ഒരു ഞായറാഴ്ചയാണ് അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ..അതിനു ശേഷമുള്ള ഒരു ഞായറാഴ്ചയും വ്യർഥമായിരുന്നില്ല

0
101

നിഷ എന്ന മാതാപിതാക്കൾ ഉപേക്ഷിച്ച അനാഥ ബാലികയെ രണ്ട് മാസം മുൻപ് ദത്തെടുത്തു സ്വന്തം മകളായി വളർത്തുകയാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. നിഷ എന്ന കുഞ്ഞു മാലാഖയെ സ്വന്തമാക്കാൻ രണ്ട് വർഷത്തിലധികമായി ശ്രമിക്കുന്നുണ്ടായിരുന്ന ദമ്പതികൾക്ക് അവരുടെ പൗരത്വത്തിന്റെ പ്രശ്നങ്ങളുടെ പേരിലാണ് ഇത്രയും കാത്തിരിക്കേണ്ടി വന്നത്. നിഷയെ ഒരുപാട് സ്നേഹിക്കുന്ന സണ്ണി യും വെബ്ബറും അടുത്തിടെ മകളുടെ ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറിനോട് അനിഷ്ടം കാണിച്ചു എന്നുള്ളതൊക്കെ വാർത്ത ആയതാണ്. മകൾ നിഷയ്ക്ക് വേണ്ടിയുള്ള ശിശു ദിന ആശംസകൾ നേർന്നു കൊണ്ടുള്ള വെബ്ബറിന്റെ സോഷ്യൽ മീഡിയയിലെ ചിത്രം വൈറലാകുകയാണ്

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ “എല്ലാം നേടി എന്ന് അഹങ്കരിച്ചിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ഞ്യാറാഴ്ചയാണ് അവൾ കടന്നു വരുന്നത്. അതിനു ശേഷമുള്ള ഒരു ഞായറാഴ്ചയും വ്യർഥമായിട്ടില്ല. നീയില്ലാത്ത ഒരു ദിവസം എന്റെ ചിന്തകളിൽ പോലുമില്ല,ശിശു ദിനാശംസകൾ നിഷ ”
ഒട്ടനവധി കമ്മെന്റുകളും, ആശംസകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്