പക്കാ മാസ്സ് എന്റർടെയ്നർ!! ലാലേട്ടന്റെ ആറാട്ട്!! റിവ്യൂ

0
7905

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ഇന്ന് തീയേറ്ററുകളിൽ എത്തി.വില്ലൻ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക.റീലീസിന് മുൻപ് തന്നെ ഒരു മാസ്സ് എന്റർടെയ്നർ ആണ് ആറാട്ട് എന്ന് പറഞ്ഞിരുന്നു.

മുഖവുരയായി ഒന്ന് പറയട്ടെ ഏറെ നാളുകൾക്കു ശേഷമാണു ഇങ്ങനെയൊരു ചിത്രം പ്രേക്ഷകർക്ക് ലഭിക്കുന്നത്. തീയേറ്ററുകളിൽ വിസിൽ അടിയും ഓളവും, കോമഡി രംഗങ്ങളുമൊക്കെയായി ഒരു കംപ്ലീറ്റ് ബിഗ് ടിക്കറ്റ് പാക്കേജ് ആണ് ആറാട്ട്.ഒപ്പം മോഹൻലാൽ എന്ന നടന്റെ എനെർജി ലെവൽ കൂടെയാകുമ്പോൾ ആറാട്ട്, പ്രേക്ഷകനെ ഒരുപാട് തൃപ്തിപ്പെടുത്തുന്ന ഒരു അനുഭവമായി മാറുന്നു. ട്രൈലെർ കണ്ട പ്രേക്ഷകൻ എന്ത് പ്രതീക്ഷിചോ അതിനും ഒരു പടി മുകളിൽ നിൽക്കുന്നുണ്ട് ചിത്രം എന്റർടെയ്നർ എലമെന്റുകളിൽ..

കഥാപരമായി ഏറെ പുതുമ ഒന്നും അവകാശപെടാനില്ല എങ്കിലും ആറാട്ടിന്റെ ട്രീറ്റ്മെന്റിനു ഒരു പുതുമയുണ്ട്. പഴയ മോഹൻലാൽ ചിത്രങ്ങളിലെ സീനുകൾ ഓര്മിപ്പിക്കുന്ന റെഫറൻസുകൾ ചിത്രത്തിൽ ഒരുപാട് കാണാം, അതിനെ ഒരു സ്പൂഫ് എന്ന തലത്തിൽ അവതരിപ്പിക്കുമ്പോൾ എന്റർടെയ്നർ മൂല്യവും ഏറുന്നുണ്ട്.

ആദ്യ പകുതി വളരെ മികച്ചു നിൽക്കുകയും രണ്ടാം പകുതി ശരാശരിക്ക് മുകളിൽ നിൽക്കുകയും ചെയ്തു.രണ്ടാം പകുതിയിലെ എ ആർ റഹ്മാൻ ഷോ അടക്കമുള്ള കാര്യങ്ങൾ വേണ്ടായിരുന്നു എന്ന് തോന്നി. എങ്കിലും പുട്ടിനു പീര എന്നൊന്നമുള്ള എന്റർടൈൻമെന്റ് ഘടകങ്ങൾ ആസ്വാദന നിലവാരം താഴെ പോകാതെ കാത്തു നിർത്തി.

മോഹൻലാൽ എന്ന നടന്റെ ഫാൻ ബൈസ് പവറിനെ പൂർണമായും ചൂഷണ ചെയ്തു ഒരുക്കിയ ഇൻട്രോ സീൻ മികച്ചു നിന്നു. ഇന്റർവെൽ ബ്ലോക്കും ക്ലൈമാക്സ്‌ ആക്ഷൻ രംഗങ്ങളും പ്രേക്ഷകന് പൂർണ തൃപ്തി നൽകി. ഇതൊക്കെ പറയുമ്പോളും ആവശ്യമില്ല എന്ന് തോന്നുന്ന ചില സൈഡ് ട്രാക്ക് കോമഡികൾ മോശമായി ഫീൽ ചെയ്തു. ആകെ തുകയിൽ അതൊന്നും കാര്യമായി എടുക്കുക ഇല്ലെങ്കിലും. ബി ഉണ്ണികൃഷ്ണൻ സംവിധായകൻ എന്ന നിലയിൽ ഏറെ മുന്നോട്ട് വന്നിട്ടുണ്ട്. ഏറെ മത്സരമില്ലാത്ത മാസ്സ് ആക്ഷൻ മൂവി സെഗ്മെന്റിൽ അദ്ദേഹത്തിന് ശോഭിക്കാൻ സാധിക്കുമായിരിക്കും

ഒറ്റവരി – ട്രൈലെർ തന്ന പ്രതീക്ഷ കാത്തു സൂക്ഷിച്ച ചിത്രം