അമ്മയുടെ വിവാഹമായിരുന്നു…!! ഹൃദയത്തിൽ തൊടും ഈ മകന്‍റെ കുറിപ്പ്…

0
73

ഇങ്ങനെ ഒരു കുറിപ്പ് ഏതെങ്കിലും ഒരു മകൻ എഴുതുമോ എന്ന് പലർക്കും തോന്നാം. എന്നാൽ അമ്മയെ സ്നേഹിക്കുന്ന ഒരു മകൻ ഇതല്ലാതെ എന്ത് ചെയണം എന്ന മറു ചോദ്യത്തിന് മുന്നിൽ അത് അപ്രസക്തമാകും. ഗോകുൽ ശ്രീധർ എന്ന യുവാവിന്റെ കുറിപ്പ് വായിക്കുന്ന ഏതൊരാളും അയാൾക്കൊരു ഷേക്ക് ഹാൻഡ് നല്കാൻ ആഗ്രഹിക്കും. ഗോകുൽ തന്റെ അമ്മയുടെ കല്യാണത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാം വിവാഹമാണ്. ജീവിതം മുഴുവൻ തനിക്ക് വേണ്ടി മാറ്റി വച്ച് ദുരന്തമായി ദാമ്പത്യത്തിൽ നിന്നൊരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ ആ ‘അമ്മ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാര്യം ഏറെ സന്തോഷത്തോടെ ആണ് ഗോകുൽ കുറിക്കുന്നത്. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകളുടെ കണ്ണ് തുറപ്പിക്കുന്ന ഒന്ന്…

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല.. ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.. അമ്മ💜 Happy Married Life..