പൂമരം – കഥയിലൊരാളായി കാഴ്ചക്കാരൻ മാറുന്ന ക്യാൻഡിഡ് സിനിമാനുഭവം –എബ്രിഡ് ഷൈൻ, ഈ പേര് രണ്ടു ചിത്രങ്ങളുടെ തിളക്കത്തിൽ മലയാളികളുടെ മനസ്സിൽ ഉദിച്ചു നിൽക്കുന്ന ഒന്നാണ്. 1983 ഒരു കമിങ് ഓഫ് ദി ഏജ് സിനിമ എന്നതിലുപരി മലയാളികളുടെ മനസിലെ ക്രിക്കറ്റ് എന്ന വികാരത്തിന്റെ അവസ്ഥകളെ അതിനു പൂരകമായി ടൈം ബൗണ്ട് ആയി വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്ന സിനിമയായിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ എത്തിയപ്പോൾ റിയലിസ്റ്റിക് ആയ ഒരു പോലീസ് സ്റ്റോറിയും, സ്റ്റോറി എന്ന് പറയുന്നത് അല്ല ജേർണി എന്ന് പറയുന്നതാകും ശെരി. ഇന്ന് ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം എബ്രിഡ് ഷൈനിന്റെ മൂന്നാം ചിത്രം പൂമരം റീലീസായി

2016 ആവസാനതോടെ ഷൂട്ട് തുടങ്ങിയ ചിത്രം പല ഷെഡ്യൂളുകൾ കഴിഞ്ഞു റീലീസായത് 2018 ൽ ആണ്. ഒരു സാധാരണ മലയാളം ചിത്രം പുറത്തിറങ്ങാൻ എടുക്കുന്നതിനും 4 ഇരട്ടി സമയം എന്ത് കൊണ്ട് പൂമരത്തിനു എടുത്തു എന്ന ചോദ്യത്തിന് എബ്രിഡ് ഷൈൻ പറഞ്ഞത് ഞങ്ങൾ വിചാരിച്ച വിശ്വൽ ലഭിക്കാൻ ഏറെ ക്ഷമ വേണമായിരുന്നു എന്നാണ്. ഇന്ന് പൂമരത്തിന്റെ ആദ്യ പ്രദർശനം കാണുമ്പോൾ എനിക്ക് എബ്രിഡ് ഷൈനിന്റെ വാക്കുകൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നുണ്ട്. അത്ര വലിയ ക്യാൻവാസിൽ ഒരുക്കിയ ഒരു സിനിമയാണ് പൂമരം അതും വളരെ റിയലിസ്റ്റിക് ആയി, റിയലിസ്റ്റിക് എന്ന വാക്ക് തന്നെ കാലത്തിനു ആപേക്ഷികമാണ് അതിനു പകരം സെറ്റൽഡ് എന്ന് വിളിക്കാം

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ടും, കടവത്തൊരു തോണിയും മാത്രം കേട്ട പ്രേക്ഷകന് ഒരുപക്ഷെ പൂമരത്തെ പറ്റി ഒരു ഐഡിയ ഉണ്ടാകില്ല പ്രത്യേകിച്ചും ട്രെയ്ലറോ ടീസറോ എന്തിനു അധികം പറയുന്നു ലൊക്കേഷൻ സ്റ്റിൽ പോലും പുറത്തു വീട്ടിലില്ലാത്ത സാഹചര്യത്തിൽ. വായിക്കുന്ന ആളുടെ ക്യൂരിയോസിറ്റിയെ മാനിച്ചു ചിത്രത്തെ പറ്റി ഒരു ഏകദേശ വിവരണം തരാം. ഏകദേശം എന്ന വാക്കിന് അടിവരയിടുന്നു കാരണം പറഞ്ഞു തീർക്കാൻ തക്ക പാകത്തിലുള്ളതല്ല പൂമരത്തിന്റെ കഥാവഴി

മഹാരാജാസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിന് തിരി തെളിയുന്ന കാഴ്ചകളോടെ ആണ് പൂമരം തുടങ്ങുന്നത്. കോളേജ് യൂണിയൻ ചെയർമാൻ ആണ് കാളിദാസിന്റെ ഗൗതം. കഴിഞ്ഞ അഞ്ചു വർഷമായി സെന്റ് തെരേസാസ് കോളേജ് ആണ് ചാമ്പ്യന്മാർ ആകുന്നത്. ഇത്തവണ കിരീട നേട്ടം ലഭിചേ മതിയാകു എന്ന വാശിയിലാണ് മഹാരാജാസ് ടീം. ഒരുക്കങ്ങളും കോളേജ് ജീവിതത്തിലെ കാഴ്ചകളും ( ഇരു കോളേജിലെയും ) ചേർന്ന് മുന്നോട്ട് പോകുന്നതാണ് ആദ്യ പകുതി രണ്ടാം പകുതി കലോത്സവത്തിന്റെ സന്തോഷ കാഴ്ചകളും

എന്ത് കൊണ്ട് നേരത്തെ ഞാൻ ഏകദേശം എന്ന വാക്ക് ഉപയോഗിചു എന്നാൽ, ഇങ്ങനെ ഒതുക്കി പറയുമ്പോൾ ഒരു ഖണ്ഡിക ആയി താദാത്മ്യം ചെയുന്നത് ആണോ പൂമരം എന്ന് ചോദിച്ചാൽ ചിന്തിക്കേണ്ടി വരും. കാരണം എബ്രിഡ് നമ്മളെ കൊണ്ട് പോകുന്ന ക്യാൻവാസ് അത്ര മനോഹരവും കാണിച്ചു തരുന്ന കാഴ്ചകൾ അതീവ ഹൃദ്യവുമാണ്. ഒരുപക്ഷെ നമ്മൾ അവരിൽ ഒരാളായി ആ കലോത്സവ വേദികളിൽ ഒന്നിന്റെ മുന്നിൽ ഉള്ള മരത്തണലിൽ നിൽക്കുന്ന ഒരു ഫീൽ. ട്രീട്മെന്റിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. കോളജ് ജീവിതത്തിലേക്, ചിരികളിലേക്ക് കൊച്ചു കൊച്ചു വാശികളിലേക്ക്, ചെറിയ ഈഗോകളിലേക്ക് ഒരുപാട് സന്തോഷത്തിലേക്ക് ചെറിയ നോവുകളിലേക്ക് നമ്മൾ കൂടെ എത്തിച്ചേരുന്ന ഒരു അനുഭവമായി പൂമരം നിങ്ങൾക്ക് തോന്നാം. അത് പറഞ്ഞു നിർത്തുമ്പോൾ ഒരു വാചകം പറയേണ്ടി വരും ” just abrid shine things”. ആക്ഷൻ ഹീറോ ബിജു കണ്ട ശേഷം ഞാൻ പറഞ്ഞത് പോലീസ് സ്റ്റേഷന്റെ റിയൽ അറ്റ്മോസ്ഫെർ അറിഞ്ഞ ഒരുവന് ആക്ഷൻ ഹീറോ ബിജു ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിയും എന്നാണ്. അതിനു സാധിച്ചത് എബ്രിഡ് ഷൈൻ ആ പശ്ചാത്തലത്തിൽ എല്ലാ അർത്ഥത്തിലും നമ്മളെ എത്തിച്ചത് കൊണ്ടാണ്. പൂമരം അതിനും ഒരു പടി മുകളിലാണ്.കാഴ്ചകളിൽ നിന്നും അടുത്തതിലേക്ക് എബ്രിഡ് പ്രേക്ഷകനെ കൊണ്ടുപോകുന്നതിന് സംഗീതം കൂടെ ഉപയോഗിച്ചിട്ടുണ്ട് , ഒരുപാട് പാട്ടുകൾ ചിത്രത്തിലുണ്ട്

കൊമേർഷ്യൽ എലെമെന്റുകൾ ആദ്യ രണ്ടു ചിത്രങ്ങളിൽ അങ്ങിങ്ങായി ചേർത്ത എബ്രിഡ്, പൂമരത്തിൽ യാതൊരു വിധ കോംപ്രമൈസിനോ ഏച്ചു കെട്ടലിനോ ശ്രമിച്ചിട്ടില്ല എന്നത് കൈയടിക്കേണ്ട കാര്യമാണ്. ആക്ഷൻ ഹീറോ ബിജുവിലും മറ്റും കണ്ട ഫോർത് വാൾ ബ്രേക്കിംഗ് ആയ സ്ക്രിപ്റ്റിംഗ് രീതി ആണ് എബ്രിഡ് ഷൈൻ പൂമരത്തിലും ഉപയോഗിച്ചിട്ടുള്ളത്. സ്ട്രക്ച്ചറിന് പ്രാധാന്യം കൊടുക്കാതെ ചെറിയ ചെറിയ മോമെന്റുകൾക്ക് പ്രാധാന്യം നൽകി അതിലൂടെ നമ്മളെ കൊണ്ട് പോകുന്ന യാത്ര പൂമരത്തിലും ഭംഗിയോടെ കാണാം. ഇത്തരത്തിലുള്ള കോൺവെൻഷൻസ് ബ്രേക്ക് ചെയുന്ന തിരക്കഥകൾ മലയാളത്തിൽ അടുത്തിടെയായി വർക്ക് ഔട്ട് ചെയുന്നുണ്ട് എന്ന് സാരം ഉദാഹരണത്തിന് രക്ഷാധികാരി ബൈജു. ഇപ്പൊ മനസിലായി കാണുമല്ലോ കഥയുടെ കെട്ടുകാഴ്ചകൾക്കും മേലെ പൂമരം എന്ന ചിത്രത്തെ പറ്റി ഏകദേശ ധാരണ. ഒരുപാട് നല്ല നിമിഷങ്ങളുടെ, ഒരു ദ്യോതനം അതാണ് പൂമരം. ചെറിയ ചെറിയ സംഭവങ്ങളിലൂടെ ഒരു വലിയ ക്യാൻവാസിൽ ഒരുപിടി ഇമോഷനുകൾ പല തരത്തിൽ നൽകുന്ന തിരക്കഥ ഒപ്പം കിടിലൻ മേക്കിങ്. എബ്രിഡ് ഷൈൻ എന്ന തിരക്കഥാകൃത് നല്ല രീതിയിൽ റിസർച്ച് ചെയ്തിട്ടുണ്ട് എന്ന് മനസിലാകുന്ന കാര്യങ്ങളായിരുന്നു കലോത്സവത്തിന് മുന്നിലെ മൈൻഡ് ട്രെയിനിങ് സെക്ഷൻ ഒക്കെ.

പൂമരം എന്ന ചിത്രം നിങ്ങൾക്ക് ഒരു അനുഭവം തന്നെയായിരിക്കും, ഒരുപക്ഷെ നിങ്ങളെ ഒരുപാട് പിറകിലേക്ക് നടത്തിക്കുന്ന, ചിലർക്ക് മിസ് ചെയ്യിപ്പിക്കുന്ന ചിലർക്ക് പ്രതീക്ഷകൾ നൽകുന്ന വലിയൊരു അനുഭവം. ആ വേദിക്കരുകിൽ നമ്മളും ആ കാണികളിൽ ഒരാളായി ഇരുപ്പുണ്ട് എന്ന ചിന്ത, അതാണ് പൂമരത്തിന്റെ തണൽ. മിസ് ചെയ്യരുത്, തീയേറ്ററുകളിൽ നിന്നും കാണുക,നിങ്ങൾ ഒരു ആർട്സ് കോളേജിൽ പഠിച്ച ഒരാളെങ്കിൽ പ്രത്യേകിച്ച്. by the by ഐറിൻ സിനിമ കാണുന്നവർ ഈ പെൺകുട്ടിയെ ഒന്ന് നോക്കി വച്ചോളു

Comments are closed.