പ്രതീക്ഷയുടെ ലില്ലി പൂക്കൾ – ലില്ലി റിവ്യൂ

0
183

വെള്ളിയാഴ്ചകളാണ് പുതിയ താരങ്ങളെ പുതിയ സിനിമകളെ, പുതിയ സാങ്കേതിക പ്രവർത്തകരെ സൃഷ്ഠിക്കുന്നത്. ഒരു വെള്ളിയാഴ്ച്ച പിറവി കൊണ്ട താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം അവരുടെ കഴിവ് കൊണ്ട് നമ്മുടെ ഹൃദയത്തിൽ കയറി കൂടിയിട്ടുണ്ട്.ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയ ലില്ലി ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങളുടെ ഫലമാണ്. ചിത്രം കണ്ടതിനു ശേഷം അഭ്പ്രായങ്ങൾ കുറിക്കുകയാണ് ഇവിടെ.

ലില്ലി ഒരു ത്രില്ലറാണ്. സ്ത്രീ കേന്ദ്രികൃത ചിത്രങ്ങളിൽ ഒന്നും അത്ര കണ്ടു കാണാത്ത ഫയർ പ്രേക്ഷകന് കാട്ടികൊടുക്കുന്നുണ്ട് ലില്ലി. പ്രശോഭ് വിജയൻ എന്ന നവാഗത സംവിധായകൻ പ്രേക്ഷകന് നൽകിയ ലില്ലി പൂക്കൾ അത്രമേൽ വ്യത്യസ്തമാണ്. ക്ലോസ്ഡ് സ്പെസ് തലങ്ങളിൽ പോലും പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും ലില്ലിക്ക് ആകുന്നുണ്ട്.

സംയുക്ത മേനോൻ ധനേഷ് ആനന്ദ് കണ്ണൻ നായർ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ബാക് ബോൺ ഒപ്പം നല്ല കിണ്ണം കാച്ചിയ മേക്കിങ്ങും. 1 1/2 മണിക്കൂർ പ്രേക്ഷകനെ തിയേറ്ററിൽ edge of the seat ഇരുത്താനുള്ള എല്ലാ ഘടകങ്ങളും ലില്ലിയിലുണ്ട്. പുതുമുഖ ചിത്രമെന്ന ലേബൽ ഏതുമില്ലാതെ ലില്ലി കാണാം. ഒപ്പം പ്രേക്ഷനെ വേറൊരു അവസ്ഥയിലേക്ക് കൊണ്ട് പോകുന്ന കിടിലൻ മേക്കിങ്ങിനു ഒരു കൈയടിയും നൽകാം.

ഗർഭിണിയായ ലില്ലി എന്ന യുവതിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളെ തുടർന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഭര്ത്താവ് അവളുടെ അടുക്കൽ ഇല്ലാതിരുന്ന ഒരുനാൾ അവൾക്കൊരു ഫോൺ വരുകയും. കാറിൽ അതെ തുടർന്ന് യാത്ര ചെയുകയും ചെയുന്ന ലില്ലിയെ കുറച്ചു പേർ ചേർന്ന് തട്ടികൊണ്ട് പോകുന്നു. ഇതിനു ശേഷം ലില്ലിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം ചർച്ച ചെയുന്നത്. ഇതോടൊപ്പം ഒരു പാരലൽ ട്രാക്കിൽ ഒരു ഗുണ്ടാ നേതാവിന്റെ കഥയും പറഞ്ഞു പോകുന്നുണ്ട്. ആ കഥകൾ രണ്ടും ഒത്തു ചേരുന്നിടത്താണ് ലില്ലി പൂർണമാകുന്നത്.

ലില്ലി ഒരു ഗംഭീര ചിത്രം തന്നെയാണ്. ഒരു പുതിയ ടീമിന്റെ ചിത്രം എന്ന രീതിയിൽ പോകണ്ട. അതിനും മേലെ ആണ് ചിത്രം എന്ന് പറയാതെ വയ്യ. ചിത്രത്തിലെ അഭിനേതാക്കൾ മുതൽ സാങ്കേതിക പ്രവർത്തകർ വരെ അത്രമേൽ മികച്ചത് ആക്കിയിട്ടുണ്ട് ചിത്രത്തെ. Its worth