പ്രതീക്ഷക്കൊത്ത് ഉയർന്നിലെങ്കിലും ഒരു ഡീസന്റ് എന്റെർറ്റൈനർ – സർക്കാർ റിവ്യൂ!!!

0
238

എ ആർ മുരുഗദോസ്, തമിഴിലെ അൺ സങ് ഹീറോസിൽ ഒരാളായ ഡയറക്ടർ. ഔട്ട് ഓഫ് ദി ബോക്സ് കോൺസെപ്റ്റുകൾ തമിഴ് സിനിമക്ക് നൽകുന്നതിൽ വിജയിച്ച സംവിധായകൻ. എ ആർ എം എന്ന ബ്രാൻഡും ഒപ്പം തമിഴ്‌നാടിന്റെ സ്വന്തം തലപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ സർക്കാർ ഇന്ന് തിയേറ്ററുകളിലെത്തി.

Routine വിജയ് ചിത്രങ്ങൾക്ക് ഒരു ഫോര്മാറ്റുണ്ട്, ചേരുവകൾ സമാ സമം ചേർത്ത് niche ഓടിയൻസിനെ എന്റെർറ്റൈൻ ചെയ്യിക്കാൻ തരത്തിലെ മസാലക്കൂട്ട് നല്ലത് പോലെ വിതറിയ വിജയ് ചിത്രങ്ങളുടെ സ്ഥിരം ഫോര്മാറ്റിന്റെ മുകളിൽ കയറി സിനിമ എടുത്തത് കൊണ്ടാണ് തുപ്പാക്കിയും കത്തിയും എന്ന രണ്ടു ചിത്രങ്ങൾ വിജയ്‌യുടെ കരിയർ ബേസിൽ നിന്ന് മുകളിൽ നില്കുന്നത്. എന്റർടൈൻമെന്റ് ചേരുവകൾക്ക് ഒപ്പം ഒരു മുരുഗദോസ് എക്സ് ഫാക്ടറും ആ ചിത്രങ്ങൾക്ക് മേൽ ചേർന്നിട്ടുണ്ട്. സർക്കാർ ടീസറും ട്രെയ്ലറും കണ്ടു ചിത്രം കാണാൻ തീയേറ്ററുകളിൽ എത്തുമ്പോഴും ആ എക്സ് ഫാക്ടറിൽ തന്നെയാണ് പ്രതീക്ഷ ഉണ്ടായിരുന്നത്.

എന്നാൽ സത്യസന്ധമായി പറയട്ടെ അങ്ങനെ ഒരു എക്സ് ഫാക്ടർ സർക്കാരിൽ ഇല്ലായിരുന്നു. മുരുഗദോസ് വിജയ് കോംബോ ചിത്രത്തിലുള്ള പ്രതീക്ഷകൾ അസ്ഥാനത്താണ് എന്ന് തോന്നിക്കുന്ന ചിത്രമാണ് സർക്കാർ. എന്നാൽ ഇത് പറയുമ്പോഴും സർക്കാർ ഒരു നല്ല എന്റെർറ്റൈനെർ തന്നെയാണ്. പ്രേക്ഷകനെ ഔട്ട് ആൻഡ് ഔട്ട് എന്ജോയ് ചെയ്യിക്കുന്ന ഒരു വിജയ് ഷോ തന്നെയാണ് സർക്കാർ. റോട്ടിൻ വിജയ് ചിത്രത്തിന് മുകളിൽ നിൽക്കുന്ന വൈബ് ഇല്ലെങ്കിൽ ആ വിജയ് ചിത്രങ്ങളേക്കാൾ ഫാർ ഫാർ ബെറ്റർ ആണ് സർക്കാർ.

ഇനി ഇതെല്ലാം പറയിപ്പിക്കുന്നത് എന്റെ മുൻവിധി തന്നെയാണ്. ഒരുപക്ഷെ വേറെയൊരു സംവിധായകനിൽ നിന്ന് ആണ് ഈ ചിത്രം ലഭിച്ചത് എങ്കിൽ ഇതിലും മികച്ച രേസ്പോൻസ് എനിക്ക് ഉണ്ടായേനെ എന്ന് തോന്നുന്നു. പക്ഷെ മുരുകദോസിലുള്ള ബിലീഫ് ആസ്ഥാനത്തു ആയിരുന്നു.

സർക്കാർ വളരെ ഡീസന്റ് മെയ്ഡ്, പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്യാനും വിജയ് എന്ന ഹീറോയുടെ സൂപ്പർ സ്റ്റാർഡമിനെ വീണ്ടും എസ്സ്റ്റാബ്ലിഷ്‌ ചെയുന്ന ചിത്രമാണ്. വിജയ് ചിത്രത്തിൽ അത്തരം ഫാക്ടർസ് മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന ഒരു മെസ്സേജ് കൂടെ പാസ് ചെയുന്നുണ്ട് സർക്കാർ. സോഷ്യലി റീലവന്റ ആയ വിഷയമാണെങ്കിലും അത് പറയുന്നതിലെ പുതുമക്കുറവും എവിടെയെല്ലാമോ കണ്ടു മറന്ന പ്ലോട്ട് പോയിന്റുകളും മാത്രമാണ് പ്രശ്നം.

ഇനി ഞാൻ നേരത്തെ പറഞ്ഞ വിജയിസം എലമെന്റ് പോലും ആദ്യ പകുതിയിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. രണ്ടാം പകുതി തമിഴ്നാട് പൊളിറ്റിക്‌സും അടുത്തിടെ അരങ്ങേറിയ പല കാര്യങ്ങളോടും സാമ്യം തോന്നിക്കുന്ന സംഭവ വികാസങ്ങളുമാണ്. രണ്ടാം പകുതി ഒരുപക്ഷെ ഒരു വിജയ് ഫാനിനെ സംബന്ധിച്ചു നല്ല റേറ്റിംഗ് ലഭിക്കുന്ന ഒന്നാണ് പക്ഷെ എന്നിലെ പ്രേക്ഷകന് മാസ് എലമെന്റുകൾ കൂടുതൽ വന്ന ആദ്യ പകുതിയേക്കാൾ മികച്ചതായി തോന്നി രണ്ടാം പകുതി. ട്വിസ്റ്റും ടെർണ്മില്ലാതെ സ്ട്രൈറ് റ്റു ദി പോയിന്റ് എന്നൊരു വഴിയാണ് മുരുകദോസ് തിരഞ്ഞെടുത്തത്.

ടീസറിൽ നിന്ന് ആൾറെഡി നമ്മൾ പ്രേടിക്ട് ചെയുന്ന കഥാതന്തു ആണ് ചിത്രത്തിന്റേത്. ആദ്യ പകുതി വോട്ട് ദുരുപയോഗം ചെയ്യുന്നതിനെ പറ്റിയുള്ള പോയിന്റുകൾ മെൻഷൻ ചെയ്തു പോകുമ്പോൾ. രണ്ടാം പകുതി ഡയറെക്ട് തമിഴ്നാട് പൊളിറ്റിക്സ് ആണ്. എ ആർ റഹ്മാന്റെ ഗാനങ്ങൾ അത്രകണ്ട് ഇഷ്ടമായില്ല. ഗിരീഷ് ഗംഗാധരന്റെ സിനിമാട്ടോഗ്രഫി മികച്ചു നിന്നു. വരലക്ഷ്മിയുടെ വരലക്ഷ്മിയുടെ പ്രകടനം പ്ലസ് ആണ് ചിത്രത്തിന്, മുരുഗദോസ് നായികമാരെ അപേക്ഷിച്ചു ഇതിലെ കീർത്തി ക്യാരക്ടർ അരോചകമായി തോന്നി. വിജയ് – പുള്ളിയെ പറ്റി ഒന്നും പറയുന്നില്ല., He did his part as usual !!

സർക്കാർ സാമൂഹ്യ വ്യവസ്ഥിതികൾക്ക് എതിരെ പോരാടുന്ന ടൈപ്പിക്കൽ വിജയ് മൂവി ആണ്. മുരുഗദോസ് വിജയ് കോംബോയിലെ പ്ലസ് എലമെന്റ് നോക്കി തിയേറ്ററിൽ പോകണ്ട പക്ഷെ ഒരു ഡീസന്റ് എന്റെർറ്റൈനെർ തന്നെയാണ് സർക്കാർ, വിജയ്‌യുടെ മറ്റു പല ചിത്രങ്ങളേക്കാൾ ബെറ്റർ