വിഷ്വൽ മാജിക്ക് !! ദൃശ്യങ്ങളിലെ പെർഫെക്ഷൻ – കെ ജി എഫ് റിവ്യൂ !!!

0
219

ഉഗ്രം എന്ന സിനിമ കന്നടയിൽ നിന്ന് ദി ബെസ്റ്റ് എന്നൊക്കെ പറയാൻ കഴിയുന്ന സിനിമയാണ്, atleast in my perspective. ശ്രീ മുരളിയുടെ കിടിലൻ സ്ക്രീൻ പ്രെസെൻസും ആക്ഷൻ കൊറിയോഗ്രാഫിയുമെല്ലാം അത്രമേൽ ആ സിനിമയെ മികച്ചതാക്കി. പിന്നീട് പ്രശാന്ത് നീൽ എന്ന സംവിധായകൻ എന്ത് കൊണ്ടൊരു സിനിമ ചെയ്തില്ല എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് ഇൻറർനെറ്റിൽ കെ ജി എഫ് ന്‍റെ വിശേഷങ്ങളിലായിരുന്നു. കോലാർ ഗോൾഡ് മൈനുകളെ കേന്ദ്രികരിച്ചു മനുഷ്യന്റെ ഉള്ളിലെ ആർത്തിയെ പറ്റിയും ആഗ്രഹങ്ങളെ പറ്റിയും പറയുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ രീതിയിൽ ഫോളോ ചെയ്തിട്ടുണ്ട്. ബാഹുബലിയുടെ വിജയം ആകണം അണിയറക്കാരെ കൊണ്ട് രണ്ടു ഭാഗങ്ങളായി സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. കെ ജി എഫ് ആദ്യ ഭാഗം ഇന്ന് തീയേറ്ററുകളിൽ എത്തി.

ബാഹുബലി ആദ്യ ഭാഗം കഴിഞ്ഞിറങ്ങുമ്പോൾ രണ്ടാം ഭാഗത്തിനായി പ്രേക്ഷകനൊരു ഹൂക് സിനിമ നല്കിയിരുന്നല്ലോ, അത് പോലെ തന്നെയാണ് കെ ജി എഫ് ആദ്യ ഭാഗം രണ്ടാം ഭാഗത്തിലേക്ക് അതിന്റെ കാത്തിരിപ്പിലേക്ക് പ്രേക്ഷകനൊരു പാലമിടുന്ന ചിത്രമാണ്. ഇനി വേറൊരു രീതിയിൽ വിശദീകരിച്ചാൽ രണ്ടാം ഭാഗത്തേക്ക് ഉള്ളൊരു ബിൽഡപ്പ് ആണ് ആദ്യ ഭാഗം. ആ ബിൽഡ് അപ്പ്‌ പോലും ഇത്ര ഗംഭീരം എങ്കിൽ രണ്ടാം ഭാഗം എത്ര പൊട്ടൻഷ്യൽ ഉള്ള ഒന്നാകുമെന്നാണ് ചിന്തിച്ചു പോകുന്നത്. 70 – 80 കളിലെ അമിതാഭ് ബച്ചൻ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലെ ഇന്റർസിറ്റി നിറഞ്ഞ സിനിമയാകും കെ ജി എഫ് എന്ന് സംവിധായകൻ പറഞ്ഞത് വെറുതെയല്ല. ഇന്റെൻസ് ആയ വളരെ തീക്ഷണമായ കഥാ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് കെ ജി എഫ് ആദ്യ ഭാഗം.

1951 മുതൽ 2018 വരെ നീളുന്ന കഥാ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. നോൺ ലീനിയർ സ്റ്റോറി ടെല്ലിങ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യ പകുതി റോക്കി എന്ന യഷ്ന്റെ നായക കഥാപാത്രത്തെ പറ്റിയുള്ള സെറ്റിങ് അല്ലെങ്കിൽ ബിൽഡ് ആപ്പ് ആണ്. റോക്കി എങ്ങനെ മുംബൈ തെരുവുകളിൽ നിന്ന് അവന്റെ സ്വപ്ന സാക്ഷാത്കരണത്തിനായി കോലാർ ഗോൾഡ് പാടങ്ങളിൽ എത്തി എന്ന വിശദീകരണത്തിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ റോക്കിയുടെ ജീവിതം കീഴ്മേൽ മറിക്കുന്ന ഒരു സംഭാവമുമായി സിനിമ അവസാനിക്കുന്നു. കോലാർ ഗോൾഡ് പാടങ്ങളുടെ നേതാവായി ഉള്ള റോക്കിയുടെ ജീവിതമാകും രണ്ടാം ഭാഗം എന്ന് ഉറപ്പിക്കാമെങ്കിലും അതിലേക്ക് ഒരു വലിയ ക്യൂരിയോസിറ്റി നീളുന്നുണ്ട്.

ഓരോ കഥാപാത്രത്തിനെയും അനാവരണം ചെയ്യുന്ന രീതി മുതൽ, വില്ലന്മാർ വരെ അതി ഗംഭീരമെന്നു പറയാതെ വയ്യ. റോക്കിയുടെ അമ്മയോടുള്ള സ്നേഹം ഇമോഷണൽ പാർട്ട് ആയി സംവിധായകൻ കരുതി വയ്ക്കുമ്പോൾ ഹൈ നോച് ആക്ഷൻ മോമെന്റുകൾ ഇടക്ക് പ്ലെയിൻ ആകുന്ന തിരക്കഥയെ ഉയർത്തി കൊണ്ട് വരുന്നു. ഒരു ഡസനിലധികം തിയേറ്റർ മൊമെന്റ്‌സ്‌ കെ ജി എഫ് ൽ ഉണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ ഗ്രിപ്പിങ് ഫാക്ടറും. ഒന്നിന് പുറകെ ഒന്നൊന്നായി അവ എത്തുമ്പോൾ പ്രേക്ഷകന് നീണ്ട ദൈർഖ്യം edge of the seat ൽ തന്നെയായിരിക്കും.

ആക്ഷൻ രംഗങ്ങളിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇത് വരെ കാണാത്ത പെർഫെക്ഷൻ കെ ജി എഫിന് സ്വന്തമായി ഉണ്ട്. ഉദാഹരണത്തിന് ആദ്യ പകുതിയിലെയും ക്ലൈമാക്സിലെയും ഗൺ ഫയർ സീനുകൾ ഒക്കെ അതി ഗംഭീരമാണ്. റോക്കിയുടെ ഇൻട്രൊഡക്ഷൻ തന്നെയാണ് മുഴുവൻ സിനിമയും എന്ന് പറയാം. ഒരു സിറ്റുവേഷനിലേക്ക് നയിക്കപ്പെടുന്നതിനു മുൻപുള്ള ഹീറോയുടെ ജേർണി. യഷ് സ്ക്രീൻ പ്രസൻസ് കൊണ്ട് അതി ഗംഭീരമാക്കിയിട്ടുണ്ട് റോക്കിയെ..

ദൃശ്യങ്ങൾ അതി ഗംഭീരമാണ്. ഇരുട്ടു നിറഞ്ഞ കോലാർ പാടങ്ങൾ മുതൽ ബാംഗ്ലൂർ ലൈഫെന്റെ പ്രകാശമേറിയ വശങ്ങൾ വരെ പെർഫെക്ഷൻ വൈസ് ക്ലാസ് ആണ്. കൂടുതൽ വിശദീകരിക്കുന്നില്ല. ഒറ്റ വാക്കിൽ ഒതുക്കാം.. മാഗ്നം ഓപസ് !!

റേറ്റിംഗ് : 3.5/5