സീരിയൽ താരം അനുശ്രീ വിവാഹിതയായി..ഫോട്ടോസ്

0
7338

സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി അനുശ്രീ വിവാഹിതയായി.അൻപതോളം സീരിയലുകളുടെ ഭാഗമായിരുന്ന അനുശ്രീ ബാലതാരമായി ആണ് അരങ്ങേറ്റം നടത്തിയത്.2005 ലാണ് അഭിനയ ജീവിതം തുടങ്ങുന്നത്.പ്രകൃതി എന്നാണ് അനുശ്രീയുടെ യഥാർഥ പേര്. നിലവിൽ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിക്കുകയാണ് അനുശ്രീ.

‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ വരൻ.പ്രണയവിവാഹമായിരുന്നു ഇവരുടേത്.തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിനു പങ്കെടുത്തത്.അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് വിഷ്ണുവും അനുശ്രീയും പരിചയപെടുന്നത്.

ഓമനത്തിങ്കൾ പക്ഷി,ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ അനുശ്രീയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.15-ാം വയസ്സിലാണ് ആദ്യമായി അനുശ്രീ നായികാ വേഷത്തിൽ അഭിനയിക്കുന്നത്.