ബിജുമേനോന്റെ അതി ഗംഭീര പ്രകടനം!! കുടുംബ ബന്ധങ്ങളുടെ ആർക്കറിയാം!!

0
2976

ആർക്കറിയാം ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. പ്രശസ്ത ചായഗ്രഹകനായ സനു ജോൺ വർഗീസ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിൽ ബിജു മേനോനും പാർവതിയും ഷറഫുദീനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൂൺ ഷോട്ട് ക്രീയേഷനസിന്റെ ബാനറിൽ സന്തോഷ്‌ കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ആഷിഖ് അബു ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.

ലോക്ക് ഡൌൺ കാലത്തു നമ്മൾ അനുഭവിച്ച ടെൻഷനും ഏകാന്തതയും ഒക്കെ ഇത്ര കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചിത്രം ഉണ്ടാകില്ല എന്ന് വേണം പറയാൻ. അധികം കഥാപാത്രങ്ങൾ ഒന്നുമില്ല, ഉള്ളവരാണെങ്കിലോ അതി ഗംഭീരം എന്ന് വേണം പറയാൻ. ബിജുമേനോന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് 73 കാരനായ ഇട്ടിയവരയായി നടത്തിയിരിക്കുന്നത്.

പതിഞ്ഞ താളത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാൽ പോകെ പോകെ നമ്മളെ ആ സ്പെസിലേക്ക് വലിച്ചിടുന്നുണ്ട്. ഓരോ കഥാപാത്രത്തിനും കൃത്യമായ ഡയമെൻഷനുകളുണ്ട്, അവരുടെ രീതികളുടെയും ഒക്കെ ഡീറ്റൈലിങ് ചെയ്തിരിക്കുന്നത് മികച്ചു നിൽകുന്നു.

ഇട്ടിയവരയുടെ മകളുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. ഷേർലി എന്ന കഥാപാത്രമായി ആണ് പാർവതി എത്തുന്നത്. ഷേർലിയും ഭർത്താവ് റോയിയും മുംബൈയിലാണ് താമസം.ഇട്ടിയവര നാട്ടിൽ (പാലാ ) ആണ് താമസം. കോവിഡ് പ്രതിസന്ധി രാജ്യത്തു രൂക്ഷമായത്തോടെ ഷേർലിയും റോയിയും നാട്ടിലേക്ക് എത്തുന്നു.നാട്ടിലേക്ക് എത്തിയ മൂന്നു പേർക്കും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കാതൽ.

ചെറിയ ചെറിയ, എന്നാൽ സാധാരണ കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗണിൽ നമ്മൾ അനുഭവിച്ച ഒരു പിരിമുറുക്കത്തിന്റെ നേർകാഴ്ച്ച സംവിധായകൻ കോറിയിടുന്നുണ്ട്.ബന്ധങ്ങളുടെ ഇടയിലെ വലകൾ സൂക്ഷമമായി കാണിച്ചു തരുന്നുണ്ട് നരേടിവിറ്റി.
ഒരു പ്രോപ്പർ കുടുംബ ചിത്രമാണ് ആർക്കറിയാം പക്ഷെ അത് പറഞ്ഞിരിക്കുന്ന രീതി അത്യന്തം വ്യത്യസ്തമാണ്. സീനുകൾ, പാത്ര സൃഷ്ടി എല്ലാം തന്നെ ഒതുക്കം നിറഞ്ഞത്. മനോഹരം, ഹൃദ്യം…