പ്രണയവും ചിരിയും നിറഞ്ഞ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ – റിവ്യൂപ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ഹനീഫ് കേച്ചേരി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സാജു നവോദയ,നേഹ രത്‌നാകരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്.

ഒരു പ്രണയകഥ ആണ്. വെറുമൊരു പ്രണയകഥ എന്നതിലുപരിയായി അന്ധനായ ഒരു യുവാവിന്റെയും അന്ധയായ ഒരു യുവതിയുടെയും പ്രണയമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.. അവരുടെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. വളരെയേറെ രസകരമായ കഥാപാത്രങ്ങളും ആകാംക്ഷയുണർത്തുന്ന കഥാ സന്ദർഭങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

പൊട്ടിചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തില്‍ ഏറെ ഉണ്ട്. വളരെ കയ്യടക്കത്തോട് കൂടിയാണ് പ്രകാശ് കുഞ്ഞൻ മൂരായിൽ ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹനീഫ് കേച്ചേരി വളരെ രസകരമായി ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആ തിരക്കഥക്കു അതീവ രസകരമായ ഒരു ദൃശ്യ ഭാഷ തന്നെയാണ് പ്രകാശ് കുഞ്ഞൻ മൂരായിൽ എന്ന സംവിധായകൻ നൽകിയത്.

പുതുമുഖമായ ഹനീഫ് ഹസൻ ആണ് അന്ധനായകനായ ദേവനെ അവതരിപ്പിച്ചത്. ഹനീഫിന്റെ പെർഫോമൻസ് മികച്ചു നിന്നു. വളരെയധികം രസകരമായി തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കയ്യടി നേടുന്ന പ്രകടനമാണ് ർമജൻ ബോൾഗാട്ടി, സാജു നവോദയ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. നേഹ രാധാകൃഷ്ണൻ , ദീപു, ഫൈസൽ, മായാ, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തെ കൂടുതൽ രസകരമാക്കി.

ജുബൈർ മുഹമ്മദ് ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ എസ് സെൽവകുമാറും മികച്ച രീതിയിൽ തന്നെ തന്റെ ജോലി നിർവഹിച്ചിട്ടുണ്ട്. വളരെ മികച്ച ദൃശ്യങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിയാൻ ശ്രീകാന്തിന്റെ എഡിറ്റിംഗ് ആണ് മികച്ച വേഗതയിൽ തന്നെ ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നു.

ബി കെ ഹരിനാരായണന്‍,ദിന മോഹന്‍ എന്നിവരുടെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കുന്നു. രമ്യ നമ്പീശന്‍,യാസിന്‍ നിസാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരികുന്നത്.എം ബാവ കലാസംവിധാനവും, ക്യാമറ സെല്‍വകുമാറും നിര്‍വ്വഹിക്കുന്നു. പ്രണയവും ചിരിയും ഒക്കെ നിറഞ്ഞ ഒരു കൊച്ചു നല്ല ചിത്രമാണ്‌ ഓള്‍ഡ് ഈസ് ഗോള്‍ഡ്…

Comments are closed.