ഭീതിയുണർത്തുന്ന ചതുർമുഖം!!കൈയടി നേടേണ്ട മേക്കിങ്…റിവ്യൂ

0
4871

മഞ്ജു വാരിയർ നായികാ കഥാപാത്രമായി എത്തിയ ചതുർമുഖം ഇന്ന് തീയേറ്ററുകളിൽ എത്തി.നവാഗതരായ സലിൽ വി, രഞ്ജിത് കമല ശങ്കർ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. ഹൊറർ എന്ന ജോനറിന്റെ ഉപവിഭാഗമായ ടെക്ക്നോ ഹൊറർ ആയി ആണ് ചതുർമുഖം ഒരുക്കിയിരിക്കുന്നത്. ഒരു അർഥത്തിലും ചതുർമുഖം ഒരു ക്ലിഷേ ഹൊറർ സിനിമയല്ല. മേക്കിങ്ങിലും കഥ പറച്ചിലും ചതുർമുഖം കൊണ്ട് വന്ന പുതുമ എടുത്തു പറയേണ്ടത് തന്നെയാണ്.

തേജസ്വിനി, ആന്റണി, ക്ലമെന്റ് എന്നി കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.തേജസ്വനി ഒരു ഫോൺ അഡിക്റ്റ് ആണ്. ചുറ്റുമുള്ളവർക്ക് അലോസരം ഉണ്ടാക്കുന്ന തരത്തിലുള്ള ഫോൺ ഉപയോഗം എന്ന് വേണമെങ്കിൽ പറയാം.ആന്റണി തേജസ്വിനിയുടെ അടുത്ത സുഹൃത്താണ്. ഇരുവരും ഒരുമിച്ചു ഒരു ബിസ്സിനസ്സ് ചെയുകയാണ്.ഒരു ദിവസം തേജസ്വിനിയുടെ കൈയിൽ നിന്നും ഫോൺ നഷ്ടപെടുന്നു. സോഷ്യൽ മീഡിയയും ഫോണും ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാത്ത ഒരാളാണ് തേജസ്വിനി.ഫോൺ വാങ്ങാൻ ഓൺലൈനിൽ തപ്പുന്നതിനിടെ ഒരു പ്രാദേശിക വെബ്സൈറ്റിൽ 4500 രൂപ വിലയുള്ള ഒരു ഫോൺ കാണുകയും, അത് വാങ്ങാൻ ശ്രമിക്കുകയും ചെയുന്നു. അതിനു ശേഷം ആന്റണിയുടെയും തേജസ്വിനിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ആന്റണി ആയി സണ്ണി വെയിനും തേജസ്വിനിയായി മഞ്ജുവും എത്തുന്നു.

കൃത്യമായ ലോജിക്കും സയടിഫിക്ക് ഫാക്ടുകൾ ഒക്കെയായി ആണ് ചതുർമുഖത്തിലെ ഹൊറർ എലമെന്റിനെ പ്ലേസ് ചെയ്തിരിക്കുന്നത്. ക്ലിഷേ പ്രേതപടങ്ങളിലെ ഗിമിക്കുകളിലേക്ക് തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കുന്നില്ല മേക്കേഴ്സ് എന്നത് ഏറെ കൈയടി നേടേണ്ട കാര്യമാണ്.ഗ്രിപ്പിങ് ആയി കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ മേക്കിംഗ് സ്റ്റൈലിനും ഏറെ പ്രാധാന്യമുള്ള. സോലിഡ് ആയ ഒരു ഡെബുട് തന്നെയാണ് ഇരട്ട സംവിധായകരുടേത് എന്ന് പറയാതെ വയ്യ.

ജമ്പ് സ്കെർ സീനുകൾ ഒക്കെ നല്ല ഇമ്പാക്ട് നൽകുന്ന തരത്തിലുള്ളവ ആയിരുന്നു.മഞ്ജു ചിത്രത്തിന് ഒരു പെർഫെക്ട് കാസ്റ്റ് ആണെന്ന് പറയാതെ വയ്യ.പ്രേക്ഷകരെ എഡ്ജ് ഓഫ് ദി സീറ്റിൽ ഇരുത്തുന്ന പശ്ചാത്തല സംഗീതവും, ചായഗ്രഹണ വും എടുത്തു പറയണം. ട്രീറ്റ്‌മെന്റിലും ഒരു മലയാള സിനിമ പോലെ അല്ല ചതുർമുഖം. ക്വാളിറ്റിയിൽ ഒരു പോയിന്റിലും കോംപ്രമൈസ് നടത്തിയിട്ടില്ല

ചതുർമുഖം ഒരു ഹൊറർ സിനിമ തന്നെയാണ്. അത് മലയാളികൾ കണ്ടിട്ടുള്ള തരം ഹൊറർ ഫിലിം ആണോ എന്ന് ചോദിച്ചാൽ, ഒരിക്കലുമല്ല. ഒരു ന്യൂ ജൻ ഹൊറർ ഫ്ളിക്ക് എന്ന് വിശേഷിപ്പിക്കാം. ടെക്കിനിക്കലി ബ്രില്ലിയന്റ്