പേട്ട റിവ്യൂ-ഒരുപാട് നാളുകൾക്കു ശേഷം രജനിയിസം ആഘോഷിക്കപ്പെടുന്ന ചിത്രം

0
197

പേട്ട, ബോബി സിംഹ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട് കാർത്തിക് സുബ്ബരാജിന്റ രജനി ഫാനിസത്തെ പറ്റി. റിവ്യൂവലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം പറയട്ടെ അന്ന് കാർത്തിക് സുബ്ബരാജിന്റെ തലൈവർ വെരിത്തറത്തെ പറ്റി കേട്ടതിന്റെ എക്സ്ട്രീം എക്സിക്യൂഷൻ ആണ് പേട്ട.

സീൻ കോണ്ഫ്ളക്ടകളുടെയും ക്യാരക്ടർ കോൺഫ്ലിക്റ്റുകളുടെയും അയ്യര് കളി ആണ് സാധാരണ കാർത്തിക്ക് സുബ്ബരാജ് ചിത്രങ്ങളുടെ എന്ഗേജിങ് ഫാക്ടർ . പേട്ടയും വ്യത്യസ്തമല്ല. പക്ഷെ ഇക്കുറി കാർത്തിക്ക് എക്സിക്യഷൻ കോംപ്ലെക്‌സ് ആകാതിരിക്കാൻ ചെയ്തൊരു കാര്യമുണ്ട്. ഒരു സിംപിൾ റിവെന്ജ് സ്റ്റോറി ആദ്യം പ്ളേസ് ചെയ്തു കഥയുടെ സ്ട്രക്ച്ചർ ബേസിക്സ് ആദ്യം റെഡി ആക്കി. അവിടെ യാതൊരു പരീക്ഷണത്തിനോ, പുതുമ കൊണ്ട് വരാനോ അയാൾ ശ്രമിച്ചിട്ടില്ല. എന്നാൽ അത്തരം കാർത്തികിലെ സംവിധായകന്റെ ക്രാഫ്റ്റ് ആ ബേസിക് സ്റ്റോറിക്ക് മുകളിൽ പാകിയ ലെയറുകളിൽ വ്യക്തമായി അറിയാം

രണ്ടു ബാക്ക്ഡ്രോപ്പിലാണ് കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഒന്ന് ഒരു ഹില്ലി സ്പോട്ടിലും, മറ്റൊന്ന് മുംബൈയിലും രണ്ടിനും രണ്ടു തരം ട്രീറ്റ്മെന്റ് ആണ് സംവിധായകൻ ഉപയോഗിച്ചിട്ടുള്ളത്. ഇൻട്രോ സീനിന്റെയും ഇൻട്രോ സോങ്ങിന്റെയും കാര്യത്തിലും പുതിയ രീതികൾ കാർത്തിക്ക് വർക്ക് ഔട്ട് ആകുന്നുണ്ട്. ഇത് രണ്ടിന്റെയും ബിൽഡ് ആപ്പും, അവിടുത്തെ ചെറിയ ചെറിയ കട്ടുകളിലൂടെ ഉള്ള എഡിറ്റിംഗ് പാറ്റേൺ എല്ലാം വ്യത്യസ്തമാണ്.

മുരട്ടുകാളൈ, അണ്ണാമലൈ, ബാഷ, പടയപ്പാ പോലുള്ള ചിത്രങ്ങൾ ആണ് രജനിയുടെ മോസ്റ്റ് ലവ്ഡ് ഫിലിംസ്. ആ ലിസ്റ്റിലേക്ക് ഒരു പുതിയ അഡിഷൻ തന്നെയാകും പേട്ട. രജനീകാന്തിനെ കൂടാതെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു മറ്റു കഥാപാത്രങ്ങൾക്കും അവരുടേതായ സ്‌പേസ് ഉണ്ട്, ഇത് പറയാൻ കാര്യം സാധാരണ രജനി സിനിമകളിൽ അദ്ദേഹം എല്ലാവരെയും ഔട്ട് സ്കോർ ചെയ്യാറുണ്ട്, ഇതിൽ ഔട്ട് സ്കോറിങ്ങിന്റെ കാര്യം ഒക്കെ ശെരിയാണെങ്കിലും ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സത്വം ഉണ്ട് അതിനനുസരിച്ചുള്ള ഡീറ്റൈലിങ്ങുമുണ്ട്.

rajinikanth’s petta movie spot stills

പേട്ടയുടെ ബേസിക് പ്ലോട്ടിൽ അങ്ങിങ്ങായി ബാഷയുടെ ഫ്ലേവറുകൾ കാണാം, അത് ബോധപൂർവം സംവിധായകന്റെ ഉള്ളിലെ രജനി ഫാൻ തീർത്തത് തന്നെയാണ് എന്ന് തോന്നുന്നുണ്ട്. കാളി എന്ന ഹോസ്റ്റൽ വാർഡൻ വളരെ എനെർജെറ്റിക് ആയ ഒരാളാണ്, തുടക്കത്തിൽ ഒരു ലവ് ഗോഡ് ഫോമിൽ രണ്ടു പേരെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന കാളിയെ കാണാം, ഒപ്പം തന്നെ ആ പെൺകുട്ടിയുടെ ‘അമ്മ വേഷത്തിൽ എത്തുന്ന സിമ്രാനുമായി ഉള്ള ലവ് ട്രാക്ക് അങ്ങനെ തുടങ്ങുന്ന സിനിമ ഇന്റെൻസ് ആകുന്നത് ഉത്തർപ്രദേശുകാരൻ ആയ രാഷ്ട്രീയ നേതാവ് സിംഖാർ സിങ്ങിനെയും മകൻ ജിത്തുവിനെ കാളി എതിരിടുമ്പോൾ ആണ്. പതിയെ സ്റ്റോറി അവരുടെ ഇടയിൽ നടക്കുന്ന ക്ലാഷിലേക്കും അവിടെ നിന്ന് റിവെൻച് ട്രാക്കിലേക്കും സിനിമ മുന്നേറുന്നു

ഇങ്ങനെ രജനി ഫാക്ടറുകളുടെ ആഘോഷമാകുമ്പോഴും കാർത്തിക്ക് സുബ്ബരാജ് മിസ് ചെയ്തത് കുറച്ചു കാര്യങ്ങളുണ്ട്. പ്രധാനമായത് അതി ഗംഭീര നടന്മാരായ നവാസുദീൻ സിദ്ദിഖിയുടെയും വിജയ് സേതുപതിയുടെയും പൊട്ടൻഷ്യൽ അല്പം പോലും ഉപയോഗിച്ചിട്ടില്ല എന്നതാണ്, ഇവരുടെ കഥാപാത്രങ്ങൾ ഇമ്പോർട്ടൻസ് ഇല്ല എന്നല്ല മറിച്ചു അവരെ utilize ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നാണ്. ദൈർഖ്യം കല്ല് കടി ആകുന്നുണ്ട്. ചില സോങ്‌സ് ഒക്കെ അനാവശ്യമായിരുന്നു. കഥയുടെ കാതലിലേക്ക് വളരെ സ്ലോ ആയി ആണ് അപ്രോച് ചെയ്തിരിക്കുന്നത്. ഇത് നെഗറ്റീവ്സ് ലിസ്റ്റ് ചെയ്തു എന്നെ ഉള്ളു, പറയുമ്പോൾ എല്ലാം പറയണമല്ലോ

പേട്ട ഒരു യൂഷ്വൽ രജനി ഫോർമുല ചിത്രം തന്നെയാണ്. ഒരു തലൈവർ ഫാൻ ഡയറെക്ട് ചെയ്തത് എന്ന് ഉറക്കെ വിളിച്ചു പറയുന്ന സിനിമ, ഫാൻസിനു ഒരു വിരുന്നു തന്നെയാണ്. ഒരുപാട് നാളുകൾക്കു ശേഷം രജനിയിസം ആഘോഷിക്കപ്പെടുന്ന ചിത്രം