ഫാനിസവും ഫാമിലിയും – ഒരു കലക്കൻ എന്റെർറ്റൈനെർ -മോഹന്‍ലാല്‍ റിവ്യൂസാജിദ് യഹിയ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് മോഹൻലാൽ.ഇടി എന്ന കൊമേർഷ്യൽ എന്റെർറ്റൈനെർ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം സാജിദ് ചിത്രമാണ് മോഹൻലാൽ ഇന്ദ്രജിത്തും മഞ്ജു വാര്യരുമാണ് പ്രധാന താരങ്ങൾ.

1980 ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനായി തിരശീലയിലെത്തി പിൽക്കാലത്തു മലയാളത്തിൽ ഏറ്റവും വലിയ അഭിനയ ബ്രാൻഡായ മോഹൻലാലിൻറെ ആദ്യ ചിത്രത്തിന്റെ റീലീസ് ദിവസം ജനിച്ച മീനൂട്ടി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആണ് സിനിമ മുന്നേറുന്നത്.ഒരു ഡൈ ഹാർഡ് മോഹൻലാൽ ഫാനായ അവളുടെ ജീവിതം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ സിനിമകളിലൂടെ പറയുകയാണ് ഈ ചിത്രം.

മോഹൻലാൽ മാനിയ എന്ന എലെമെന്റിനെ ചുറ്റിപറ്റി ആണ് മീനുട്ടി എന്ന മഞ്ജു വാരിയർ കഥാപാത്രത്തെ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്. റിലേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ ആ പാത്ര സൃഷ്ടി കണ്ടിറങ്ങുന്നവരുടെ മനസ്സിൽ പതിയുന്നുമുണ്ട്. ഒരു മോഹൻലാൽ ഫാനിന്റെ ജീവിത കഥ പറയുന്ന സിനിമയിൽ ആ നായികാ കഥാപാത്രത്തിനും സിനിമയുടെ കോർ എലെമെന്റിനും പുറത്തു ഒരു പറ്റം നല്ല താരങ്ങളെയും എന്റർടൈനിംഗ് ആയ ഒരുപറ്റം കഥാ സന്ദര്ഭങ്ങളും സിനിമ പകർന്നു തരുന്നുണ്ട്. അത്തരത്തിൽ കൃത്യമായ പരുവത്തിൽ എലെമെന്റുകൾ യോജിപ്പിച്ചത് കൊണ്ടാകാം മോഹൻലാൽ ഒരു എന്റെർറ്റൈനെർ ആയത്.

ഇന്ദ്രജിത്തിന്റെ സേതുമാധവനും സലിംകുമാറിന്റെ സാത്താനും അങ്ങനെ ഒരുപിടി കഥാപാത്രങ്ങളെ ചിരിയുടെ ലേയറുകൾ ആകാൻ സാധിച്ചിടത് സംവിധായകൻ വിജയിച്ചു. മഞ്ജു വാരിയറിന്റെ കിടിലൻ പെര്ഫോര്മന്സാണ് ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ്. മഞ്ജുവിന്റെ എനർജി ചിത്രത്തിന്റെ ലെവൽ തന്നെ ഷിഫ്റ്റ് ചെയ്തു.

ചില ആരാധനകൾ മറ്റുള്ളവരുടെ കണ്ണിൽ അനുഭവപ്പെടുന്നത് എങ്ങനെ എന്ന് പറയാൻ തിരക്കഥാകൃത് സുമേഷ് വാരനാടും ശ്രമിച്ചിട്ടുണ്ട്. ഒരു ഗംഭീരൻ ആദ്യ പകുതിയും ആവറേജ് രണ്ടാം പകുതിയും കിടികാച്ചി ക്ലൈമാക്സും അതാണ് മോഹൻലാൽ. ക്ലൈമാക്സ് ഏതൊരു തലത്തിലുള്ള പ്രേക്ഷകനും 2 മണിക്കൂർ തിയേറ്ററിൽ ഇരുന്നതിന്റ സംതൃപ്തി പകരുന്ന ഒന്നാണ്.

മോഹൻലാൽ ഇല്ലാത്ത ഒരു മോഹൻലാൽ ചിത്രമാണ് ഇതെന്ന് പറയാം, അത്രകണ്ട് മലയാളിക്ക് ഹൃദയത്തോടു ചേർന്ന് നിൽക്കുന്ന മോഹൻലാലിസം ചിത്രത്തിൽ പ്ലെസ് ചെയ്യപ്പെട്ടിട്ടുണ്ട്. സംവിധായകൻ നല്ല രീതിയിൽ മോഹൻലാൽ എന്ന ഫീലിനെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ പോലും ഒരിക്കലും ഔട്ട് ആൻഡ് ഔട്ട് മോഹൻലാൽ ചിത്രമല്ല ഇത്. ഫാമിലിക്ക് പറ്റിയ ഘടകങ്ങളും ഇതിലുണ്ട്

Comments are closed.