സൗഹൃദവും സാമൂഹിക യാഥാർഥ്യങ്ങളും നിറയുന്ന ബി ടെക് – റിവ്യൂമൃദുൽ നായർ, ഈ പേര് ആദ്യത്തെ തവണയല്ല നമ്മളിൽ പലരും കേൾക്കുന്നത്. സിനിമ വൃത്തങ്ങളോട് അടുത്ത് നിൽക്കുന്നവർക്കും, ഇനി ചില സ്ഥിരം സിനിമ കാഴ്ചക്കാർക്കും മൃദുലിനെ അറിയാം. കിളിപോയി എന്ന ചിത്രത്തിലെ ഓട്ടോക്കാരൻ അടക്കം പല സിനിമകളിൽ മൃദുൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതെ മൃദുലിന്റെ ആദ്യ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. പേര് ഇച്ചിരി ഗ്ലോബലൈസ്ഡ് പേരാണ് ബി ടെക്ക്.

പടത്തിനെ പറ്റി വിജരംഭിപ്പിക്കുന്നതിനു മുൻപ് ഒരു കാര്യം എഴുതി വയ്ക്കാം. ആസിഫിനെ ( ആസിഫ് അലി ) ഇത്രക്കും സ്റ്റൈലിഷ് ആയി മാസ്സ് ആയി ഒരു സിനിമയിലും കണ്ടിട്ടില്ല എന്ന് ഉറപ്പ് തരാം, അത് സിനിമ കണ്ടാൽ നിങ്ങളും ഉറപ്പ് പറയും. കാരണം ഈ ജാതി മാസ്സ് സ്റ്റൈലിഷ് ഒന്നും ആസിഫ് ഇതുവരെ ചെയ്തിട്ടില്ല, അതിനു ബാക്ക് അപ് ചെയുന്നത് രാഹുൽരാജിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണെങ്കിലും ഫ്രെമുകൾ അടക്കം ഒരു യൂഷ്വൽ ആസിഫ് അലി ചിത്രത്തിന് മുകളിൽ നിരത്തുന്നുണ്ട് ബി ടെക്കിനെ.

ബാംഗ്ലൂരിൽ പഠിക്കാനായി ഇവിടെ നിന്ന് വിദ്യാർഥികളുടെ കുത്തൊഴുക്ക് 2000 ത്തിന്റെ തുടക്കത്തിൽ കണ്ടു വന്നിരുന്നു. എന്റെയൊക്കെ ചില സുഹൃത്തുക്കളും ആ കൂട്ടത്തിൽ പെട്ടവരായിരുന്നു. നഴ്സിങ്ങിനും എഞ്ചിനിയറിങ്ങുനുമായി പോയ പലരും സപ്പ്ളി അടിച്ചു ഒടുവിൽ ഒരു ഗതിയും പര ഗതിയുമില്ലാതെ അവിടെ തന്നെ ബാക്ക് പേപ്പർ ഒക്കെ എഴുതാനായി കോഴ്സ് കഴിഞ്ഞും അവിടെ താമസിച്ചവരുണ്ട്. ഇനി സിനിമയിലേക്ക് വരാം. നമ്മൾ ഇതുവരെ മലയാള സിനിമകളിൽ കണ്ടിട്ടുള്ള അപ്പർ മിഡിൽ ക്ലാസ് ബാംഗ്ലൂർ ജീവിതങ്ങളിൽ നിന്നും പോഷ് ജീവിതങ്ങളിൽ നിന്നും ഏറെ മാറി നടക്കുന്ന ചിത്രമാണ് ബാംഗ്ലൂർ കേന്ദ്രികരിച്ചു ചിത്രീകരിച്ച ബി ടെക്ക്. നേരത്തെ ഞാൻ പറഞ്ഞത് പോലെ ഒരു കൂട്ടം മലയാളി വിദ്യാർഥികളുടെ ജീവിതമാണ് ചിത്രം, അങ്ങനെ പറയുമ്പോളും എവിടെയൊക്കയോ നമ്മുടെ കോളേജ് ലൈഫ് ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്.

വര്‍ഷങ്ങളായി ബി ടെക്ക് പരീക്ഷ എഴുതിയെടുക്കാതെ ചിരിയും കളിയുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആനന്ദിന്റെയും അവന്റെ കൂട്ടുകാരുടെയും ജീവിതമാണ് സിനിമ മുഴുവൻ. ആസിഫിന്റെ മാസ്സ് സീനുകളിലും ലൈറ്റ് ഫണ്ണി മോമെന്റുകളുമായി ആണ് ആദ്യ പകുതി മുന്നോട്ട് പോകുന്നത്
എന്നാൽ ആദ്യ പകുതിയിലെ ലൈറ്റ് മോമെന്റുകൾക്ക് അല്പം ഒന്ന് വിട നൽകി, അല്പം ഗൗരവമേറിയ വിഷയങ്ങൾക്ക് ഇമ്പോര്ടൻസ് നൽകിയാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. അവസാന 40 മിനിറ്റുകളിലാണ് സൗഹൃദം എന്ന തീമിൽ നിന്ന് സിനിമ സാമൂഹിക പ്രാധാന്യമുള്ള, കാലികതയുള്ള വിഷയത്തിലേക്ക് കടക്കുന്നു ഒപ്പം ഒരു നല്ല ഏൻഡ് ചിത്രം ഒരു നല്ല കാഴ്ച്ചാനുഭവം അഥവാ ഒരു എന്റർടൈനറാക്കുന്നു, അനന്ദിന്റെയു സുഹൃത്തുക്കളുറെയും ഇടയിലേക്ക് ആസാദ് എന്ന കൂട്ടുകാരൻ കടന്നു വരുന്ന തുടക്കത്തിൽ നിന്ന് ആസാദിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നത്തിൽ നിന്ന് അവനെ രക്ഷിക്കാൻ ആനന്ദും കൂട്ടുകാരും എത്തുന്നയിടത്താണ് സിനിമ ഗൗരവമേറിയ വിഷയത്തിലേക്ക് കടന്നു ചെല്ലുന്നത്.

നൊസ്റ്റാൾജിയ നമുക്ക്( special case bteck) തോന്നിക്കുന്ന ഒരു പിടി മോമെന്റുകൾ ചിത്രത്തിലുണ്ട്. ചെറിയ അതെ സമയം ചളികളാകാത്ത ഫ്രണ്ട്സ് കോമെടികളിൽ നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതിയിൽ വേറൊരു പ്ലസ് കൂടെയുണ്ട് ആസിഫിന്റെ മാസ്സ് സീനുകൾ. തുടക്കത്തിലേ സ്റ്റേജ് സീൻ മുതൽ ആസിഫ് ഷോക്ക് ആവോളം അവസരവും അതിനൊത്ത ആംബിയൻസും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കഥയുടെ തീം മുന്നോട്ട് വരുന്നത് രണ്ടാം പകുതിയിലാണ്, അതാകട്ടെ കൈയൊതുക്കത്തോടെ മൃദുൽ ചെയ്തെടുത്തിയിട്ടുണ്ട്.

ബി ടെക്ക് എന്ന പേര് കേൾക്കുമ്പോൾ ഇത് ഔട്ട് ആൻഡ് ഔട്ട് കോളേജ് കോമെടികൾ മാത്രമുള്ള സിനിമയാകാമെന്നു വിചാരിക്കുമെങ്കിലും കഥയിൽ സൗഹൃദം മാത്രമല്ല വിഷയമാകുന്നത് മറിച്ചു കാലിക പ്രസക്തിയുള്ള ഒരു വിഷയം വൃത്തിക്ക് പറഞ്ഞിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ചിട്ടുണ്ട് സംവിധായകൻ ഒപ്പം ഛായാഗ്രഹണ മികവ് എടുത്ത് പറയേണ്ടതാണ്.

ബി ടെക്ക് ഒരു നല്ല എന്റർടൈനറാണ്. ചിരിയും കളിയും അൽപ്പം മാസ്സും പിന്നെ കുറച്ചു കാര്യവും ചേർന്ന് നിങ്ങളുടെ പൈസ ഗ്യാരന്റി ചെയുന്ന സിനിമ ഒപ്പം തന്നെ ആസിഫിന്റെ കിടിലൻ മാസ്സ് രംഗങ്ങളും ആ ബി ജി എം ഒക്കെ നന്നായി വന്നിട്ടുണ്ട്.രണ്ടര മണിക്കൂർ എന്റർടൈൻമെന്റ് പക്കാ..

Comments are closed.