വാക്ക് പാലിച്ചു ജോയ് മാത്യു – അങ്കിള്‍ റിവ്യൂ !!!!ജോയ് മാത്യു, വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഒരു കലാകാരൻ. ഷട്ടർ എന്ന തന്റെ കന്നി സംഭരംഭത്തിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന മമ്മൂട്ടി ചിത്രം അങ്കിൾ ഇന്ന് തീയേറ്ററുകളിൾ എത്തി. എം പദ്മകുമാറിന്റെ അസ്സോസിയേറ്റ് ഗിരീഷ് ദാമോദർ ആണ് ചിത്രം സംവിധാനം ചെയുന്നത്. ജോയ് മാത്യു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും.

ചിത്രം കണ്ടിറങ്ങിയതിനു ശേഷം ഒരു കാര്യം ഉറപ്പ് തരാം, അങ്കിൾ വമ്പൻ കെട്ടു കാഴ്ചകളുടെയോ പ്രതലത്തിൽ നിന്ന് ഉയർന്നു നില്ക്കാൻ സഹായിക്കുന്ന ഏച്ചു കെട്ടലുകളുടെയോ സഹായം ലവ ലേശമില്ലാത്ത ഒരു നല്ല ചിത്രമാണ്. അങ്ങനെ സിമ്പിൾ ആയി നിൽക്കുമ്പോഴും പ്രേക്ഷകനെ അതിന്റെ കഥ ചുരുളുകൾക്കുള്ളിൽ തളച്ചിടാൻ കഴിയുന്നിടത് ആ സിനിമയുടെ വിജയമാണ്, ഒപ്പം എടുത്ത് പറയേണ്ടത് കെ കെ എന്ന ആന്റി ഹീറോയുടെ പാത്ര സൃഷ്ടിയും കൈയടി അർഹിക്കുന്നു.

സൊ കാൾഡ് നന്മ കോമര വേഷം കെട്ടിയാടുന്ന നായകനിൽ നിന്ന് മലയാള സിനിമ മാറി സഞ്ചരിക്കാറുള്ളു. നായകനെന്നാൽ ഇങ്ങനെ ആയിരിക്കണം അയാൾക്ക് പാലിൽ പഞ്ചസാരയും ഹോർലിക്‌സും പോലത്തെ കിടുപിടികൾ കണക്ക് നന്മയുടെ വക ഭേദങ്ങൾ ഉണ്ടായിരിക്കണം, എന്നിങ്ങനെയുള്ള പകർന്നു വൈപ്പിനെ അങ്കിൾ കാറ്റിൽ പറത്തുന്നുണ്ട് ഒപ്പം ആന്റി ഹീറോ എന്ന വല്ലപ്പോഴും മാത്രം വീശുന്ന കാറ്റിനൊപ്പം ചെല്ലുന്നുമുണ്ട്.

ശ്രുതി എന്ന പെൺകുട്ടി കോളേജിൽ നടക്കുന്ന സമരങ്ങളും മറ്റും മൂലം അവിടെ നിന്ന് വീട്ടിലേക്ക് വരാൻ ശ്രമിക്കുകയും. അവൾ ഒടുവിൽ അച്ഛന്റെ ഒരു കൂട്ടുകാരനായ കെ കെ എന്ന മനുഷ്യന്റെ വണ്ടിയിൽ കയറുകയും ചെയുന്നിടത് തൊട്ടാണ് കഥ തുടങ്ങുന്നത്. കെ കെ ആകട്ടെ തുടക്കം മുതൽ തന്നെ പ്രേക്ഷകന് പെട്ടന് പിടികൊടുക്കാത്ത ഒരു തരത്തിലുള കഥാപാത്രമാണ്, എൻഗേജിങ് ആയ ആദ്യ പകുതിക്ക് അവസാനം തൊട്ട് സിനിമ ത്രില്ലിംഗ് മോഡിലേക്ക് കടക്കുന്ന ആ ക്യൂരിയോസിറ്റി എലെമെന്റ് രണ്ടാം പകുതിയിൽ പിന്തുടരാൻ കഴിഞ്ഞതും, ഒരു ഗംഭീര ക്ലൈമാക്സും സിനിമയെ മികച്ച ഒന്നാകുന്നു.

എവിടെയും സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥ എന്നതിലുപരി ആ പറയുന്നതിലെ കാലികത ലെയർ ആക്കി അതിനു മീതെ പിരിമുറുക്കം സൃഷ്ടിക്കുന്ന ട്രീറ്റ്മെന്റ് ആണ് ചിത്രത്തിനുള്ളത്. ഏകദേശം ഷട്ടർ നമുക്ക് മുൻപിൽ വയ്ക്കുന്ന ഒരു പാറ്റേൺ ഉണ്ടല്ലോ അത് പോലെ തന്നെയാണ് അങ്കിൾ, ചുരുക്കം പറഞ്ഞാൽ ഒരു സെറ്റിൽഡ് ത്രില്ലെർ.

ക്ലൈമാക്സ് പോർഷൻ, ഒപ്പം അതിലെ ഡയലോഗുകൾ ഒക്കെ ഏറെ കൈയടി അർഹിക്കുന്ന ഒന്നാണ്. മാസ്സ് എന്നൊക്കെ പറഞ്ഞു ആരാധകരുടെ ബേസിനെ സന്തോഷിപ്പിക്കാൻ സിനിമകൾ എടുക്കാതെ ഇതിലെ കെ കെ യെ പോലുള്ള സാധാരണ മനുഷ്യനോട് പൂർണമായും സത്യസന്ധത പുലർത്തുന്ന കഥാപാത്രങ്ങൾ ഇനിയും മമ്മൂട്ടി ചെയ്യണം, ഒരു കാര്യത്തിൽ ബഹുമാനം എന്തെന്നാൽ കെ കെ എന്ന വേഷം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ്. അത്രക്ക് ഗംഭീരമാക്കിയിട്ടുണ്ട് മമ്മൂക്ക.

സംവിധായകൻ ആദ്യ ചിത്രം എന്നൊരു ഭ്രമമില്ലാതെ സിനിമ നന്നായി ചെയ്തു എടുത്തിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു പേര് മാത്രം ഉൾപ്പെടുന്ന സീനുകൾ കൈകാര്യം ചെയ്ത രീതി എല്ലാം വളരെയധികം നന്നായിരുന്നു, ഒരുപക്ഷെ അഴകപ്പൻ എന്ന experienced ക്യാമറാമാന്റെ ഇൻപുട്ടുകളും അതിലുണ്ടാകാം. ജോയ് മാത്യു സാർ ഒന്നും പറയാനില്ല കിടുകാച്ചി ഡയലോഗുകൾ, പിന്നെ നിങ്ങൾക്കത് പുത്തരിയല്ലലോ ഷട്ടറിൽ പരിമിതമായ കഥാപാത്രങ്ങളെ കൊണ്ട് ഒരു അസ്സല് ത്രില്ലര് നമുക്ക് സമ്മാനിച്ചയാളല്ലേ.

കെ കെ എന്ന കഥാപാത്രം മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെയാണ്. കെ കെ യുടെ പാത്ര സൃഷ്ടിയുടെ കോംപ്ലക്സിറ്റി തന്നെയാണ് ഈ സിനിമയുടെ മുന്നോട്ട് പോക്കും വിജയവും. ജോയ് മാത്യു സാർ നിങ്ങൾ വാക്കു പാലിച്ചു, നല്ലൊരു സിനിമ തന്നെയാണ് അങ്കിൾ, ഇനിയും എഴുതുക വൺ ഓൺ വൺ സീൻ കോൺഫ്ലിക്റ്റുകൾ സൃഷ്ടിക്കാൻ താങ്കൾക്ക് ഉള്ള കഴിവിനുമേൽ ഈ ഉള്ളവന്റെ കൈയടി..

Comments are closed.