മനസ് നിറച്ചു അനുഗ്രഹീതൻ ആന്റണി!!റിവ്യൂ

0
2766

വിഷു റീലിസുകളുടെ നീണ്ട നിരയുടെ തുടക്കം ഇന്നാണ് എന്ന് വിലയിരുത്താം ( ഏപ്രിൽ 1 എന്ന കണക്ക് വച്ചു ). സണ്ണി വെയിനും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രം ഇന്ന് റീലീസായി. പല കുറി റീലീസ് സംബന്ധിച്ച പ്രതിസന്ധികളെ അതിജീവിച്ചു ആണ് ചിത്രം ഇന്ന് റീലീസ് ആയത്. നവാഗതനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയുന്നത്.

ബൈ ഫാർ സണ്ണി വെയ്ന്റ ബെസ്റ്റ് സോളോ മൂവി തന്നെയാണ് അനുഗ്രഹീതൻ ആന്റണി. ഇമോഷണൽ രംഗങ്ങൾ കൊണ്ടും ഫീൽ ഗുഡ് മോമെന്റുകൾ കൊണ്ടും ചിത്രത്തിനെ നല്ല രീതിയിൽ ട്രീറ്റ് ചെയ്യാൻ പ്രിൻസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അനുഗ്രഹീതൻ ആന്റണി തീയേറ്ററുകളിൽ നിന്നും ഇറങ്ങിയാലും നമ്മുടെ മനസുകളിൽ തങ്ങി നില്കുന്നത് അത് പകർന്ന ഇമോഷൻ കൊണ്ട് തന്നെയാണ്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം പ്രതിബാധിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അതിന്റെ ഇന്ത്യൻ വേർഷൻ വളരെ കുറവാണ്.നായ്ക്കളും മനുഷ്യനും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെ തൊട്ട് തലോടുന്നുണ്ട് അനുഗ്രഹീതൻ ആന്റണി. സെക്കന്റ്‌ ഹാൾഫിലെ അതുമായി ബന്ധപ്പെട്ട സീനുകൾ ഒക്കെ സ്ക്രീനിൽ അതി ഗംഭീരമായി വന്നിട്ടുണ്ട്.

ഫാന്റസി എലമെന്റ് കഥയുടെ നൂലിനൊപ്പം വൃത്തിയായി ചേർത്ത് കെട്ടിയിരിക്കുന്നു. സിനിമ തുടങ്ങി വളരെ കുറച്ചു സമയം കൊണ്ട് തന്നെ ആ ഫാൻടസി എലമെന്റ് വർക്ക് ആക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ചില കോമഡി രംഗങ്ങൾ മാത്രമാണ് ഒരു നെഗറ്റീവ് എന്ന് പറയാനെങ്കിലും ഉള്ളത്. ഗൗരി കിഷനും റൊമാൻസ് രംഗങ്ങളും ഒക്കെ വലിയ പ്ലസ് ആണ്.

നരേഷൻ ഏറെ മികച്ചു നിന്നു എന്ന് പറയണം. സിനിമ തുടങ്ങി കുറച്ചു നേരത്തിനുള്ളിൽ തന്നെ നമ്മുക്ക് സിനിമയുടെ ഒരു വലിയ റിയലൈസെഷൻ നൽകാൻ തിരക്കഥക്ക് സാധിച്ചിട്ടുണ്ട്, അതിനു അരികു പറ്റി ആണ് നരേഷൻ പോകുന്നത്. സണ്ണി വെയിനിന്റെ പ്രകടനം അതി ഗംഭീരമാണ്.നമ്മളെല്ലാവരും അനുഗ്രഹീതരാകുന്നത് എങ്ങനെയെന്ന വലിയ ആശയം സിനിമ മുന്നോട്ട് വയ്ക്കുന്നു… പ്രേക്ഷകനെ കണ്ണ് നിറക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ചെറിയ വലിയ സിനിമ !!