ഇന്നത്തെ സമൂഹത്തിന്റ നേർകാഴ്ച്ചയുമായി രണ്ട്!!

0
1087

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. ഒരു വമ്പൻ താരനിരയുമായിയാണ് ചിത്രം പുറത്ത് വന്നത്. ഹെവൻലി മൂവിസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റ തിരക്കഥ ഒരുക്കിയത് ബിനു ലാൽ ഉണ്ണിയാണ്.

ചിത്രത്തിന്റെ ട്രൈലെറും ടീസറും സൂചിപ്പിച്ചത് പോലെ സമകാലീന രാഷ്ട്രീയത്തിലെ പ്രസക്തമായ കാര്യങ്ങളാണ് പറയുന്നത്. ചെമ്പരിക്ക എന്ന നാട്ടിലെ നാട്ടുകാരുടെ ജീവിതത്തിലൂടെ സംവിധായകൻ സുജിത് ലാൽ വരച്ചിടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയാണ്. പക്ഷം പിടിക്കാതെ യഥാർത്ഥവുമായി ചേർന്നു നിൽക്കുന്ന അവതരണവും നല്ലൊരു തിരക്കഥയും ചിത്രത്തിന്റ നട്ടെല്ല്.

ചെമ്പരിക്കയിലെ നാട്ടുകാർ പല തരത്തിൽ പെട്ട,പല വിഭാഗത്തിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ അവർക്കിടയിൽ ചില ചെറിയ കാര്യങ്ങളുടെ പേരിൽ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വാവ എന്ന ഓട്ടോറിഷ ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തുന്ന യുവാവിന്റ വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നത്. ചെമ്പരിക്കയിലെ മുസ്ലിം, ഹിന്ദു മതസ്ഥർ തമ്മിൽ ഉണ്ടാകുന്ന സ്പർദ്ദയും അതിനു ഇടയിൽ വാവ ചെന്ന് വീഴുന്നതും ആ പ്രശ്നം വലുതാകുന്നതും ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന തരത്തിൽ എത്തിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ പറയുന്നത്

ഒരു തനി നാട്ടിൻപുരത്തുകാരന്റെ വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിലെത്തുന്നത്. വാവയുടെ നിസ്സഹായതയും ആകുലതകളുമെല്ലാം വിഷ്ണു നല്ല രീതിയിൽ പകർന്നാടിയിട്ടുണ്ട്.കെ.ജി.പി., കെ.എൻ.എൽ. എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നം നമ്മൾ എവിടെയൊക്കെയോ കേട്ട കാര്യങ്ങളൊക്കെ തന്നെയാണ്.

ചെമ്പരിക്കയിലെ ചെറിയ ചെറിയ സംഭവങ്ങൾ ചേർത്ത് വച്ചു ആദ്യ പകുതി വളരെയധികം ഫൺ ആയി എൻഗേജ് ചെയ്യിക്കുന്നുണ്ട്. ആദ്യ പകുതിയുടെ അവസാനത്തിലാണ് ചിത്രത്തിന്റർ ടേക്ക് ഓഫ് പോയിന്റ് വരുന്നത്. അത് വരെ പറഞ്ഞ ഫൺ മോഡിൽ നിന്നും മറ്റൊരു തലത്തിലേക്ക് ചിത്രം അത് മുതൽ വന്നെത്തുന്നു. ത്രില്ലിംഗ് ആയതും വൈകാരികമായതുമായ നിമിഷങ്ങൾ രണ്ടാം പകുതിയുടെ പ്രത്യേകത.

എഡിറ്റിംഗിലെ വേഗത ചിത്രത്തിന്റെ കഥ പറച്ചിലിലെ പേസ്നെ സെറ്റ് ചെയ്യുന്നുണ്ട്. ആൾക്കൂട്ടവും അമ്പലവും ഉത്സവവും ചെമ്പരിക്കയുടെ പ്രതലവും ഒക്കെ മനോഹരമായി പ്രേക്ഷകന് പകർന്നു കൊടുക്കുന്നതിൽ സംവിധായകൻ സുജിത് ലാലിന് കഴിഞ്ഞിട്ടുണ്ട്. വിഷയത്തിന്റെ മേന്മ കൊണ്ട് തിരകഥാകൃത്ത് ബിനു ലാൽ ഉണ്ണിയും കൈയടി നേടുന്നുണ്ട്.

ഒറ്റവരി – സമൂഹത്തിന്റെ നേർകാഴ്ച