മാമാങ്ക വിസ്മയം !! ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ ഇനി പഴങ്കഥ – റിവ്യൂബ്രഹ്മാണ്ഡം.. ഒരു കാലത്തെ സൗത്ത് ഇന്ത്യൻ സിനിമകളിൽ തെലുങ്കിലും തമിഴിലും മാത്രം ഫോട്ടെ ആയിരുന്ന ഈ ഒരു term മലയാള സിനിമയിലെത്തിയിട്ട് അധികം നാളായിട്ടില്ല. എന്നാൽ മലയാളത്തിലെ അത്തരം സിനിമകളുടെ തലതൊട്ടപ്പൻ ആയേക്കാവുന്ന ഒരു സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. നാല്പത്തി അഞ്ചു രാജ്യങ്ങളിൽ രണ്ടായിരത്തിലേറെ സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ മാമാങ്കം എല്ലാ അർഥത്തിലും മലയാളത്തിന്റ ഒരു സ്വപ്ന പ്രൊജക്റ്റ്‌ ആണ്. ആദ്യ ഷോ അത്രയും പ്രതീക്ഷയോടെ കാണാൻ ഇരുന്നപ്പോളും മലയാളത്തിൽ അടുത്തിടെ ഇതുപോലെ റീലീസായി ഒടുവിൽ അടപടലം ആയ ചില പടങ്ങളുടെ ഓർമ്മകൾ മനസ്സിലുണ്ടായിരുന്നു.

കണ്ടിറങ്ങി വന്നു ഇതെഴുതുമ്പോൾ ആദ്യം പറയാനുള്ളത്. മാമാങ്കം ഒരു എപ്പിക്ക് സിനിമയാകാൻ ഒന്നോ രണ്ടോ കാരണങ്ങൾ മാത്രമല്ല. അതിലും ഒരുപാട് ഒരുപാട് മുകളിലാണ് അതിന്റെ എണ്ണം. ഒരു സിനിമ ഒരേ സമയം മാസും ക്ലാസും ആയിരിക്കുന്നതെങ്ങനെ എന്നുള്ളതിന്റെ മാസ്റ്റർ ക്ലാസ്സ്‌ കൂടെയാണ് മാമാങ്കം. ഒരു പോയന്റിൽ പോലും മൂന്നുറു വർഷങ്ങൾക്ക് മുൻപിള്ള ആ ചരിത്ര ഭൂമികയുടെ പുറത്തേക്ക് നമ്മൾ പോകുന്നില്ല. മറിച്ചു നമ്മൾ ആ പകയുടെ പോരിന്റെ കാലത്തിന്റെ കാഴ്ചക്കാരനാക്കുകയാണ്. മാമാങ്കം ഒരു ചരിത്രമാണ്.. മാമാങ്കം സിനിമയോ അതും ഒരു ചരിത്രം രചിക്കും ബോക്സ്‌ ഓഫീസിൽ അത് ഉറപ്പാണ്..

പതിഞ്ഞ തുടക്കത്തിന് ശേഷം പതിയെ സിനിമ സഞ്ചരിക്കുന്നത് നമുക്ക് ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാതയിൽ ആണ്. അവിടെ നിന്നു രണ്ടാം പകുതിയിൽ സിനിമ കത്തി കയറുമ്പോൾ ഏതൊരു പ്രേക്ഷകനും കൈയടിച്ചു പോകുന്ന തരത്തിലൊന്നായി സിനിമ മാറുന്നു. കൊട്ടിക്കലാശം ഞരമ്പുകൾ മുറുക്കുന്ന, ഗ്രിപ്പ് ചെയ്യുന്ന വലിയൊരു അനുഭവമാക്കി മാറ്റുന്നതിൽ അണിയറക്കാരുടെ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ എന്ന സങ്കേതത്തിന്റെ പൂർണ സാദ്ധ്യതകൾ ഉൾക്കൊണ്ട്‌ കൊണ്ട് വിഷ്വലി ചരിത്രതിനെ തിരികെ കൊണ്ട് വരുമ്പോഴും, രചനാപരമായി മാമാങ്കം ഒരു ഗംഭീര വർക്ക് ആണ്. എഴുത്തിന്റെ മികവും എടുത്തു പറയേണ്ട ഒന്നാണ്.

പ്രൊഡക്ഷൻ വാല്യൂവിനു കൈയടി നൽകിയേ പറ്റു. അത്രക്ക് വിഷ്വൽ ട്രീറ്റ്‌ ആണ് സിനിമ നൽകുന്നത്. ഒരു സ്ഥലത്തും വിട്ടു വീഴ്ച നടത്തിയിട്ടില്ല അണിയറക്കാർ. എങ്കിലും ഞാനൊരിക്കലും മലയാളത്തിന്റെ ബാഹുബലി എന്ന് മാമാങ്കത്തിനെ വിശേഷിപ്പിക്കില്ല എന്തെന്നാൽ മാമാങ്കം മാമാങ്കം തന്നെയാണ്, അത് മാറി തന്നെ നിൽക്കും. 300 വർഷം മുൻപുള്ള കേരളക്കരയുടെ കാഴ്ചക്കാർ അത്ര മാത്രം സത്യസന്ധതയോടെ നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലൂന്നി അവതരിപ്പിച്ചത് കൊണ്ട് കൂടെയാണ് അത്.

മാമാങ്കം എന്തെന്നുള്ള ഒരു വിവരണത്തോടെ ആണ് സിനിമ തുടങ്ങുന്നത്. സാമൂതിരിക്ക് എതിരെ നടക്കുന്ന പട പുറപ്പാടിലേക്ക് ചാവേറുകളിലേക്ക് സിനിമ അവിടെ നിന്നും നീളുന്നു. ഒന്നൊന്നായി പലരും മരിച്ചു വീഴുന്നിടത് നിന്നു സിനിമ ഇരുപത്തി നാല് വർഷം പുറകിലേക്ക് സഞ്ചരിക്കുന്നു. ചന്തുണ്ണി എന്ന യുവ യോദ്ധാവിലേക്ക് കഥ സഞ്ചരിക്കുന്നു. ആദ്യ ഭാഗങ്ങളിൽ കഥ കഥാപാത്രങ്ങളെ ബില്‍ഡ് ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം തന്നെയാണ് സിനിമയെ രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നത്.

ചിത്രമിറങ്ങുന്നതിനു മുൻപ് തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ സ്ത്രൈണ ഭാവത്തിന്റെ ലൂക്കുകൾ ഹിറ്റായിരുന്നു. സിനിമയിൽ ആ രംഗത്തിലേക്കുള്ള ബിൽഡ് അപ് ഒക്കെ അതി ഗംഭീരമായിരുന്നു. ആ രംഗങ്ങളിലെ സിദ്ദിഖിന്റെ പ്രകടനവും മികച്ചു നിന്നു. ഉണ്ണി മുകുന്ദൻ തന്റെ മറ്റു ചിത്രങ്ങളുടെ മുകളിൽ നിൽക്കുന്ന പ്രകടനമാണ് പകർന്നാടിയത്. ചന്തുണ്ണി ആയുള്ള ആക്ഷൻ രംഗങ്ങളിലെ അച്യുതന്റെ പ്രകടനം മികവാർന്നതായിരുന്നു. Last but not least രണ്ട് കാലഘട്ടങ്ങളിലെ വേഷവും മേക്ക് ഓവറും എല്ലാം മഹാനടൻ മനോഹരമാക്കി..

ടെക്നിക്കൽ ക്വാളിറ്റിയിൽ മാമാങ്കം പേര് പോലെ തന്നെ മാമാങ്കമാണ്. സന്തോഷം എന്തെന്നാൽ ആ പഴയ കാലഘട്ടത്തിന്റെ നേർചിത്രം പകർന്ന രീതി തന്നെയാണ്. അതിനു ആ ടീമിന് ഒരു കൈയടി. ഇമോഷണൽ ഇലമെന്റുകളും നല്ല രീതിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. പദ്മകുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്. അതുപോലെ തന്നെ മനോജ്‌ പിള്ളയുടെ കരിയർ ബെസ്റ്റ് വർക്ക് ആണിത്. ഇനിയും നല്ല സിനിമകളിൽ അദ്ദേഹത്തിനെ തേടിയെത്തട്ടെ. രണ്ടാം പകുതിയിലെ പല പോർഷൻസിലും BGM മികച്ചു നിന്നും.

മാമാങ്കം ഒരു വിസ്മയമാണ് എല്ലാ അർത്ഥത്തിലും. ഒരു മലയാള സിനിമ എന്ന് മാമാങ്കത്തിനെ വിലയിരുത്തരുത്. അഭിമാനമാകേണ്ട സിനിമയാണ്. സിനിമ തീരുമ്പോൾ തിയേറ്ററിൽ ഉയർന്ന കൈയടി എത്രമാത്രം ആ സിനിമ ഒരു പ്രേക്ഷകനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. മലയാള സിനിമക്ക് ഒരുപാട് സ്വപ്നം കാണാനുള്ള ട്രിഗർ നൽകുന്ന സിനിമ തന്നെയാണ്..

ഒറ്റ വരി – Visual Grandeur

Comments are closed.