ഇന്ത്യൻ സിനിമയിലെ 10 ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ !!

0
170

ഇന്ത്യൻ സിനിമയിലെ എല്ലാ ഇൻഡസ്ട്രികളിലും നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഉണ്ടായി കഴിഞ്ഞിരിക്കുന്നു. ബിഗ് ബഡ്ജറ്റ് സിനിമകൾ ഇന്നൊരു പുതുമായല്ലാതായി മാറിയിരിക്കുകയാണ്. മലയാളത്തിൽ വരാനിരിക്കുന്നത് വളരെയേറെ പ്രതീക്ഷകളുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിടെ പെരുമഴക്കാലം തന്നെയാണ്. ഇന്ത്യൻ സിനിമയിലെ ഇതുവരെയുള്ളത്തിൽ ഏറ്റവും മുതൽമുടക്കുള്ള 10 ചിത്രങ്ങൾ ഇവയൊക്കെയാണ്.

1. 2.0

2018ൽ റിലീസ് കാത്തിരിക്കുന്ന ശങ്കർ-രജനികാന്ത് ചിത്രമാണ് 2.0. 450 കോടി മുതൽമുടക്കി ലൈക്കാ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്തിരന്റെ രണ്ടാം ഭാഗമായ 2.0, ധാരാളം വിഎഫ്എക്സ് രംഗങ്ങൾ, 3D സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഷൂട്ടിങ്, വലിയ സെറ്റുകൾ , വിലയേറിയ താരങ്ങൾ എന്നിവകൊണ്ട് സമ്പന്നമാണ്. ഇതുവരെയുള്ള ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ബഡ്ജറ്റുള്ള ചിത്രവും ഇതാണ്.

2.ബാഹുബലി 2; ദി കൺക്ലൂഷൻ

2017ൽ റിലീസ് ആയ ഈ രാജമൗലി ചിത്രം ഇന്ത്യൻ സിനിമയയുടെ അഭിമാനസ്തൂപമാണ്. 250 കോടി മുതൽമുടക്കിൽ അർക്കാ മീഡിയ വർക്‌സ് ആണ് ചിത്രം നിർമിച്ചത്. പ്രഭാസ് നായകനായ ചിത്രം 1700 കോടിയോളം ബോക്സോഫീൽ നിന്നും വാരിക്കൂട്ടി. വിഎഫ്എക്സ് രംഗങ്ങൾ, പടുകൂറ്റൻ സെറ്റുകൾ, വിദേശ ടെക്‌നിഷ്യന്മാർ എന്നിവ ചിത്രത്തിന്റെ ബഡ്ജറ്റിനെ സ്വാധീനിച്ചു.

3. പദ്മാവതി

സഞ്ജയ്‌ ലീല ബൻസാലി സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങാനിരിക്കുന്ന ഇതിഹാസ ചിത്രമാണ് പദ്മാവതി. 200 കോടി മുതൽമുടക്കിൽ വയകോം 18 മോഷൻ പിക്ചർസ് ആണ് നിർമിക്കുന്നത്. ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരുള്ള ചിത്രത്തിൽ ടൈറ്റിൽ റോളിൽ ദീപിക പദുകോൺ ആണ്. മാലിക് മുഹമ്മദ് ജയാസിയുടെ “പദ്മാവതി” എന്ന കവിതയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രം ഡിസംബർ 1 ന് റീലീസ് ചെയ്യും.

4. ബാഹുബലി ദി ബിഗിനിങ്

ബാഹുബലി ദി കാൻക്ലൂഷന്റെ ആദ്യഭാഗമായ ഈ ചിത്രം 2015ൽ ആണ് റീലീസ് ചെയ്തത്. 180 കോടിരൂപ മുതൽമുടക്കിൽ അർക്കാ മീഡിയ വർക്സ് തന്നെയാണ് ചിത്രം നിർമിച്ചത്. രണ്ടാം ഭാഗത്തിലേക്കുള്ള ഒരു നീണ്ട കാത്തിരിപ്പിന്റെ തുടക്കമായിരുന്നു ഈ ചിത്രം.

5. പ്രേം രത്തൻ ധൻ പായോ

2015ൽ പുറത്തിറങ്ങിയ സൂരജ് ബർജാത്യ സംവിധാനം ചെയ്ത ഈ ചിത്രം 180 കോടി മുതൽമുടക്കിൽ രാജ്ശ്രീ പ്രൊഡക്ഷൻസാണ് നിർമിച്ചത്. സൽമാൻ ഖാൻ, സോനം കപൂർ എന്നിവർ ലീഡ് റോളുകളിൽ എത്തിയ ചിത്രം 207 കോടിയോളം ബോക്സോഫീൽ നിന്നും നേടി.

6. ധൂം 3

2013ൽ റീലീസ് ആയ ഈ ആക്ഷൻ ത്രില്ലർ ചിത്രം വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം ചെയ്തത്. 175 കോടി മുതൽമുടിക്കിയ ഈ ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമിച്ചത്. ധൂം സീരീസിലെ മൂന്നാം ചിത്രമായ ധൂം 3ൽ അമീർ ഖാൻ, കത്രീന കൈഫ്, അഭിഷേക് ബച്ചൻ എന്നിവരാണ് ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നത്. $88 മില്യൺ ചിത്രം വാരിക്കൂട്ടി.

7. ദിൽവാലെ

2015ൽ റീലീസ് ആയ ഈ റൊമാന്റിക് ആക്ഷൻ ചിത്രം രോഹിത് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 165 കോടി ചിലവിൽ റെഡ് ചില്ലിസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിച്ചത്. ഷാരുഖ് ഖാൻ, കജോൾ എന്നിവർ വർഷങ്ങൾക്കു ശേഷം ഒരുമിച്ച ചിത്രം 389 കോടിയോളം ബോക്സോഫീൽനിന്നും നേടി.

8. ബാങ് ബാങ്

2014ൽ റീലീസ് ആയ ഈ ഹൃതിക് റോഷൻ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ചിത്രം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് 160 കോടി മുതൽമുടക്കി നിർമിച്ചതാണ്. കത്രീന കൈഫ് ആയിരുന്നു നായിക. 182 കോടിയോളം ചിത്രം കളക്കഷൻ നേടി.

9. ഹാപ്പി ന്യുഇയർ

ഫറാ ഖാൻ സംവിധാനം ചെയ്തു 2014ൽ റീലീസ് ആയ ഈ ഷാരൂഖ് ഖാൻ ചിത്രം 150 കോടി മുതൽമുടക്കിൽ നിർമിച്ചത് അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലിസ് എന്റർടൈന്മെന്റ് ആണ്. ദീപിക പദുകോൺ നായികയായ ചിത്രം 345 കോടിയോളം ബോക്സോഫീസ് കളകഷനും നേടി.

10. ബജിരാവോ മസ്താനി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്തു 2015ൽ റീലീസ് ആയ ചിത്രം 145 കോടി മുതൽമുടക്കി അദ്ദേഹം തന്നെയാണ് നിർമിച്ചത്. ദീപിക പദുകോൺ, രണവീർ സിങ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രം 3.26 ബില്യൺ ബോക്സോഫീസ് കളക്കഷനും നേടി.