രണ്ടാം വരവും കലക്കി!! സ്വാതന്ത്ര്യം അർധരാത്രിയിൽ റിവ്യൂടിനു പാപ്പച്ചൻ !! ഈ പേര് ഒന്ന് ഓർത്തു വച്ചോളു,.. ഓര്ത്തു വച്ചിലെങ്കിലും സാരമില്ല കാലം അതിനെയിങ്ങനെ മുകളിലേക്ക് കൊണ്ടുവരും ഉറപ്പ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ടിനോ പാപച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഇന്ന് തിയേറ്ററുകളിലെത്തി. അങ്കമാലി ഡയറിസിലൂടെ സിനിമയിലെത്തിയ ആന്റണി വർഗീസ് ആണ് നായകൻ.

ആന്റണി വർഗീസ് എന്ന ഏറെ പ്രതീക്ഷ നൽകുന്ന നടന്റെ രണ്ടാമത്തെ ചിത്രം അത് മാത്രമാണോ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തിന്റെ ബ്രാൻഡ്.. ?.. ചിലപ്പോൾ ഇതാലോചിച്ചാകും തീയേറ്ററുകളിൽ നിങ്ങൾ എത്തുന്നത് എന്നാൽ സിനിമ കണ്ട ശേഷം അതൊന്നു മാറ്റി പിടിച്ചു കൂട്ടുകാരോട് നിങ്ങൾ പറയുന്നത് ഇങ്ങനെയാകും.. ” കിടിലൻ മേക്കിങ്, അതൊരു രക്ഷയുമില്ല “. അതെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒരു സംവിധായകന്റെ സിനിമയാണ്, ടിനോ എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സിനിമ.

ഗിരീഷ് ഗംഗാധരൻ എന്ന പ്രതിഭയുടെ മാറ്റു ഒരിക്കൽ കൂടെ തെളിയിക്കപ്പെടുന്ന സിനിമ കൂടെയാണ് ഈ ചിത്രം, ആദ്യത്തെ ഫൈറ്റ് സീനും അവസാനത്തെ ഫൈറ്റ് സീനുമെല്ലാം ഇതിനൊരു ഉത്തമോദാഹരണമാണ് സ്റ്റൈലൈസിഡ് മൂവി എന്ന വാക്കിന് കോട്ടും സ്യുട്ടും അണിഞ്ഞ കഥാപാത്രങ്ങളും ആഡംബര വാഹനങ്ങളും തന്നെയാകണം സ്‌ക്രീനിൽ എന്ന വൈപ്പിന് ഒരു അപവാദം കൂടെയാണി ചിത്രം. അത്രക്ക് ഗംഭീരമാണ് മേക്കിങ്.

ഒരു നല്ല ആദ്യ പകുതിയും അതി ഗംഭീര രണ്ടാം പകുതിയും ക്ലൈമാക്സും സ്വാതന്ത്രത്തിന്റെ കൈമുതലാണ്. ജയിലിനുള്ളിൽ ഭൂരിഭാഗവും ചിത്രീകരിക്കപ്പെട്ട ഒരു സിനിമയാണ് സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ. ജേക്കബ് എന്ന യുവാവ് ഒരു ഫൈനാൻസിങ് കമ്പനി ജീവനക്കാരനായിരുന്നു, കാമുകിയുടെ ജീവിതത്തിലെ ഒരു പ്രശ്നത്തിൽ ഇടപെടുന്ന ജേക്കബ് ഒടുവിൽ ജയിലിലാകുന്നു, തുടർന്ന് ആ ജയിലിൽ സംഭവിക്കുന്ന കാര്യങ്ങളും ജേക്കബിന്റെ ജയിൽ ജീവിതവുമാണ് ചിത്രം, ആന്റണി വർഗീസ് ജേക്കബായി അഭിനയിക്കുന്നു.

കോൺഫ്ലിക്റ്റുകളുടെ പരകോടിയിലെ നായകൻ അതെല്ലാം ഒന്നൊന്നായി മറികടക്കുന്നത് ഏതൊരു പ്രേക്ഷകനെയും ഇഷ്ടപെടുന്നുന്ന കാര്യമാണ് ആ ലോജിക് പൂർണമായും ആദ്യ സീൻ മുതൽ തന്നെ സംവിധായകൻ അപ്ലൈ ചെയ്തിട്ടുണ്ട്, ഒരു പ്രിസൺ ബ്രെക്ക് മൂവി എന്ന് ആത്യന്തികമായി ആദ്യം മുതലേ കഥ വിളിച്ചു പറയുന്നുണ്ടെങ്കിലും അതെല്ലാം ഗംഭീരമായി കവർ ചെയപെടുന്നുണ്ട് മേക്കിങ്ങിലും ആകാംഷ ഉണർത്തുന്ന കാഴ്ചകളിലും.

പേസിങ്ങിലെ പിഴവുകൾ അങ്ങിങ്ങായി ഉണ്ടെങ്കിലും അതൊന്നും ഫൈനൽ ഔട്ടിനെ ഒട്ടും ബാധിക്കുന്നില്ല, ഒരു ആക്ഷൻ സിനിമ പ്രേമിക്ക് ഉറപ്പായും ഗംഭീരം എന്ന് പറയാൻ കഴിയുന്ന ക്ലൈമാക്സ് ഒരു പ്ലസ് തന്നെയാണ്. താരങ്ങളുടെ പ്രകടനങ്ങളിലെ ഒതുക്കവും എടുത്തു പറയേണ്ടതാണ്. പെപ്പെ രണ്ടാം ചിത്രത്തിലും മിന്നിച്ചു എന്ന് ഉറപ്പ് പറയാം.

ജേക്സ് ബിജോയ്, ഈ ചങ്ങായിയെ ക്വീൻ തൊട്ട് ശ്രദ്ധിച്ചിരുന്നു സ്വാതന്ത്ര്യത്തിലെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. കളർ ടോൺ മുതൽ എല്ലാ മേഖലയിലും സിനിമ ടെക്നിക്കൽ സൈഡിൽ മികച്ചു നിന്നു ഗംഭീര മേക്കിങ് ഉള്ള ഒരു നല്ല ത്രില്ലെർ കാണണമെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ, ജേക്കബിന്റെ സ്വാതന്ത്ര്യം.. അതിലേക്കുള്ള വഴി ആവേശം നിറഞ്ഞതാണ്.

റേറ്റിംഗ്:3.5/5

Comments are closed.