വറ്റാത്ത മൂല്യവുമായി കിണര്‍ – റിവ്യൂസാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ എം എ നിഷാദിന്റെ പുതിയ ചിത്രമായ കിണർ ഇന്ന് കേരളകരയിൽ പ്രദർശനത്തിന് എത്തിരുന്നു. കാലിക പ്രാധാന്യമേറിയ ഒട്ടേറെ വിഷയങ്ങൾ തന്റെ സിനിമകളിലൂടെ പറയാൻ ശ്രമിച്ച നിഷാദിന്റെ ഈ ചിത്രത്തിൽ ജയപ്രദയാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. എം എ നിഷാദ് തന്നെ കഥയെഴുതിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അൻവർ അബ്ദുല്ലയും അജു നാരായണൻ ചേർന്നാണ്. ഒരു ബഹു ഭാഷ ചിത്രമായി ഒരുങ്ങിയ കിണർ നിർമ്മിച്ചിരിക്കുന്നത് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ,ആനി സജീവ് എന്നിവർ ചേർന്ന് ആണ്.
രേവതി, രഞ്ജി പണിക്കർ, സുനിൽ സുഗത, സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

നിഷാദിന്റെ മുൻപത്തെ ചിത്രങ്ങൾ പോലെതന്നെ ഇതും ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയുന്നത്. തമിഴ് നാട് അതിർത്തി പ്രദേശത്തു ഉള്ള ഒരു ഗ്രാമം ആണ് ഈ ചിത്രത്തിന് കഥ പശ്ചാത്തലമാകുന്നത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ആ പ്രാദേശികവാസികൾക്ക് തങ്ങായിയുള്ള ഒരു ജല സ്രോതസ്സ് ഒരു കിണർ മാത്രമാണ്. അതിർത്തി ആയതു കൊണ്ട് തന്നെ ഇരു സംസ്ഥനങ്ങളിൽ ഉള്ളവരും അവിടെ നിന്നാണ് ജലം എടുക്കുന്നത്. ആ കിണറിനെ ചുറ്റിപറ്റി ഉണ്ടാക്കുന്ന അവകാശ തർക്കങ്ങളും മറ്റു കാര്യങ്ങളുമാണ് ഈ ചിത്രം പരാമർശിക്കുന്നത്. ഇന്ന് വളരെ സമൂഹത്തിൽ പ്രസക്തമായ പല ചോദ്യങ്ങളും, ഉത്തരങ്ങളും ചിത്രം ദ്യോതിപ്പിക്കുന്നു.

സ്ഥിരം കാണാറുള്ള നായക സങ്കല്‍പ്പങ്ങളിലും, നായകന്‍ അടിസ്ഥാനമായ സിനിമകളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി മലയാള സിനിമ മാറി ചിന്തിക്കുന്ന കാലഘട്ടമാണല്ലോ ഇത്. നായകൻ എന്നത് മാറി ക്യാരക്ടറുകൾ ഇമ്പോർട്ടൻസ് നൽകുന്ന ഈ സമയത്ത്. ഈ ചിത്രവും വികസിക്കുന്നത് ഒരു സ്ത്രീ കഥാപാത്രത്തിലൂടെയാണ് എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തെ തുടക്കം മുതല്‍ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ജയപ്രദ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. കൂടാതെ ഒരു കാലിക പ്രസക്തമായ വിഷയം ചർച്ച ചെയ്തു ഭാവിയില്‍ ഉണ്ടാകുന്ന പ്രശനങ്ങൾ വേവലാതികള്‍, നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍…എല്ലാം ചിത്രം പറഞ്ഞു തരുന്നു. പതര്‍ച്ചകളോ ഇടര്‍ച്ചകളോ ഇല്ലാതെ ഇരുത്തം വന്ന രീതിയില്‍ സ്‌ക്രിപ്പിറ്റിലെ കാര്യങ്ങൾ സംവിധായകൻ നിഷാദിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

വളരെ ഗൗരവമേറിയ വിഷയം ആര്‍ക്കും മുഷിവ് തോന്നാത്ത തരത്തിലും ചിന്തിക്കാവുന്ന രീതിയിലും കാര്യം ചെയ്തു. വിഷയത്തോട് പൂർണ്ണമായും നീതി പുലർത്തുന്ന രീതിയിൽ വളരെ വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ തിരക്കഥയുടെ മേന്മയാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും പ്രേക്ഷകർക്ക് മടുപ്പ് തോന്നുന്നുണ്ടെങ്കിലും തൊട്ട് അടുത്ത മൊമെൻറ്റസ് അവയെ മച്ചു കളയുന്നു. ഗൗരവമുള്ള ഒരു എടുത്തത് മാത്രമല്ല അതിനെ പ്രേക്ഷകന് ബോർ അടിപ്പിക്കാതെ പറയാൻ സാധിക്കുകയെന്നത് സംവിധായകനും കൂട്ടർക്കും ഏറെ ചലഞ്ചിങ് ആയ ഒന്നായിരുന്നു. ഒരു റിയലിസ്റ്റിക് സോഷ്യൽ ഡ്രാമ ആയി ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ വളരെ ത്രില്ലിങ്ങായി പ്രേക്ഷകന് തോന്നുന്ന വിധം അവതരിപ്പിക്കാൻ കഴിഞ്ഞു. മൂല്യശോഷണം വന്ന നമ്മുടെ കാഴ്ചയുടെ സംസ്കാരത്തിനു മീതേ പറന്നിറങ്ങി പയറ്റി എന്തോ ഒന്ന് ചിത്രം തിരിച്ചുപിടിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നു നമ്മളിൽ.

സിനിമയിൽ എത്തിയ ഓരോ അഭിനയതകളുടെ പ്രകടനങ്ങളും വളരെ മികച്ചതായിരുന്നു. ഇന്ദിര എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീരമായ പ്രകടനമാണ് ജയപ്രദ കാഴ്ച വച്ചത്. അതുപോലെ രേവതി, രഞ്ജി പണിക്കർ, അതിഥിവേഷത്തിൽ എത്തിയ പശുപതി എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും അസാധ്യമായിരുന്നു. മറ്റു കഥാപാത്രങ്ങളായി എത്തിയ സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, ഭഗത് മാനുവൽ, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സോഹൻ സീനുലാൽ, സീമ എന്നിവർ ചിത്രത്തിന് ഒരു മുതൽ കൂട്ടായി. നൗഷാദ് ഷെരീഫ് തന്റെ ക്യാമറ കണ്ണുകളിലൂടെ മികച്ച ദൃശ്യങ്ങൾ നൽകിയപ്പോൾ സിനിമക്ക്, അത് അര്‍ഹിക്കുന്ന പ്രാധ്യാനത്തോടെയുള്ള എഡിറ്റിംഗ് നിര്‍വഹിക്കാന്‍ ശ്രീകുമാർ നാരായണന് സാധിച്ചു. ജയചന്ദ്രൻ സംഗീതം നൽകിയ യേശുദാസും sp ബാലസുബ്രമണ്യവും ചേർന്ന് പാടിയ ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം ഹിറ്റ്‌ ആയതാണ്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ മികച്ചവയാണ്. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു സമകാലിക വിഷയത്തെ അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ ചിത്രം പറയുന്നു. കുറ്റമേതുമില്ലാത്ത ഒരു കാലിക വിഷയം കൈകാര്യം ചെയ്ത മികച്ചൊരു കലസൃഷ്ടിയാകുന്നു കിണർ.

Comments are closed.