. ഇന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം യുവരാജ് നടത്തിയപ്പോൾ ഉള്ളുലഞ്ഞത് നാറ്റ്‌വെസ്റ്റും, 2007 t20 വേൾഡ് കപ്പും 2011 വേൾഡ് കപ്പും എല്ലാം കണ്ടു ഈ മനുഷ്യനെ സ്നേഹിച്ച ഇഷ്ടപെട്ട ഒരുകൂട്ടം ക്രിക്കറ്റ് സ്നേഹികൾക്ക് ആണ്. യുവരാജ് ഒരു പോരാളി ആയിരുന്നു. എന്നാൽ ആ പോരാട്ടം ഒരു വിടവാങ്ങൽ മത്സരം പോലും കിട്ടാതെ അയാൾ നിർത്തുകയാണ്.

2000 ത്തിൽ ക്രിക്കറ്റിൽ എത്തി അതിനു ശേഷം ഏറെക്കാലം ഇന്ത്യൻ ഏകദിന ടീമിന്റെ അഭിവാജ്യ ഘടകമായിരുന്ന യുവരാജിന് കാൻസർ ആണെന്ന് ആദ്യമായി അറിയുന്നത് ഇന്ത്യയിൽ വച്ചു നടന്ന 2011 വേൾഡ് കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിന് ഇടയിലാണ്. ഒരു ദിവസം രാത്രിയിൽ ഉറക്കമുണർന്ന യുവരാജിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും ചുമയും ഉണ്ടായി.ആ ബുദ്ധിമുട്ടുകൾ അന്ന് അയാൾ സാരമാക്കിയിരുന്നില്ല. സച്ചിനു വേണ്ടി ആ ലോകകപ്പ് നേടിയെടുക്കണം നേടിയെടുക്കണം എന്ന് മാത്രം ചിന്തിച്ചു കൊണ്ട് അയാൾ കളിക്കളത്തിൽ എത്തി.പല മത്സരങ്ങളും വിജയിപ്പിച്ചു. വേൾഡ് കപ്പിന് ശേഷം നടത്തിയ പരിശോധനയിൽ ഒരു ട്യൂമർ നെഞ്ചിന്റെ ഭാഗത്തു വളരുന്നു എന്നറിഞ്ഞു. പക്ഷെ അയാൾ അത് കാര്യമാക്കിയില്ല ക്രിക്കറ്റ്‌ കളി തുടർന്നു. പക്ഷെ പിന്നീട് അടുത്ത വർഷം ജനുവരിയിൽ ആണ് അറിഞ്ഞത് അതൊരു മാലിഗ്നന്റ് ട്യൂമർ അഥവാ കാൻസർ ആണെന്ന്.

ഹൃദയത്തിനും ലങ്സിനും ഇടയിൽ വളർന്ന ആ ട്യൂമർ ഏകദേശം 14 സെന്റിമീറ്റർ വളർച്ചയുള്ളത് വളർച്ചയുള്ളത് ആയിരുന്നു. ഒരു ബാളിന്റെ രൂപത്തിൽ ഹൃദയത്തിന്റെ പകുതിയോളം മറച്ച ഒരു വളർച്ച. ഒടുവിൽ കീമോതെറാപ്പിയും അനുബന്ധ ആയുർവേദ ചികിത്സയ്ക്കും അദ്ദേഹം വിധേയനായി. തിരിച്ചു വരവിനു വേണ്ടി യുവരാജ് കൊതിച്ചു. അതിനു വേണ്ടി പ്രയത്നിച്ചു, ഇന്ത്യക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങി മത്സരങ്ങൾ വിജയിപ്പിച്ചു.

യുവരാജ് അടുത്തിടെ തന്റെ അസുഖത്തെ പറ്റി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് ” കാൻസർ എന്നാൽ മരണം എന്നല്ല അർത്ഥം, ജീവിതം നമ്മുടെ വീഴ്ത്തുമ്പോൾ കിടന്നു പോകരുത് അവിടെ നിന്നു മുന്നോട്ട് വരണം. മുന്നോട്ട് നടക്കാൻ ആണ് പ്രയാസം, തളർന്നു കിടക്കാൻ അല്ല. ഞാൻ തിരിച്ചു വന്നു ഇന്ത്യക്ക് വേണ്ടി കളിച്ചു എന്തെന്നാൽ ഞാൻ പോസറ്റീവ് ആയൊരു ആളാണ്‌.”

ഇന്ന് യു വി കാൻ എന്ന തന്റെ സന്നദ്ധ സേവന സംഘടനയിലൂടെ ഒരുപാട് കാൻസർ രോഗികൾക്ക് ധന സഹായവും രോഗ വിമുക്തിയും നേടി കൊടുക്കാൻ യുവരാജിന് കഴിയുന്നുണ്ട്. ഇരുപത്തി അഞ്ചോളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ആ സംഘടന വഴി നടത്തുന്നുണ്ട്. യുവരാജ് ഒരു വഴികാട്ടി തന്നെയാണ് വീണു പോകാതെ മുന്നോട്ട് നടക്കാൻ, കാൻസർ ട്രീട്മെന്റിന് ശേഷം ഒരു വർഷത്തിനുള്ളിൽ യുവരാജ് കളത്തിൽ മടങ്ങിയെത്തി. ജീവിതത്തിൽ പോരാടാൻ മനസുള്ളവർക്ക് മനസുള്ളവർക്ക് എന്തുമാകും എന്തെന്നാൽ അവരും ദൈവത്തിനോട് സമമത്രെ. യുവി നിങ്ങൾ എവിടെ പോകാനാണ്. ഗ്യാലറികളിൽ നിങ്ങൾ പതിപ്പിച്ച സിക്സുകൾ ഞങ്ങളുടെ ഹൃദയത്തിലാണ് വീണത്. നിങ്ങളും അവിടെ തന്നെയുണ്ടാകും…