2. 0 റിവ്യൂ – വിഷ്വൽ extravaganza !!

0
211

2. 0, ഒരു എട്ടു വര്ഷം പിറകിലേക്കുള്ള കഥയാണ്, ബുക്ക് മൈ ഷോ ഒന്നും പ്രചാരത്തിലല്ലാത്ത കാലം. തീയേറ്ററുകളിൽ വമ്പൻ ക്യുവിനും ജനക്കൂട്ടത്തിനും ഇടയിൽ ടിക്കറ്റ് എടുക്കാൻ വഴക്ക് കൂടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് ചിന്തിച്ചതാണ് രജനികാന്ത് എന്ന മനുഷ്യന് എങ്ങനെ ഇങ്ങനെ ക്രവ്ഡ് പുൾ ചെയ്യാൻ കഴിയുന്നു എന്ന്. പത്തു വർഷങ്ങൾക്ക് ശേഷം 2. 0 ക്ക് വേണ്ടി തീയേറ്ററുകളിൽ അതിരാവിലെ എത്തുമ്പോഴും രജനികാന്ത് എന്ന വികാരം പ്രേക്ഷകന് ഇരട്ടിച്ചിട്ടേ ഉള്ളു എന്ന് തോന്നുന്നു.

വിജിലാന്റെ മൂവീസ് എന്നും ഷങ്കറിന്റ ഫോട്ടെ ആണ്. ആ ജോണറിന് പുറത്തിറങ്ങി സിനിമകൾ ചെയുമ്പോളാണ് അദ്ദേഹത്തിന്റെ പ്രോബ്ലംസ് നമ്മുക്ക് നല്ല രീതിയിൽ മനസിലാക്കാൻ കഴിയുന്നത്. റോബോ അഥവാ എന്തിരൻ അതിനൊരു അപവാദമാണ്. പക്ഷെ യെന്തിരൻ പോലുള്ള sci fi ട്രീട്മെന്റുകൾ ഷങ്കർ നന്നായി ചെയ്തത് ഇമ്മാതിരി ഐറ്റംസിന്റെ ഒക്കെ തലതൊട്ടപ്പനായ ശുഭയുടെ സ്ക്രിപ്റ്റ് കൊണ്ട് കൂടെയാണെന്ന് പറയണം. 2.0 എത്തുമ്പോൾ ശുഭയുടെ സേവനം ഷങ്കറിന്‌ ഇല്ല.ജയമോഹന്റെ തിരക്കഥ ഷങ്കറിന്‌ എത്രമേൽ ക്ലബ് ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ സിനിമക്ക് മുൻപ് സംശയം ഉണ്ടായിരുന്നു.

കഥാപരമായി അതി ഗംഭീരം എന്നൊന്നും 2. 0 പറയാൻ കഴിയില്ല. വളരെ പ്രേടിക്ടബിൽ ആയ മെഡിയോകോർ ആയൊരു കഥ എങ്ങനെ പ്രേക്ഷകന്റെ കണ്ണിനു വിസ്മയമായി പൊലിപ്പിച്ചു എടുത്തിരിക്കുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി. Its all about visuals, എന്നല്ലേ. കഥയിലെ കാമ്പില്ലായ്മ കല്ലുകടി ആകുമ്പോൾ രക്ഷകനാകുന്നത് അതി ഗംഭീര വിഷ്വൽസ് തന്നെയാണ്. അതിനു ഷങ്കറിന്റെ വിഷനെ അംഗീകരിച്ചു കൊടുത്തേ പറ്റു. Its a visual extravaganza…

Vfx എന്ന സാധ്യതയെ തന്നെയാണ് 2. 0 ഏക്സ്പ്ലോർ ചെയുന്നത്. ഒരു ഇന്ത്യൻ സിനിമയും ഈ രീതിയിൽ vfx ന്റെ അനന്ത സാധ്യതകളെ ഉപയോഗിച്ചിട്ടില്ല എന്ന് പറയാം. ഇനി ഷങ്കർ ചിത്രത്തിൽ സമർഥമായി ഉപയോഗിച്ചിരിക്കുന്ന വേറൊരു ട്രിക്ക് പറയാം. നായകനൊത്ത ആണ്റ്റഗോണിസ്റ് ( വില്ലൻ ) ഉണ്ടാകുമ്പോൾ നായകന്റെ വഴിയിലെ കോൺഫ്ലിക്റ് കൂടുകയും പ്ലെ നല്ല രീതിയിൽ കൊണ്ട് വരുവാനും കഴിയും. തമിഴിൽ അടുത്തിടെ മാത്രം വന്ന ഈ ട്രിക്ക് തന്നെയാണ് ഷങ്കറും ഉപയോഗിക്കുന്നത്. സിമ്പിൾ ഇൻട്രോയുമായി തലൈവൻ എത്തുമ്പോൾ അക്ഷയ് കുമാറിന്റെ വില്ലൻ വേഷത്തിന്റെ ബിൽഡ് ആപ്പ് ഒക്കെ സെമ്മ എന്നെ പറയാനാക്കു..

ആദ്യ പകുതി തലൈവർ ഫാൻസിനു ഉള്ള എലെമെന്റ്സ് നിറക്കാൻ ശങ്കറും ജയമോഹനനും ശ്രമിച്ചിട്ടുണ്ട്. കൈയടി നേടുന്ന അടുത്ത കാര്യം ചിത്രത്തിന്റെ മെസ്സേജ് തന്നെയാണ്. ആ പോർഷൻ സ്ക്രിപ്റ്റിൽ കുറിക്ക് കൊണ്ട ഒന്നാണ്, പ്രത്യേകിച്ച് അക്ഷയ് കുമാറിന്റെ ഫ്ലാഷ് ബാക്ക് സെക്ഷൻ ഒക്കെ. സെക്കന്റ് ഹാഫ് അക്ഷയ് കുമാറിന്റെ സെഗ്മെന്റ് ആയിരുന്നു, ഫ്ളാഷ്ബാക്ക് സെക്ഷൻ വളരെയധികം കോൺവിൻസിങ് ആയിരുന്നു..

3. 0 യുടെ സർപ്രൈസ് എന്ററി തിയേറ്റർ ഇളക്കി മറിച്ചു, അത് എന്താണെന്നു പറയുന്നില്ല ആ ഗും പോകും. ക്ലൈമാക്സ് പോർഷൻ നീണ്ട ഒന്നാണ്. രജനിയിസം വിളയാടാൻ ഉള്ള വേദി സെറ്റ് ചെയ്തിട്ടുണ്ട് ഷങ്കർ. ആമി ജാക്സൺ തരക്കേടില്ലാതെ ചെയ്തിട്ടിട്ടുണ്ട് ( യെന്തിര ലോകത് സുന്ദരി പാട്ട് സിനിമക്ക് മുൻപ് കണ്ടപ്പോൾ ഈ അമ്മായി നശിപ്പിക്കും എന്ന് വിചാരിച്ചതാ ). ടെക്‌നിക്കൽ എലമെൻറ്സ് ഒന്നും എടുത്തു പറയുന്നില്ല അത്രമേൽ ഗംഭീരം. Omitting that side..

പ്രേടിക്ടബിൾ ആയ ഒരു സ്റ്റോറി ലൈൻ വച്ച് വിഷലി എപിക് എന്ന് പറയാവുന്ന ഐറ്റംസ് ഡിസൈൻ ചെയ്ത ഷങ്കറിനു ഒരു കൈയടി. Vfx ടെക്‌നോളജിയുടെ അനന്ത സാധ്യത ഇത്രമേൽ യൂസ് ചെയ്തൊരു ഇന്ത്യൻ ചിത്രവും വന്നിട്ടില്ല, അത് ഉറപ്പ്…..