പ്രതീക്ഷകൾ തെറ്റിക്കാതെ ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ട് – പ്രേതം 2 റിവ്യൂ !!

0
150

പ്രേതം 2 എന്ന ചിത്രവുമായി ഒരു മുല്ലശ്ശേരി മനയിലേക്ക് ആണ് പ്രേക്ഷകനെ രഞ്ജിത് ശങ്കർ കൊണ്ട് പോകുന്നത്. ഒരു ഹൌണ്ടഡ് മാനിസണ് എന്ന നിലയിൽ ഒരു എസ്ട്ര ടെക്ഷ്യർ സിനിമക്ക് നല്കാൻ ബാക് ഗ്രൗണ്ട് ഉതകുന്നുണ്ട്. സിനിമയുടെ ഫീൽ എന്നൊന്നിനു വേണ്ടി തന്നെ ബോധപൂർവം അങ്ങനെ ഒരു സ്ഥലത്തേക്ക് സംവിധായകൻ സിനിമയെ പറിച്ചു നടക്കുകയായിരുന്നു എന്നും പറയാം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ ഒരു ഷോർട് ഫിലിം ഷൂട്ട് ചെയ്യാൻ മുല്ലശ്ശേരി മനയിൽ എത്തുന്നതാണ് ചിത്രത്തിന്റർ ടേക് ഓഫ്. അവർക്ക് അവിടെ അനുഭവിക്കേണ്ടി വരുന്ന ഒരു എക്സ്ട്രാ നാച്ചുറൽ എലമെന്റിന്റ പ്രെസെൻസ് ആണ് ആദ്യ പകുതിയിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രേതം 2 വിന്റെ മികവ് എന്ന് പറയുന്നത് അതിന്റ സൗണ്ട് ഡിസൈൻ തന്നെയാണെന്നു പറയാം. ഒരു നല്ല തിയേറ്ററിൽ കണ്ടാൽ ഉറപ്പായും നിങ്ങൾക്ക് നല്ലൊരു അനുഭവം തന്നെയാകുമിത്. ആദ്യ ഭാഗത്തേക്കാൾ ടെക്‌നിക്കലി ഒരു ചുവടു മുന്നിലാണ് പ്രേതം 2, അത് ക്രീയേറ്റിവിറ്റിയുടെ കാര്യത്തിലാണെങ്കിലും മറ്റു സിനിമാറ്റിക് എലമെൻറ്സിന്റെ കാര്യത്തിൽ ആണെങ്കിലും.

ആദ്യ പകുതിയുടെ തുടക്കത്തിലേ കുറച്ചു ഭാഗം വളരെ പ്ലെയിൻ ആയി തോന്നി. പിന്നീട് പോകെ പോകെ ആദ്യ പകുതി ഗ്രിപ്പിങ് ആകുന്നുണ്ട്. പ്രേതം എന്ന ഒരു ചിത്രത്തെ ഒരു ഹൊറർ കോമഡി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും പ്രേതം 2 ഹൊറർ അതിനേക്കാൾ എലമെന്റുകൾ നിറഞ്ഞ ഒന്നാണ്. രഞ്ജിത് ശങ്കറിന്റെ മേക്കിങ് വളരെ മികച്ചു നിൽക്കുന്നുണ്ട്.മറ്റു ചിത്രങ്ങളിൽ അദ്ദേഹത്തിന് ഇത്രയും effort എടുക്കേണ്ട കാര്യമില്ലായിരുന്നു എന്നത് ഒരു സത്യകഥയാണ് and script demands that making style.

സ്റ്റോറി സെറ്റ് അപ് എന്ന നിലയിൽ ആദ്യ പകുതിയിൽ ഉള്ള കുറെ പ്രശ്നങ്ങളെ കണ്ണടച്ച് കളയാം. ബൈസിക്കലി എൻഗേജ്‌നിഗ് ഫാക്ടർ ആദ്യ പകുതിയിൽ കുറവാണെന്നു പറയാം. എന്നാൽ രണ്ടാം പകുതിയിൽ സിനിമ ശക്തമായി എല്ലാത്തിൽ നിന്നും മേക്ക് അപ്പ് ചെയുന്നുണ്ട്. രണ്ടാം പകുതി തന്നെയാണ് സിനിമയുടെ പോസിറ്റീവ് അല്ലെങ്കിൽ ഹൈ ലൈറ്റ്. ചുരുക്കത്തിൽ ഒരു ആവറേജ് ആദ്യ പകുതിയും മികച്ച രണ്ടാം പകുതിയുമാണ് ചിത്രത്തിനുണ്ട്. ശെരിക്കും ഇങ്ങനെ ഹാൽഫുകൾ വച്ച് സിനിമയെ വിശദീകരിക്കുന്നത് ശെരിയല്ല എന്നറിയാം. ടോട്ടാലിറ്റിയിൽ പ്രേതം ഒരു നല്ല ചിത്രമാണ്. അത് ഉറപ്പ്..

ആദ്യ ഭാഗത്തിലുണ്ടായിരുന്ന പല പ്രശ്നങ്ങളും മറികടക്കുന്ന രണ്ടാം ഭാഗമാണ് പ്രേതം 2. രഞ്ജിത് ശങ്കർ സംവിധായകൻ എന്ന നിലയിൽ കുറച്ചു കൂടെ മുന്നോട്ട് വന്ന സിനിമയാണ് പ്രേതം 2. ടിക്കറ്റ് എടുത്തോളൂ.. കാശ് നഷ്ടമാകില്ല….