അന്ന് നിദഹാസ് ട്രോഫിയിൽ ക്രൂരമായ കളിയാക്കലുകൾ ഏറ്റുവാങ്ങി.. ഇന്ന് അവസാന ഓവറിൽ രക്ഷകൻ – വിജയ് ശങ്കർ മാസ്സ്

0
271

വിജയ് ശങ്കർ, ഏകദേശം ഒരു വർഷത്തിന് മുൻപ് ഇത് പോലൊരു മാർച്ച് മാസം, ബംഗ്ലാദേശിന് എതിരെയുള്ള നിദഹാസ് ട്രോഫിയിലെ മത്സരത്തിൽ വിജയ് ശങ്കർ എന്ന തമിഴ്നാട്കാരൻ പയ്യൻ ബാറ്റ് ചെയ്യുകയായിരുന്നു. ടൈമിംഗ് ശെരിയാകാത്തതു കൊണ്ടോ പരിചയ കുറവ് കൊണ്ടോ വിജയ് ശങ്കറിന് റൺസ് വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ ആയില്ല. അതിവേഗം റൺസ് എടുക്കേണ്ടിയിരുന്നടത്തു വിജയ് ശങ്കർ പച്ചക്ക് പറഞ്ഞാൽ തുഴഞ്ഞു. ഒടുവിൽ ദിനേശ് കാർത്തിക്കിന്റെ അവസാന ഓവറിലെ വെടിക്കെട്ടിന്റെ പുറത്തു ഇന്ത്യ ജയിച്ചു. ജയിച്ച ആഹ്ലാദത്തിൽ എല്ലാവരും കൂടെ കുതിര കയറിയത് മത്സര പരിചയമില്ലാത്ത വിജയ് ശങ്കർ എന്ന ആ തുടക്കകാരന് നേരെയാണ്.

സമൂഹ മാധ്യമങ്ങളിൽ വിജയ് ശങ്കർ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടു. അപഹാസ്യനായ വിജയ് ശങ്കറിന് മുന്നിൽ ഇനി ഒരിക്കലും ഇന്ത്യൻ ടീമിന്റെ വാതിലുകൾ എന്നെന്നേക്കുമായി കൊട്ടിയടക്കപെടും എന്ന് എല്ലാവരും കരുത്തി. എന്നാൽ കഴിഞ്ഞ ന്യൂസിലൻഡ് പരമ്പരയിൽ വിജയ് ഇന്ത്യൻ ടീമിൽ തിരികെ എത്തി ഒരുപിടി നല്ല പ്രകടനങ്ങളുമായി. ഇന്ന് ഇന്ത്യയുടെ വിജയത്തിന്റെ ഹീറോയുമായി. 11 റൺസ് അവസാന ഓവറിൽ വേണ്ടിയിരുനടത് വിജയ് ശങ്കർ ഓസീസിനെ എറിഞ്ഞിട്ടു. ഒരിക്കൽ കളിയാക്കിയവർ അയാൾക്ക് വേണ്ടി കൈയടിക്കുകയാണ് ഇപ്പോൾ. തിരിച്ചു വരവുകൾ കാണാൻ, അറിയാൻ ഒരു രസം തന്നെയാണ്.

അതി ഭീകരമായ അബ്യുസിംഗ്നു വിധേയനായ വിജയ് ശങ്കർ അതിനു ശേഷം ഒരു കടുത്ത മാനസിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോയത്. ഒടുവിൽ അയാളുടെ രക്ഷക്ക് എത്തിയത് ഇന്ത്യൻ എ ടീം കോച്ച് രാഹുൽ ദ്രാവിഡ് ആണ്. 3 മാച്ച് നീണ്ട ഇന്ത്യ എ ടീമിന്റെ ന്യൂ സിലൻഡ് പര്യടനത്തിൽ ഉൾപെടുത്തിയ വിജയ് ശങ്കറിന്റെ നിദഹാസ് ട്രോഫിയെ കുറിച്ചുള്ള വിഷാദം കണ്ടു രാഹുൽ ദ്രാവിഡ് പറഞ്ഞത് ” നീ പേടിക്കണ്ട, അന്നത്തെ പോലെ ( നിദഹാസ്ട്രോഫി ) നീ ഒരു ഫിനിഷർ ആയി തന്നെ എന്റെ ടീമിൽ കളിക്കും.

നിനക്ക് അതിനു വേണ്ട ടെമ്പർമെന്റ് ഉണ്ട് ” എന്നാണ്. ദ്രാവിഡിന്റെ പ്രതീക്ഷ തെറ്റിയില്ല ന്യൂ സിലൻഡ് എ ടീമിന് എതിരെ അഞ്ചാമനായി ഇറങ്ങി 87 റൺസ് അടിച്ചു അന്നയാൾ ഇന്ത്യയെ വിജയത്തിലേക്ക് നയിചു. അടുത്ത മത്സരത്തിൽ വീണ്ടും ഒരു ഫിഫ്റ്റി നേടിയ വിജയ് ശങ്കർ അവസാന മത്സരത്തിലും കിടിലൻ പ്രകടനം പുറത്തെടുതു. ആ പ്രകടനങ്ങൾ അയാളുടെ ആത്മ വിശ്വാസം തിരികെ കൊണ്ട് വന്നു. ഇന്ന് ഇന്ത്യയുടെ ലോക കപ്പ് പ്ലാനുകളിൽ വിജയ് ശങ്കറിന്റെ പേര് ഉറപ്പായും ഉണ്ട്. സിനിമകളിൽ മാത്രമല്ല കൊല മാസ്സ് തിരിച്ചു വരവ് സീനുകൾ ഉള്ളത്. യഥാർഥ ജീവിതത്തിലും ഉണ്ട്. അതിന്നു ഈ ലോകം കണ്ടു കൈയടിക്കുകയും ചെയ്തു.