ഹലോ ദുബായ്കാരൻ റിവ്യൂ വായികാംഇന്ന് കേരളത്തിൽ റിലീസിന് എത്തിയ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ഹലോ ദുബായ്കാരൻ . മിമിക്രി ആർട്ടിസ്റ്റും നടനുമായ ഹരിശ്രീ യൂസഫും ബാബുരാജ് ഹരിശ്രീയും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദിൽ ഇബ്രാഹം ആണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ ഹരിശ്രീ യുസഫ് തന്നെയാണ് തിരക്കഥ ഒരുക്കിരിക്കുന്നത്. അഷറഫ് പിലാക്കൽ നിർമ്മിച്ച ചിത്രത്തിൽ മാളവിക മേനോൻ , ടിനി ടോം, സലിം കുമാർ, ധർമജൻ, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിമിക്രി ആർട്ടിസ്റ്റും, നടനും, സംവിധായകനുമായ നാദിർഷയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.

ചിരി രുചിയാക്കിയ ഒരു മനോഹര ചിത്രമെന്ന് ഹലോ ദുബായ് കാരനെ വിശേഷിപ്പിക്കാം. ഏറെ വർഷമായി മിമിക്രിലും ടിവിയിലും നിറഞ്ഞ് നിൽക്കുന്ന രണ്ടു കഴിവുറ്റ കലാകാരന്മാരുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ ചിരി പ്രതീക്ഷിച്ചാണ് ടിക്കറ്റ് എടുത്തത്. എന്തായാലും ആ പ്രതീക്ഷ തെറ്റിക്കുന്നില്ല ഈ ഫീൽ ഗുഡ് ചിത്രം. ഓരോ മലയാളി യുവാവിന്റെയും ദുബായ് സ്വപ്നം ആഴത്തിൽ ചിത്രം പരാമർശിക്കുന്നു. ആദിലിന്റെ പ്രകാശൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു കർഷകന്റെ മകനായി ജനിച്ച പ്രകാശന് കുട്ടിക്കാലം മുതൽ ഈ സ്വപ്നമായിരുന്നു ദുബായിൽ പോണമെന്നത്. ദുബായ് NRI ഹംസക്കോയയുടെ കൂട്ട് പിടിച്ച് ദുബായ് സ്വപനത്തിലേക്ക് നടക്കാൻ തീരുമാനിക്കുന്നു തുടർന്ന് ഉണ്ടാകുന്ന സംഭങ്ങളാണ് ചിത്രം പറയുന്നത്. ഹംസക്കോയയായി എത്തുന്നത് മാമുക്കോയ ആണ്. ഏകദേശം നാടോടി കാറ്റിലെ ഗാഫോറിനോട് സാമ്യമുള്ള കഥാപാത്രം.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെ എസ്റ്റാബ്ലിഷ്‌മെന്റ് പാറ്റേൺ നന്നായി ചെയ്തിരിക്കുന്നു അതോടപ്പം നല്ല ഹാസ്യ ശ്രേണികളോടൊപ്പമാണ് സിനിമ തിരിയുന്നത്. അത് സിനിമയുടെ വലിയ മേന്മയായി മാറുന്നു. വെറും ഹാസ്യം മാത്രം പറയാതെ യഥാർത്ഥത്തിന്റെ വസ്തുക്കളും ഗ്രാമ ജീവിതങ്ങളുടെ സ്വപനങ്ങളുടെ ഗൃഹാതുരവും ചിത്രം നമ്മുക്ക് മുന്നിൽ നന്നായിവരച്ചു കാട്ടുന്നു. സങ്കർണതകൾ ഒന്നുംതന്നെ ഇല്ലാതെ ഒരു ലളിതമായ കഥയിൽ തമാശകൾ ചേർത്ത് പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുകയായിരുന്നു സംവിധായകന്മാരും കൂട്ടരും. ചിത്രത്തിൽ പറയുന്ന പ്രശ്നങ്ങളും പ്രണയവും , സ്വപനങ്ങളും തന്മയത്തോടുകൂടി ആവിഷ്കരിക്കുന്നതിൽ സംവിധായകർക്ക് വീഴ്ചയും പറ്റിയിട്ടില്ല . ഏറെ ആവർത്തന വിസരത്ത തോന്നിപ്പിക്കാവുന്ന പ്ലോട്ടിൽ നിന്ന് തിരക്കഥയിലേക്ക് വരുമ്പോൾ ഉള്ള മാറ്റം വളരെ വലുതാണ്. നല്ല രീതിയിൽ എസ്ടാബ്ലിഷേഡായ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരുടെ മികച്ച പ്രകടനം കൂടി ചേർന്നപ്പോൾ ഒരു നല്ലൊരു വിരുന്ന് ആയി ചിത്രം മാറുന്നു. അഥവാ തിരക്കഥയിൽ എന്തെങ്കിലും പാളിച്ചകൾ തോന്നുണ്ടെങ്കിൽ അവ അഭിനയതകളുടെ പ്രകടനത്തിൽ ഒലിച്ചു പോകുന്നു. അഭിനേതാക്കളായി എത്തിയ എല്ലാവർക്കും നല്ല സ്ക്രീൻ പ്രെസെന്റ്സു നൽകാൻ സാധിച്ചു.ഒപ്പം സ്ക്രീൻ കെമിസ്ട്രിയും കൊടുക്കൽ വാങ്ങലുകളും മികച്ചതായിരുന്നു.ടിനി ടോം, സലിം കുമാർ, ധർമജൻ, എന്നിവരൊക്കെ ഹലോ ദുബായ്കാരനിൽ കഥാപാത്രങ്ങളായി വന്ന് കാണികളെ എൻഗേജ്ഡ് ആക്കുന്നുണ്ട്. ചെറിയ റോളുകൾ ചെയ്തവർ പോലും ചിരിപ്പിക്കാൻ മറന്നില്ല എന്നത് ഒരു മേന്മയി മാറുന്നു.

ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച മുരളി രാമന് മനോഹരവും ലളിതവുമായ ദൃശ്യങ്ങൾ നൽകാൻ സാധിച്ചു. ജോൺ കൂട്ടിയ്ക്ക് ചിത്രത്തിന്റെ ആ ലാളിത്യവും തന്മയത്വവും ചോർന്നുപോകാതെ നിലനിർത്താൻ സാധിച്ചു. കോമിക്ക് ഡ്രാമയും സൃഷ്ട്ടിക്കാൻ സാധിച്ചു . നാദിർഷ ഒരുക്കിയ ഗാനങ്ങൾക്ക് ചിത്രത്തിന് മാറ്റ് കൂട്ടാൻ സാധിച്ചു

Comments are closed.