ചക്കപ്പഴം താരം റാഫി വിവാഹിതനാകുന്നു!! എൻഗേജ്മെൻറ് ഫോട്ടോസ് കാണാം

0
2499

ചക്കപ്പഴം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റാ വീഡിയോകളികളുടെയുമാണ് റാഫിയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്.ആ പ്രകടനങ്ങൾ താരത്തെ വെബ് സീരീസുകളിലേക്കും സീരിയലുകളിലേക്കും കൊണ്ടെത്തിച്ചു

ശ്രീകുമാർ, അശ്വതി ശ്രീകാന്ത്,സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ തുടങ്ങിയ ഒരു വലിയ താരനിര ഒന്നിച്ച ചക്കപ്പഴത്തിൽ റാഫിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോൾ റാഫിയുടെ ജീവിതത്തിലെ വലിയൊരു സന്തോഷ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.താരം വിവാഹിതനാകാൻ ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ താരത്തിന്റെ വിവാഹത്തിലും സോഷ്യൽ മീഡിയയുടെ സാനിധ്യമുണ്ട്. റാഫിയുടെ ഭാവി വധു മഹീനയും ടിക് ടോക്, ഇൻസ്റ്റ വീഡിയോകളിലൂടെ ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഇരുവരും പരിചിതരായത്.റാഫിയുടെ ജന്മദിനത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്.