വ്യത്യസ്തതയുടെ കാമ്പു തേടുന്ന സീതാകാതി – റിവ്യൂ !!

0
91

വിജയ് സേതുപതിയുടെ ഇരുപത്തി അഞ്ചാമത് ചിത്രമാണ് സീതാകാതി. ചിത്രം ഇന്ന് തീയേറ്ററുകളിൽ റീലീസ് ചെയ്തു. ട്രൈലെറുകളിൽ നിന്ന് തന്നെ കോമൺ കൊമേർഷ്യൽ മസാല ചിത്രങ്ങളിൽ നിന്ന് മാറി ഒരുക്കിയ ഒന്നാണ് ചിത്രമെന്ന് ഒരു ഔട്ടിലൂക് വന്നിരുന്നു. നാൽപതു മിനിറ്റ് മാത്രമേ അദ്ദേഹം ചിത്രത്തിലുള്ള എന്ന് ആയിരുന്നു റീലിസിനു മുൻപ് സംവിധായകൻ പറഞ്ഞത്.

ഒരു തരത്തിലും ഒരു ഓഫ് ബീറ്റ് പടമെന്നുള്ള ചിന്ത പ്രേക്ഷകന് നൽകാത്ത സിനിമ തന്നെയാണ് സീതാകാതി. കൊമേർഷ്യൽ എലെമെന്റുകൾ മാത്രം ഒതുങ്ങുന്നതാണ് വിജയ ചിത്രങ്ങൾ എന്ന് പറയുന്നതിന് ഒരു അടി തന്നെയാണ് സീതാകാതി. വളരെ ശ്രദ്ധയോടെ പാകുന്ന കഥയുടെ നൂൽവഴിയിൽ തമാശയുടെ തരിമ്പു വിതറുന്ന സീതാകാതിയുടെ മേക്കിങ് അപ്രോച് കൈയടി വരവേൽകേണ്ട ഒന്നാണ്. സീരിയസ് എന്ന് തോന്നുന്ന സംഭവങ്ങൾ പോലും ഈ ചിരിയുടെ നനുത്ത നൂല് കൊണ്ട് കെട്ടിപൊക്കിയത് കൊണ്ട് സിനിമ പ്രേക്ഷകനെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കുന്നില്ല.

അയ്യാ ആദിമൂലം എന്ന നാടക നടന്റെ ജീവിതമാണ് ചിത്രം. അയ്യാ ആദിമൂലമായി തന്റെ ഇരുപത്തി അഞ്ചാമത് ചിത്രത്തിലും വിജയ് സേതുപതി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. അയ്യാ എന്ന കഥാപാത്രത്തെ കുറച്ചു കൂടെ നേരം സ്‌ക്രീനിൽ അങ്ങനെ കണ്ടുകൊണ്ടു ഇരിക്കാൻ തോന്നും. അത്രമാത്രമുണ്ട് ആ കഥാപാത്രത്തിന്റെ എഫ്ഫക്റ്റ്. സംവിധായകൻ പക്ഷെ കഥ പറയാൻ ആ വഴി അല്ല തിരഞ്ഞെടുത്തത് ലക്ഷ്മി എന്ന ഭാര്യ കഥാപാത്രത്തിന്റെയും മറ്റു കഥാപാത്രങ്ങളുടെയും വഴിയിലൂടെ കഥ വികസിപ്പിക്കുന്ന ബാലാജി തരുണിധരൻ വിജയ് സേതുപതി എന്ന നടനിൽ ഉപരി കഥയിലെ കാമ്പനും പറയുന്ന രീതിയിലെ മിടുക്കിനും ആണ് പ്രാധാന്യം കൊടുക്കുന്നത്.

ഒരു കാലഘട്ടത്തിൽ ഒതുങ്ങി നിൽക്കുന്ന ചിത്രമല്ല സീതാകാതി. പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. നാടകം എന്ന ആര്ട്ട് ഫോം ജീവന് തുല്യം സ്നേഹിക്കുന്ന അയ്യായുടെ ജീവിതത്തിനു ചുറ്റും ഓരോ കാലഘട്ടങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ പറയുന്ന ചിത്രം നെടുങ്കൻ തീയേറ്റർ രംഗങ്ങളും കൊണ്ട് നിറഞ്ഞതാണ്. നാടക രംഗത്തെ ഇഷ്ടപെടുന്ന ഓരോരുത്തരും ഈ ചിത്രത്തെ ഒരുപാട് ഇഷ്ടപെടുമെന്നു ഉറപ്പാണ്.

ഓരോ നാടക പ്രേമിക്കുമുള്ള ഒരു സമർപ്പണമാണ് ചിത്രം. അതിനു ഉദാഹരണമാണ് 8 മിനിറ്റോളം വരുന്ന ഒറ്റ ടെക്കിലെ നാടക രംഗം. ആ കലാരൂപത്തിന്റെ മനോഹാരിത മുഴുവൻ പ്രേക്ഷകനിലേക്ക് ഇടിച്ചിറക്കാൻ സംവിധായകന് അതിലൂടെ ഈസി ആയി പറ്റുന്നു. ലോജിക്കൽ ഫ്ലാസ് ഉണ്ടെങ്കിൽ പോലും സീതാകാതി എന്ന ചിത്രം പറയുന്ന വിഷയം ജനിവിൻ ആണ് യൂണിവേഴ്സൽ ആണ്. വിജയ് സേതുപതി അതി ഗംഭീരമായി അയ്യാ ആദിമൂലത്തെ അവതരിപ്പിച്ചു, ഒപ്പം രാജ്‌കുമാർ എന്ന കലാകാരന്റെ മികവ് എടുത്തു പറയേണ്ട ഒന്നാണ്.

സീതാകാതി ഓരോ സൊ കാൾഡ് തമിഴ് സിനിമയല്ല, ചിത്രം പറയുന്ന വിഷയം അതിലെ സത്യസന്ധത അതി ഗംഭീരം എന്ന വാക്ക് അവകാശപ്പെടുന്ന ഒന്നാണ്. അന്യം നിന്ന് പോകുന്ന നാടകം എന്ന കലയെ കുറിച്ച് പ്രേക്ഷകന് ഒരു ഓർമപ്പെടുത്തൽ കൂടെ നൽകുകയാണ് ചിത്രം. ബാലാജി തരുണീധരൻ നിങ്ങൾ എടുത്ത ഈ effort nu കൈയടികൾ. സീതാകാതി -ക്ലാസ് !!