വിമാനം പറന്നുയർന്നു!!!റിവ്യൂ വായിക്കാംനിറകണ്ണുകളോടെ അല്ലാതെ കണ്ടിറങ്ങാൻ കഴിയാത്ത ചിത്രം, ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. മികച്ച തിരക്കഥ, സംവിധാനം എന്നിവയുടെ ബലത്തിൽ ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, നിഷ്കളങ്ക സംഭാഷണങ്ങൾ കൊണ്ടും നമ്മുടെ മനസിലേക്ക് ഏറെ അടുക്കുന്നു.

“എബി” എന്ന സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വിമാനം. പൃഥ്വിരാജിന്റെ തന്നെ “അനാർക്കലി” പോലെ മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ് . ചിത്രത്തിലേക്ക് വരുമ്പോൾ എടുത്തു പറയേണ്ടത് കഥാപാത്രങ്ങളുടെ മികവാണ്. എത്ര അഭിനന്ദിച്ചാലും കുറവകാത്ത തരത്തിലുള്ള പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചത്. ശക്തമായ തിരക്കഥ എല്ലാവർക്കും അഭിനയിക്കാനുള്ള മികച്ച സ്പേസ് നൽകുന്നുണ്ട്.


ചിത്രത്തിൽ എടുത്തു പറയേണ്ടത് പൃഥ്വിരാജിന്റെയും അലിൻസിയറിന്റെയും അഭിനയമാണ്. അവരോന്നിച്ചുള്ള സീനുകൾ അവിസ്മരണീയമാണ്. ഓരോ പ്രേക്ഷകന്റെയും മനസു നിറയുന്ന അഭിനയ മുഹൂർത്തങ്ങൾ. അതോടൊപ്പം തന്നെ നായികയായ ദുർഗ്ഗയും മികച്ച പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. കൂടാതെ ഗോപി സുന്ദർന്റെ പശ്ചാത്തല സംഗീതവും സീനുകൾക്കൊത്ത ഫീൽ നൽകുന്നതാണ്.

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവർ നിറകണ്ണുകളോടെയും നിറഞ്ഞ കയ്യടികളോടെയുമല്ലാതെ ഈ ചിത്രം കണ്ട ശേഷം തീയേറ്ററുകൾ വിടില്ലന്ന് നിസംശയം പറയാം. ഏതായാലും ഈ ക്രിസ്മസിനു മലയാള സിനിമയെ “വിമാനം” ചിറകിലേറ്റി പറത്തുമെന്നുറപ്പ്.

എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ കഥയും ഇതും സമാനമാണ് എന്നൊരു വാദം കേട്ടിരുന്നു എങ്കിലും അങ്ങനെ ഒരു ബന്ധം ചിത്രത്തിന് ഉള്ളതായി എവിടേയും തോന്നുന്നില്ല. എബി ഒരു ഫീൽ ഗുഡ് എന്ന് പറയാവുന്ന രീതിയിലെ ഫീൽ ആണ് പകർന്നത് എങ്കിൽ പ്രണയം എന്ന എലമെന്റിനു വിമാനത്തിലൂടെ ചിറകു വയ്ക്കുന്നു. വളരെ ലളിതമായി അതെ സമയം മികച്ച സംഭാഷണങ്ങളിലൂടെ വിമാനത്തിന്റെ കഥ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ടോണും വിഷ്വലും വഹിച്ച പങ്കു ഏറെ വലുതാണ്, ഒരു സംവിധായകൻ എന്ന നിലയിൽ പ്രദീപ് 100 ശതമാനം വിജയമാണെന്ന് ഉറപ്പ് പറയാം.

സ്വപ്നങ്ങളുടെ ആകാശത്തു ചിറകു വിരിച്ചു പറക്കുന്ന വെങ്കിടിയുടെ കഥ സിനിമ ആകുമ്പോൾ അതിൽ എത്രത്തോളം സിനിമാറ്റിക് സാധ്യത ഉണ്ട് എന്ന് ചിന്തിച്ചാണ് പ്രദീപിന്റെ തിരക്കഥ രൂപപ്പെട്ടത്. Visual സ്റ്റോറി ടെല്ലിങ് സാധ്യതകളെ പരമാവധി ഉപയോഗിച്ചിട്ടുള്ള ചിത്രം കഥയുടെ ഇട്ടാവട്ടത്തിനു മുകളിൽ പ്രണയത്തിന്റെ രസ കൂട്ടിലൂടെ ആണ് നിറംപിടിക്കുന്നതു. സജി തോമസിന്റെ ബയോപിക് എന്നതിലുപരി എന്നു നിന്റെ മൊയ്‌തീന്‌ ശേഷമുള്ള ഏറ്റവും മികച്ച പ്രണയ ചിത്രം എന്ന് വേണം വിമാനത്തിനെ വിലയിരുത്താൻ.

വിമാനത്തിന്റെ ചിറകുകൾക്ക് പരിമിതികൾ ഉണ്ടാകുന്നത് ഇത്തരം ഒരു കഥ പറയുമ്പോൾ അതിലൂടെ വന്നു പോകുന്ന കുറച്ചു സ്ഥിരം കാഴ്ചകൾ തന്നെ ആണ്. പക്ഷെ അവ പറയുന്ന കഥയോട് നീതി പുലർത്തുന്നു എന്നും പറയേണ്ടതാണ്. തിയേറ്ററിൽ ലോങ്ങ് റൺ വിമാനത്തിന് തന്നെ ആകും എന്തെന്നാൽ ഈ സിനിമ അത് അർഹിക്കുനുണ്ട്.

പ്രണയം അത് ഏതൊരുവനെയും ചിറകു വിരിച്ചു പറക്കാൻ പ്രാപ്തനാക്കും പ്രാപ്തനാക്കും എന്ന് പറയാതെ പറയുന്ന വിമാനം എന്ന ചിത്രത്തിന്റെ മാറ്റു ഏറെ ഉയരെ ആണ്. പ്രദീപ്‌ നിങ്ങളുടെ മീറ്റർ ഗേജിനു വേണ്ടി കാത്തിരിക്കുന്നു

Comments are closed.