മാസ്സും മാസ്റ്റർപീസും – ചേരുവകൾ ബ്ലെൻഡ് ചെയ്തൊരു എന്റെർറ്റൈനർ!!രാജാധി രാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവൻ സംവിധാനം ചെയുന്ന ചിത്രമാണ് മാസ്റ്റർപീസ്. ഒരു മാസ്സ് ചിത്രമെന്ന ലേബലിൽ തന്നെയാണ് ചിത്രം ആദ്യം മുതൽ മാർക്കറ്റ് ചെയ്യപ്പെട്ടിരുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥ എന്നൊരു എലമെന്റ് പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ് ( based on pulimurugan) എന്നത് കൊണ്ടും രാജാധി രാജ ബൈ പാർട്സ് ഇന്ട്രെസ്റ്റിംഗ് ആയ സിനിമ ആയതും കൊണ്ടും ഫാൻസ്‌ ഷോക്കു ഇന്നലെ വൈകിട്ടോടെ തന്നെ ബുക്കിംഗ് തുടങ്ങിയപ്പോൾ ബുക്ക് മൈ ഷോയിൽ വിരലുകൾ ബുക്ക് എന്ന ഓപ്ഷനിൽ ഓപ്ഷനിൽ അമർന്നു.

അജയ് വാസുദേവനെ പറ്റി കുറച്ചു കാലം മുൻപ് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ ദി ബെസ്റ്റ് എന്ന് പറയാവുന്ന അസ്സോസിയേറ്സിൽ ഒരാൾ എന്നാണ്. അദ്ദേഹം വർക്ക് ചെയ്ത പല ചിത്രങ്ങളും വമ്പൻ വിജയങ്ങളാണ് എന്നത് ഒരു വലിയ സത്യം തന്നെയാണ്. ആക്ഷൻ സിനിമകളുടെ അഭിവാജ്യ ഘടകം തന്നെയായിരുന്നു അദ്ദേഹം, വൈശാഖ് ചിത്രങ്ങളുടെ പിന്നിൽ മിക്കതിലും അദ്ദേഹം. എവിടേയോ ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട് മാസ്സ് ചിത്രങ്ങളാണ് അദ്ദേഹത്തിന് കൂടുതൽ താല്പര്യം എന്ന്. രാജാധി രാജ ഒരിക്കലും പാളി പോയ ഒരു ശ്രമല്ല മറിച്ചു എന്റെർറ്റൈനെർ എന്ന വാക്കിനോട് നീതി പുലർത്തിയ കുറച്ചു തിയേറ്റർ മൊമെന്റ്‌സ്‌ ഉണ്ടായിരുന്നു സിനിമയാണ്. മാസ്റ്റർപീസിൽ എത്തുമ്പോൾ അതുക്കും മെലെ എഫ്ഫക്റ്റ് ആണ് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത്.

ഒരു എന്റെർറ്റൈനെർ എന്ന രീതിയിൽ പ്രേക്ഷകരെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ എലെമെന്റും ചിത്രത്തിലുണ്ട്. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങളിലെ പതർച്ച പോകെ പോകെ ഓവർ കം ചെയ്യാൻ പോകെ പോകെ ചിത്രത്തിനു കഴിഞ്ഞു. കോളേജ് സീനുകൾക്ക് ഒടുവിൽ വരുന്ന പ്ലോട്ടിലെ ട്വിസ്റ്റ് മുതൽ ചിത്രം ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നു.

ഒരു കോളേജുമായി ബന്ധപെട്ടു നടക്കുന്ന സംഭവ പാരമ്പരകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജിലെ രണ്ടു ഗ്യാങ്ങുകൾ തമ്മിൽ ഉടലെടുന്ന സംഘർഷവും വൈരാഗ്യവും ചിത്രത്തിന്റെ ആദ്യ ഭാഗത്തെ മുന്നോട്ട് നയിക്കുന്നു. മഖ്‌ബൂൽ നയിക്കുന്ന ഗാങ്ങും ജോണിന്റെ ഗാങ്ങും തമ്മില്ലുള്ള ശത്രുതയുടെ ഭാഗമായി കോളേജിലെ കലാ തിലകമായ പെൺകുട്ടിയെ അവരുടെ ഗാങ്ങിൽ എത്തിക്കാൻ ഇരുവരും ശ്രമം നടത്തുന്നു. ഒടുവിൽ മഖ്‌ബൂൽ സൽമാന്റെ ഗാങ്ങിൽ എത്തുന്ന പെൺകുട്ടിയെ ചുറ്റി പറ്റി ഇരു ടീമുകൾക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അപ്രതീക്ഷിതമായി അപ്രതീക്ഷിതമായി ഒരു മരണം കോളേജിൽ സംഭവിക്കുന്നു. അതെ തുടർന്ന് ഉണ്ണി മുകുന്ദന്റെ ജോൺ തെക്കൻ എന്ന കഥാപാത്രം കേസ് അന്വേഷിക്കാൻ എത്തുന്നു. കോളേജിൽ ഉടലെടുക്കുന്ന സംഘർഷങ്ങളെ അവിടെ പുതുതായി നിയമനം ലഭിക്കുന്ന എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന മമ്മൂട്ടി കഥാപാത്രം സമര്ഥമായി ഒതുക്കുന്നു. പിന്നീട് കോളേജിൽ നടന്ന പ്രശ്നങ്ങളുടെ യാഥാർഥ്യം മനസിലാക്കാൻ വിദ്യാർഥികളും എഡ്‌വേഡും ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥാപ്രതലം.

ഒരു എന്റെർറ്റൈനെർ സിനിമയ്ക്കു വേണ്ട ഗിമ്മിക്ക് ചേരുവകളെലാം ചിത്രത്തിൽ വൃത്തിയായി എടുത്തു വച്ചിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച പ്രീ ഇന്റെര്വല് സീക്വന്സ് ചിത്രത്തിലാണ് ഉള്ളത്. ആദ്യ പകുതിയിലെ ഇരുപതു മിനിറ്റുകളിൽ ഉണ്ടാകുന്ന പാക പിഴകൾ സമർഥമായി ഒരു ചെറിയ ട്വിസ്റ്റോടെ ചിത്രം മറികടക്കുന്നു. കഥ പറച്ചിലിൽ അത് വരെയുണ്ടായിരുന്ന പതിഞ്ഞ താളത്തിനു മുകളിൽ ഉണ്ണി മുകുന്ദന്റെയും പിന്നീടു മമ്മൂട്ടി കഥാപാത്രത്തിന്റെയും എൻട്രി സീനുകൾ മുതൽ ഒരു പഞ്ച് വരുന്നു. പ്രീ ഇന്റെര്വല് സീനിലെ ഗംഭീര സംഘട്ടനവും ചെറിയ മാസ്സ് പഞ്ച് കൂടിയായപ്പോൾ ആദ്യ പകുതി നിലവാരം ഉള്ള ഒന്നായി.


നാൽപതു മിനിറ്റിനു ശേഷമാണ് മമ്മൂട്ടിയുടെ എൻട്രി വരുന്നത്, അത് ഒരുപക്ഷെ സംവിധായകൻ പ്ലോട്ട് എസ്ടാബ്ലിഷ് ചെയ്യാൻ എടുത്ത സമയമാണ് എന്നെ പറയാനാകൂ. പിന്നീട് കത്തിക്കയറുന്ന ചിത്രം രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗ്രിപ്പ് ചെയ്യിപ്പിക്കുന്ന ഒന്നാണ്. കോളേജിൽ നടന്ന ഒരു സംഭവത്തെ പറ്റിയുള്ള അന്വേഷങ്ങൾ പറഞ്ഞു പോകവേ പതിഞ്ഞ താളത്തിൽ പോകുമായിരുന്ന സ്ക്രിപ്റ്റിന് എഡി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാസ്സ് അപ്പീലും ഗംഭീരൻ സ്ക്രീൻ പ്രെസെൻസും തുണയായി. കഥയിൽ അങ്ങിങ്ങായി ഒരു പഴയ ഫീൽ തോന്നുന്നുണ്ട് എങ്കിലും എന്റെർറ്റൈനെർ എന്ന വാക്കിനോട് നീതി പുലർത്തുക എന്ന കടമ്പ മറികടന്നു എന്ന് നിസംശയം പറയാം. ബ്ലെൻഡ് കൃത്യമാക്കാൻ കഴിഞ്ഞിടത്താണ് ചിത്രത്തിന്റെ പ്ലസ്. രണ്ടാം പകുതി ഒന്നാം പകുതിക്ക് മേലെ നിന്ന് ക്ലൈമാക്സ് ട്വിസ്റ്റ് തരക്കേടില്ലാത്ത ഒന്നായിരുന്നു.

ദീപക് ദേവിന്റെ ഗാനങ്ങൾ പലതും അത്രകണ്ട് വർക് ഔട്ട് ആയില്ലാ. ഉദയകൃഷ്ണ എന്ന സ്ക്രീൻ റൈറ്റർ പ്ലോട്ട് പോയ്ന്റ്സ് എന്നൊരു സംഗതിയെ ഗൗനിച്ചത് ചിത്രത്തെ ആസ്വാദ്യകരമാക്കി. പാഷാണം ഷാജിയുടെ കൗണ്ടറുകൾ ആദ്യ നിമിഷങ്ങളിലെ വിരസതയെ കുറച്ചെങ്കിലും അകറ്റി. പ്രീ ഇന്റെര്വല് ഫൈറ് സീൻ ( സിൽവ മാസ്റ്റർ ആണെന്ന് തോന്നുന്നു ) ആക്ഷൻ കൊറീയോഗ്രാഫി മികച്ചു നിന്നു. അജയ് വാസുദേവനിലെ സംവിധായകന്റെ മിടുക്ക് ഏകദേശം അഞ്ചു ഫൈറ്റോളം ഉള്ള കഥയിൽ ആക്ഷൻ രംഗങ്ങളെ കോർത്തിണക്കിയ വിധമാണ്. ബാക്ക്ഗ്രൂണ്ട് മ്യൂസിക്, സിനിമാട്ടോഗ്രഫി എന്നിവ തരക്കേടില്ലാത്തവയായിരുന്നു.

മാസ്റ്റർപീസ് ഒരു മാസ്സ് പടം തന്നെയാണ്. ചേരുവകൾ ബ്ലെൻഡ് ചെയ്തു ഒരുക്കിയ ഒരു എന്റെർറ്റൈനെർ. ആ വാക്കിനു നീതി നൽകി എന്ന് അടിവരയിട്ടു പറയാം…

Comments are closed.