മകനുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു രേഖാ രതീഷ്

0
58289

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയൽ വഴിയാണ് രേഖയെ കൂടുതൽ പേരറിഞ്ഞത് . സിനിമകളിൽ കൂടുതലും സഹനടി വേഷങ്ങളിലാണ് രേഖ എത്തിയത് . ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക പൂക്കാലം വരവായി പരമ്പരയിലെ പാർവതി എന്നി വേഷങ്ങളിലൂടെ ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

അടുത്തിടെ താരം സ്വന്തമായി ഒരു യുട്യൂബ് വ്ലോഗ് തുടങ്ങിയിരുന്നു. താരങ്ങളുമൊത്തുള്ള ചാറ്റ് ഷോകളാണ് ഏറെയും യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നത്.തന്റെ മകനോടൊപ്പമാണ് രേഖ രതീഷ് ഇപ്പോൾ താമസിക്കുന്നത്. അയാൻ രതീഷ് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രേഖ രതീഷ്.

ഇപ്പോൾ രേഖ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഫോട്ടോഷുട്ട് ചിത്രങ്ങൾ വൈറലാണ്. മകൻ അയാനൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്.ആൺമക്കൾ ഒരമ്മയുടെ ജീവിതത്തിന്റെ അവതാരകരാണ്’ എന്ന ക്യാപ്‌ഷനോടെ ആണ് രേഖ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.