– ഹേയ് ജൂഡ് റിവ്യൂ-കൂൾ ബ്രീസി ഫീൽ ഗുഡ് മൂവിശ്യാമപ്രസാദ്, ഈ പേരുകാരന്റെ സിനിമകൾ സ്ഥിരമായി ഫോളോ ചെയുന്ന ഒരു കൂട്ടം ഓഡിയൻസ് നമുക്കുണ്ട്. കഥപറച്ചിലിൽ കൊമേർഷ്യൽ ടാഗ് എന്നൊന്നിനെ പറിച്ചു കളഞ്ഞു സത്യസന്ധമായ അതെ സമയം സാധാരണ ജീവിതത്തിലൂന്നിയ കഥകൾ നമ്മോട് പറഞ്ഞ ശ്യാമപ്രസാദ്. മനസിനെയും അതിന്റെ അതിന്റെ പ്രതിപ്രവർത്തനങ്ങളെയും അതിൽ നിന്ന് ഉണ്ടാകുന്ന കഥാ സന്ദര്ഭങ്ങളെയും ചുഴിഞ്ഞു സിനിമകൾ സൃഷ്ടിക്കുന്ന ശ്യാമ പ്രസാദിന്റെ പുതിയ ചിത്രമാണ് ഹേ ജൂഡ്.

തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം, നിവിൻ ചിത്രം എന്നിങ്ങനെ പടത്തിനു ഒരുപാട് ടാഗ് ലൈനുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹേ ജൂഡ് ആ പേര് സൂചിപ്പിക്കുന്നത് പോലെ ജൂഡ് എന്ന ഒരുവന്റെ കഥയാണ്. ഇനി നിങ്ങളുടെ ചോദ്യം ചിലപ്പോൾ ഇതാകാം ശ്യാമ പ്രസാദിന്റെ യൂഷ്വൽ ഓഡിയൻസ് സർക്കിളിൽ ഉള്ളവർക്ക് പുറമെ എത്ര പേർക്ക് സിനിമ ഇഷ്ടമാകും എന്ന്, അതിനു ഉത്തരം, ശ്യാമപ്രസാദ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല നല്ല ഒരു ഫീൽ ഗുഡ് മൂവി ഇഷ്ടപെടുന്ന ആർക്കും ചിത്രം ഇഷ്ടപെടും, എന്ന് വച്ച് ആ ഇഷ്ടപെടുത്താൽ ഉണ്ടാക്കിയെടുത്തിട്ടുള്ളത് അനാവശ്യ കൊമേർഷ്യൽ ഗിമ്മിക്കുകളിലൂടെയോ കഥയ്ക്ക് പുറത്തു തേച്ചു പിടിപിച്ച മസാല കാഴ്ചകളിലൂടെയോ അല്ല മറിച്ചു കഥ ആവശ്യമായത് മാത്രം പാകത്തിന് ചേർത്ത് അതിനെ നമുക്ക് വിളമ്പിയ വയറും മനസും നിറക്കുന്ന നിറക്കുന്ന ഒരു ഊണ് തന്നെയാണ് ഹേയ് ജൂഡ്.

ജൂഡ് എന്ന യുവാവും അയാളുടെ ജീവിത ചര്യകളിലൂടെയും തുടങ്ങുന്ന ചിത്രം,ആദ്യ ഭാഗത്തു തന്നെ ജൂഡിനെ നമുക്ക് മുന്നിൽ അവതരിപ്പിച്ചു, പൂർണമായും മനസിലാക്കിക്കുന്നതിൽ വിജയിച്ചു. ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ്റ്റൽ എന്ന യുവതി എത്തുന്നത് തൊട്ട് ടേക്ക് ഓഫ് ആകുന്ന ചിത്രം, ജൂഡിനെ അവന്റെ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുമോ എന്നുള്ളത് പോലുള്ള പല ചോദ്യങ്ങൾക്കും ഉത്തരവുമായി മുന്നോട്ട് പോകുന്നു. ജൂഡിന്റെ തിരിച്ചറിവും, അവന്റെ യാത്രാവഴിയിലെ മാറ്റങ്ങളെയും പറ്റി പറയുന്ന ചിത്രം ഒരു പെർഫെക്റ്റ് സ്ട്രക്ചേർ്ഡ് സ്ക്രിപ്റ്റിന്റെ ഉദാഹരണം തന്നെയാണ്, അതിലേക് കൂടുതൽ എത്താം, അതിനു മുൻപ് തിരക്കഥാകൃത് നിർമൽ സഹദേവന് ഒരു കൈയടി.


ജൂഡ് സാധാരണ ശ്യാമ പ്രസാദ് ചിത്രങ്ങളെ പോലെ ഒരു ക്യാരക്ടർ ഡ്രൈവൻ സിനിമ തന്നെയാണ്. ജൂഡിന്റെ സ്വഭാത്തിലൂടെ, അവൻ പ്രതികരിക്കുന്ന രീതികളിലൂടെ മുന്നേറുന്ന ചിത്രം. സാധാരണ സിനിമകളിൽ മെൻറ്റർ എന്ന വിശേഷണത്തിന് അർഹമായ ഒരു റോളിൽ ആണ് തൃഷ എത്തുന്നത് എന്ന് ഒരു ചിന്ത നമുക്ക് ഉണ്ടാകുമെങ്കിലും ( തുടക്കത്തിൽ ) പോകെ പോകെ അതിൽ നിന്ന് മാറി വേറെ ഒരു ട്രീറ്റ്മെന്റ് തിരക്കഥാകൃത്ത്‌ ആ കഥാപാത്രത്തിന് നൽകിയത് കൊണ്ട് അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ക്ലിഷെകൾ നല്ല രീതിയിൽ ഒഴിവായി പോയിട്ടുണ്ട്. കൊച്ചു സബ് പ്ലോട്ടുകളും, കഥാപാത്രത്തിന് ആത്യന്തികമായി കൈവരുന്ന ഇന്നർ ചെയിൻജ് പോലുള്ള തിരക്കഥാ രചനയുടെ മുഖ്യ ഭാഗങ്ങൾ അനായാസമായി,കൈകാര്യം ചെയ്‌തതു കൊണ്ട് ഉറപ്പായും ജൂഡ് ഒരു നല്ല സ്ക്രിപ്റ്റ് ആണെന്ന് പറയാം


ശ്യാമ പ്രസാദിന്റെ ഡയരെക്ഷൻ സ്ക്രിപ്റ്റിന്റെ മേന്മക്കു മുകളിൽ നിൽക്കുന്ന ഒന്നായിരുന്നു. കഥാപാത്രങ്ങളും, പ്രകടനങ്ങളും എല്ലാം ഇതിനൊരു കിടിലൻ ബാക് അപ് തന്നെയായിരുന്നു. സാധാരണ ശ്യാമ പ്രസാദ് ചിത്രങ്ങളിൽ അത്രകണ്ട് കൈവരാത്ത ഒരു ഫൺ എലമെന്റ് പ്രത്യേകിച്ച് ആദ്യ പകുതിയിൽ കൊണ്ടുവരാൻ കഴിഞ്ഞത് സിനിമയെ ആസ്വാദ്യകരമാക്കുന്നു. രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങൾ, കഥ പറച്ചിൽ രീതി അഥവാ അതിലെ ഒതുക്കം എല്ലാം ജൂഡിനെ ഒരു നല്ല സിനിമയാക്കുന്നു

നിവിൻ, സേഫ് സോണിനു പുറത്തെ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ആണ് നിവിനിലെ നടനെ അടുത്ത് അറിയാൻ കഴിയുന്നത്, നിവിൻ ജൂഡ് എന്ന കഥാപാത്രത്തെ ഗംഭീരമായി ആണ് ചെയ്തു ഫലിപ്പിച്ചത്. ക്യാരക്ടർ ഡ്രൈവൻ സിനിമയാകുമ്പോൾ സിനിമ മുന്നോട്ട് വൈകുന്ന ഹീറോയുടെ കഥാപാത്രത്തിന്റെ പ്രകടനത്തിലെ ഒതുക്കം, മാറ്റ് ഇവ നിവിൻ ഗംഭീരമായി കൈയാളിയിട്ടുണ്ട്. ഒരു പക്ഷെ നിവിന്റെ കരിയർ ബേസ്റ്റ് എന്ന് ഹേ ജൂഡിനെ പറയേണ്ടി വരും.

തൃഷയുടെ കഥാപാത്രത്തെ കുറച്ചു കൂടി ഡീറ്റൈൽ ചെയ്യാമായിരുന്നു എന്നൊരു കുഞ്ഞു സജഷൻ മാത്രമാണ് ഒരു സിനിമ പ്രേമി എന്ന നിലക്ക് പറയാനുള്ളത്, പക്ഷെ അത് മേല്പറഞ്ഞ മെൻറ്റർ റോളിൽ നിന്ന് മാറി നടത്തിച്ചത് കൊണ്ട് വന്നതാകാം. സിദ്ദിഖ് ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവരും നല്ല പ്രകടനങ്ങൾ കാഴ്ച വച്ച്


നല്ല ബ്രീസി ആയ ഫീൽ ഗുഡ് മൂവിയാണ് ഹേ ജൂഡ്, ആ കാറ്റിന്റെ ഒഴിക്കിനൊത്തു ചിരിപിച്ചും ചിന്തിപിച്ചും പ്രേക്ഷകനെ കൊണ്ടുപോകുന്നതിലെ മിടുക്ക് ജൂഡിന്റെ വിജയമാണ്. മനസ്സിൽ നിന്ന് മായാത്ത ഒരുപിടി കഥാപാത്രങ്ങൾ അവ തരുന്ന ഫീൽ ഒന്ന് വേറെയാണ്

Comments are closed.