മോഹൻലാൽ ആരാധകർക്ക് ഒരു വിരുന്നു.. !! മാസ്സ് കാ ബാപ്പ്- ലൂസിഫര്‍ റിവ്യൂ

0
269

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം ലൂസിഫർ ഇന്ന് തീയേറ്ററുകളിൽ എത്തി. മലയാളത്തിലെ ഏറ്റവും അണ്ടർ റെറ്റഡ് പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നായ ലെഫ്റ് റൈറ്റ് ലെഫ്റ്റിന്റെ എഴുത്തുകാരൻ മുരളി ഗോപി വീണ്ടുമോരു പൊളിറ്റിക്കൽ ത്രില്ലറിന് വേണ്ടി പേനെയെടുക്കുന്നു എന്നതും പ്രിത്വി ആസ് എ ഡയറെക്ടർ എന്ന ക്യൂരിയോസോറ്റി അങ്ങനെ നിരത്താവുന്ന ഒരു ലോഡ് സംഭവങ്ങളുണ്ട് ഏതൊരു പ്രേക്ഷകനും ഈ സിനിമ കാണാം. ഫാൻസ്‌ ഷോക്ക് കയറിയതും ഒരുപാട് പ്രതീക്ഷയോടെ ആണ്

ആ പ്രതീക്ഷകൾ നൂറു ശതമാനവും സാറ്റിസ്‌ഫൈ ചെയ്ത ഒരു സിനിമയാണ് ലൂസിഫർ. സന്തോഷം എന്തെന്നാൽ 90 കളിൽ ടി ദാമോദരൻ മാഷും രഞ്ജി പണിക്കർ ആശാനുമൊക്കെ കൂടെ എഴുതിയൊരുക്കി ഇന്നും ടി വി യിൽ ഒക്കെ കാണുമ്പോൾ അറിയാതെ കൈയടിച്ചു പോകുന്ന പൊളിറ്റിക്കൽ ത്രില്ലെർ മൂവീസ് ഉണ്ടല്ലോ. അതിന്റെ ഹൈ ഏൻഡ് വേർഷൻ ആണ് ലൂസിഫർ. ഹൈ ഏൻഡ് എന്ന് പറയാൻ മാസ്സ് എലെമെന്റ്സിന്റെ സാനിധ്യവും ശക്തമാണ്. ഒരു പൊളിറ്റിക്കൽ ഡ്രാമ ഗ്രിപ്പിങ് ആയി പറയുന്ന ചിത്രത്തിൽ വിസിൽ ബ്ലോ മൊമെന്റ്‌സ്‌ ആവോളം വാരി വിതറിയിട്ടുണ്ട് സംവിധായകൻ.

ലൂസിഫർ ചില കാര്യങ്ങളിൽ ഒരു ടെക്സ്റ്റ് ബുക്ക് തന്നെയാണ്. പൊളിറ്റിക്കൽ ഡ്രാമ കൈകാര്യം ചെയ്യുമ്പോൾ അവിടെ ഏറ്റവും കൂടുതൽ വേണ്ടത് ടെൻഷൻ ബിൽഡിങ് ആണ്. പല കഥാപാത്രങ്ങളിലൂടെ അവരുടെ വെര്ബൽ മോഷനിലൂടെ പതിയ ടെൻഷൻ ബിൽഡ് ചെയുകയും അത് റീലീസ് ചെയുകയും ചെയ്യുന്നതാണ് അതിന്റെ എസ്സൻസ്. ഒരുപക്ഷെ 2000 ത്തിനു ശേഷം വന്ന ഇത്തരം സിനിമകളുടെ സംവിധായകരിൽ നിന്ന് മിസ് ആയതും ഈ സംഭവമാണ്, അത് തന്നെയാണ് 2000 ത്തിനു ശേഷം ഒരു സിനിമയും ഈ ജോണറിൽ വർക്ക് ഔട്ട് ആകാതിരുന്നത്. അകെ എടുത്തു പറയാവുന്നത് ടൈഗർ പോലുള്ള ചിത്രങ്ങളാണ്. അതും ആവറേജ് എന്നൊക്കെ മാത്രം പറയാവുന്നത് മാത്രം. എന്നാൽ പ്രിത്വി എന്ന സംവിധായകന്റെ മിടുക്ക് കാണുന്നത് ഇവിടെയാണ്. ടെൻഷൻ ബിൽഡിങ്, പേസിങ്, തിയേറ്റർ മൊമെന്റ്‌സ്‌,ആക്ഷൻ സീൻസ്. ഇങ്ങനെ പല കാര്യങ്ങളിലും പ്രിത്വി വളരെ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. കൈയടിക്കാതെ ഇരിക്കാനാവില്ല പ്രിത്വിയുടെ സ്കില്ലിനെ

പി കെ രാംദാസ് എന്ന അതികായന്റെ മരണത്തിനു ശേഷമുള്ള സംഭവങ്ങളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. മൾട്ടിപ്പിൾ ഫ്ലാഷ് ബാക്കുകളിലൂടെ ഓരോ കഥാപാത്രങ്ങളെയും എസ്സ്റ്റാബ്ല്‌ഷ്, ചെയ്യുകയും അതോടൊപ്പം ഗ്രിപ് ചെയുകയും ചെയുന്നു. രാംദാസിന്റെ മകൾ പ്രിയദർശിനിയുടെ രണ്ടാം ഭർത്താവ് ബോബി എന്ന് വിളിപ്പേരുള്ള ബിമൽ നായർ ഫൈദൂർ എന്ന ഗാങ്ങിന്റെ ഫണ്ട് രാംദാസിന്റെ വിടവാങ്ങലിനു ശേഷം തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന പാർട്ടിയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നതാണ് തുടക്കം. അതിനു പകരം ഒരുപാട് ഉപകാരങ്ങൾ തിരികെ ചെയ്യും എന്നും ബിമൽ ഉറപ്പ് പറയുന്നു. ജനങ്ങൾ അത്രകണ്ട് അടുത്തറിയാത്ത രാംദാസന്റെ മകൻ ജതിനെ പുതിയ മുഖ്യൻ ആക്കുകയാണ് ബിമൽ നായരുടെ ലക്‌ഷ്യം. അയാളെ ഒരു കളിപ്പാവ ആക്കി ഭരണം കൈയാളാമെന്നു ആണ് ബിമൽ ചിന്തിക്കുന്നത്. എന്നാൽ ഇതിനു എതിര് നില്കുന്നത് രാംദാസിന്റെ വിശ്വസ്തനും പാർട്ടി നേതാവുമായ സ്റ്റീഫൻ നെടുമ്പള്ളി ആണ്. ഇവർക്കിടയിൽ ഉണ്ടാകുന്ന സംഭവ പാരമ്പരകളാണ് ചിത്രം

ലൂസിഫർ മാസ്സ് എലെമെന്റുകളുടെയും അഥവാ ആരാധകരുടെയും സിനിമ തന്നെയാണ്. ആദ്യ പകുതിയിലെ ഒരു ആക്ഷൻ രംഗത്തിലെ മോഹൻലാലിൻറെ പ്രകടനം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതിൽ ഒന്നായിരുന്നു. പോലീസുകാരന്റെ ചങ്കത് കാലു കയറ്റി മാസ്സ് കാണിക്കുന്ന നെടുമ്പള്ളി ( ഒളിമ്പ്യൻ അന്തോണി റഫറൻസ് ) മുതൽ നാര്കോട്ടിക്സ് ഈസ് എ ദിർട്ടി ബിസ്സിനെസ്സ് മാസ്സ് ഡയലോഗ് വരെ സംവിധായകൻ കൊണ്ട് വന്നിട്ടുണ്ട്. രണ്ടാം പകുതിയുടെ അവസാന സീനുകൾ മോഹൻലാൽ ആരാധകരെ ആവേശത്തിൽ ആറാടിക്കുന്നവ തന്നെയാണ്

ലൂസിഫർ,സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ദൈവ പുത്രൻ. ലൂസിഫർ എന്ന ടൈറ്റിൽ ആ സിനിമക്ക് നന്നായി ചേരുന്നുണ്ട്. ആ മിത്തിന്റ ഒരു റഫറൻസ് സിനിമയിലും കഥാപാത്രങ്ങളിലുമുണ്ട്. ടോവിനോ അപ്രധാനമായ റോളിൽ ആയിരിക്കും എന്നാണ് വിചാരിച്ചത്. എന്നാൽ മച്ചാൻ ആദ്യ സീൻ മുതൽ ചുമ്മാ പൊളിച്ചടുക്കി. പ്രിത്വിയുടെ സൈദും മാസ്സ് മോമെന്റുകൾ നൽകുന്ന ഒന്നാണ്. ബൈജുവിന്റെ രാഷ്ട്രീയക്കാരൻ ചെറുതെങ്കിലും താരത്തിന്റെ കരിയറിലെ ഏറ്റവും മികച വേഷങ്ങളിൽ ഒന്നാണ്.

ഒരിടത്തു പോലും വിട്ടു വീഴ്ചക്ക് മുതരാത്ത മേക്കിങ്ങും പ്രിത്വിയും തന്നെയാണ് സിനിമയുടെ നട്ടെല്ല്. പ്രിത്വി അല്ലാതെ മറ്റൊരു സംവിധായകൻ ആയിരുന്നേൽ ചിലപ്പോൾ ഇത്ര മികച്ച സിനിമ ആകുമായിരുന്നില്ല.. ക്ലിഷേ എമെന്റുകൾ ഉണ്ടെങ്കിലും ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ തന്നെയാണ് ലൂസിഫറിന്റെ വിജയം. മോഹൻലാൽ എന്ന നടന്റെ ആരാധകർക്ക് വേണ്ട എല്ലാ ഘടകങ്ങളും സിനിമയിലുണ്ട്, ഒപ്പം ഒരു നല്ല പൊളിറ്റിക്കൽ ഡ്രാമയും

മാസ്സ് കാ ബാപ്പ് എന്ന് നിസംശയം വിളിക്കാം ലൂസിഫർ നൽകുന്ന ആവേശത്തെ. പ്രിത്വി എന്ന സംവിധായകനും ഒരു നൂറു കൈയടി. L മാസ്സ്

JINU ANILKUMAR
ENTERTAINMENT CORNER