ഹിന്ദി അരങ്ങേറ്റം ഗംഭീരമാക്കി ദുല്‍ഖര്‍ – കർവാൻ റിവ്യൂ!!!ദുൽഖർ സൽമാൻ ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്ന കർവാൻ റീലീസായി. ഇർഫാൻ ഖാൻ, മിതാലി പലേക്കർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ആകര്ഷ് ഖുറാണ ആണ്.

കർവാൻ ഒരു യൂഷ്വൽ ബോളിവുഡ് ചിത്രം അല്ല ഒരിക്കലും. മസാലയും അനാവശ്യ രംഗങ്ങളും തീരെ കുറവ്. എന്റെർറ്റൈനെർ എന്ന പകിട്ട് കർവാൻ നേടിയെടുക്കുന്നത് content ന്റെ മിടുക്ക് കൊണ്ട് മാത്രമാണ്. കഥയും കഥാപാത്രങ്ങളും അത്രമേൽ മികച്ചു നിൽക്കുന്നുണ്ട്. കോമിക്കൽ എന്ന സ്റ്റാറ്റസ് കഥാപാത്രങ്ങൾക്ക് മിന്നിയും തെളിഞ്ഞും കൈവരുന്നുണ്ട്. കഥയുടെ സത് എന്നത് കൈയടി അർഹിക്കുന്ന ഒന്നാണ്.

അവിനാശ് രാജപുരോഹിതിനു തന്റെ അച്ഛനെ ഇഷ്ടമില്ലായിരുന്നു. അച്ഛൻ മരിച്ച വാർത്ത അറിഞ്ഞ അവിനാഷിലെ മകൻ തന്റെ അച്ഛന് വേണ്ടിയുള്ള അവസാന കർമ്മങ്ങൾ ചെയ്യണമെന്ന് തീരുമാനിച്ചു.എന്നാൽ അച്ഛന്റെ മൃതുദേഹം കൈയിൽ എത്തുന്നത് മുതൽ അവിനാഷിന്റെ പ്രശ്നങ്ങൾ തുടങ്ങുകയാണ്. കർവാൻ ഒരു റോഡ് മൂവി ആണ്. സുഹൃത്ത് ഷൗക്കത്തിനും ടാന്യക്കും ഒപ്പം അവിനാഷിന്റെ യാത്രയാണ് ചിത്രം.

ഹൈ ലോ എന്ന് പ്ലോട്ട് പോയിന്റുകൾ ഒന്നുമില്ലാതെ മുന്നേറുന്ന കഥ ബ്ലാക്ക് ഹ്യൂമർ സീറ്റുവേഷനുകളിൽ മികച്ചു നിന്നു എന്നത് സിനിമയെ ആസ്വാദന തലത്തിൽ മുകളിൽ എത്തിച്ചു. സെല്ഫ് relavation നുകളും മനോഹരമായ കഥാന്ത്യവും ചിത്രത്തിന് മികവേകുന്നു. ഇർഫാൻ ഖാന്റെ ഷൌക്കത്ത് തന്നെയാണ് ഷോ സ്റ്റീലർ. അത്രമേൽ ഇര്ഫാനിസം കഥാപാത്രത്തിന്റെ മേൽ വിതറിയിട്ടുണ്ട്. ഡയലോഗ് ഡെലിവറി എന്നത് ഈ മനുഷ്യന്റെ ഏറ്റവും വലിയ പ്ലസ് എന്നത് എന്നും കർവാൻ വീണ്ടും തെളിയിക്കുന്നു.

ദുല്ഖറിന്റെ ഹിന്ദി acent ഒപ്പം സംസാരത്തിലെ അനായാസത കൈയടി അർഹിക്കുന്നു. ഏത് ഭാഷയും തനിക്ക് വഴങ്ങും എന്ന് വീണ്ടും തെളിയിക്കുകയാണ് ദുല്ഖര്. അമല അക്കിനേനിയുടെ കാമിയോ റോളും മികച്ചു നിന്നു. കർവാൻ ഒരു സ്ഥിരം ബോളിവുഡ് പാറ്റേൺ ചിത്രം അല്ല ഒരിക്കലും. നടിനടന്മാരുടെ ഗംഭീര പ്രകടനവും സെറ്റിൽഡ് ആയ തിരക്കഥയുമെല്ലാം ചിത്രത്തെ ഒരു straight to heart സിനിമയാകുന്നു…..

Comments are closed.