പുതിയ പ്രശ്‌നങ്ങളും തമാശകളുമായി ഷാജി പാപ്പനും കൂട്ടരും- ആട് 2 റിവ്യൂമിഥുൻ മാനുവൽ തോമസ് എന്ന യുവ തിരക്കഥാ കൃത് ആദ്യമായി സംവിധായകനായ ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. ഫ്രൈഡേ ഫിലിം ഹൗസ് എന്ന കമ്പനി നിർമിച്ച ചിത്രത്തെ പറ്റി കേട്ടിട്ടുള്ളത് മിഥുൻ ഷോർട് ഫിലിം ആക്കി ചെയ്യാൻ വച്ചിരുന്ന പടമാണ് അത് പിന്നീട് സിനിമ ആകിയതാണ് എന്നാണ്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മോശം ബോക്സ് ഓഫീസ് ഔട്ടിങ്ങിനു ശേഷം ചിത്രത്തിന്റെ dvd റീലിസിനു ശേഷം ഒരു കൾട്ട് ഫോള്ളോവിങ് ആണ് ചിത്രത്തിന് ഉണ്ടായത്. ഒരുപക്ഷെ മുൻപ് ഒരിക്കലും ഒരു ചിത്രത്തിനും ഇല്ലാത്തതു പോലെ.

ആട് ഇന്നൊരു ബ്രാൻഡ് ആണ്, തീയേറ്ററുകളിൽ മൂക്കു കുത്തി തറയിൽ വീണെങ്കിലും രണ്ടാം ഭാഗത്തിന് ഉണ്ടായ ഹൈപും ആദ്യ ദിനത്തിലെ തിരക്കും ഒക്കെ കണക്കിലെടുക്കുമ്പോൾ ആട് ആദ്യ ഭാഗത്തെ ഒരു ഹിറ്റ് എന്ന് തന്നെ പറയേണ്ടി വരും. ഒരുപക്ഷെ അനാവശ്യമായ ഒരുപിടി കഥാപാത്രങ്ങളും ചിലയിടതെ ലാഗും ഒഴിചു തീയേറ്ററുകളിൽ എത്തിയിരുനെങ്കിൽ ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ മാജിക് തീർത്തേനെ.

ഇനി നമ്മുടെ വിഷയത്തിലേക്ക് ആട് 2 റിവ്യൂ എന്ന തലകെട്ടിൽ ഇവനെന്താ പുരാണം പറയുന്നത് എന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞ കാര്യത്തിന്റെ വാലിൽ തൂങ്ങി ഒരു കാര്യം ആദ്യമേ പറയാം ആദ്യ ഭാഗത്തിന് നടത്താൻ കഴിയാത്ത ആ ബോക്സ് ഓഫീസ് മാജിക്ക് രണ്ടാം ഭാഗ്യത്തിന് ഈസി ആയി നടത്താൻ കഴിയും എന്ന് സിനിമ കണ്ട ശേഷം ഏതൊരാൾക്കും കഴിയും. അതി ഗംഭീരമായ ഗംഭീരമായ ആദ്യ പകുതിയും കിടിലൻ രണ്ടാം പകുതിയും മൂഡിന് ചേർന്ന ക്ലൈമാക്സും. പാപ്പനും ടീമും ബാക്കിയുള്ളവരും ഒക്കെ ചേർന്ന് പടം ചുമ്മാ അങ്ങ് കിടുക്കി എന്ന് ഉറപ്ല് പറയാം.

ചിരിയുടെ മലപടക്കമാണ് ആദ്യ പകുതിയിൽ പ്രേക്ഷകനെ കാത്തിരിക്കുന്നതു, സമീപകാലത്തിൽ ഏറ്റവും മികച്ച ആദ്യപകുതി വന്ന ചിത്രം ഇതാണെന്നു ഉറപ്പ് തരാം. രണ്ടാം പകുതിയിൽ ചിത്രത്തിലെ പ്ലോട്ട് പോയിന്റുകളിലേക്ക് കഥ പറഞ്ഞു എത്താൻ കുറച്ചു താമസിക്കുന്നു താമസിക്കുന്നു എങ്കിലും ക്ലൈമാക്സിനു തൊട്ടു മുൻപ് ട്രാക്കിൽ കയറുകയും, കഥ ഒരു കിടിലൻ ക്ലൈമാക്സിലേക്ക് എത്തുകയും ചെയുന്നു. ഒരു കാര്യം പടം കണ്ടിറങ്ങുന്നവന് ഉറപ്പ് തരാം ആദ്യ ഭാഗത്തിനും മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗമാണ് മിഥുൻ നമുക്കായി ഒരുക്കിയത്.

പല പല സബ് പ്ലോട്ടുകളും ഷാജി പാപ്പനും ടീമിന്റെയും മെയിൻ പ്ലോട്ടിലൂടെയും പ്ലോട്ടിലൂടെയും ആണ് കഥ പോകുന്നത്. ഇവ അവസാനം ഒരു പോയിന്റിൽ ഒന്നിക്കുന്നടത്തു നിന്ന് ഏൻഡ് പഞ്ചിലേക്കും പഴയ പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്ന കൂട്ടപ്പൊരിച്ചിൽ ചിരി കാഴ്ചകളിലേക്കും സിനിമ എത്തുന്നു. പാപ്പൻ പഴയ നടു വേദനയുമായി സാധാരണ ജീവിതം ജീവിക്കുകയാണ്. വടം വലി എന്ന ലഹരി പാപ്പനെ വിട്ടൊഴിയുന്ന ലക്ഷണം ഇല്ല. അമ്പതു പവന്റെ സ്വർണ്ണ കപ്പ് അടിക്കാൻ വേണ്ടി പാപ്പൻ ആധാരം പണയം വച്ച് ടീമിനെ റെഡി ആകുന്നു. മറുവശത്തു പണത്തിനു വേണ്ടി സാത്താൻ സേവിയർ ഒരു സ്ഥലത്തു പല പ്ലാനുകളും തീർക്കുന്നു. വിനായകന്റെ ഡ്യുഡ് ആകട്ടെ പഴയ പ്രതാപം ഒന്നുമില്ലാതെ കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. ഇവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും യാത്രകൾ എത്തി ചേരുന്നത് ഒരു പോയിന്റിലാണ് പോയിന്റിലാണ്, അവിടെ ആട് 2 പറന്നു പൊങ്ങുന്നു.

മൾട്ടിപ്ൾ സ്റ്റോറി ലൈനുകൾക്ക് ഒടുവിൽ വരുന്ന മീറ്റിംഗ് പോയിന്റിൽ തൊട്ട് പടത്തിന്റെ പൂർണത ആദ്യ ഭാഗത്തിൽ നിന്നും ഏറെ ഉയരുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ചു ഒരു ഒതുക്കം ചിത്രത്തിനു ഫെസ്റ്റിവൽ എന്റെർറ്റൈനെർ എന്ന മുഖമുദ്ര ഉറപ്പായും നൽകുന്നു. ഓരോ സബ് പ്ലോട്ടും അർഹിക്കുന്ന തരത്തിലെ ട്രീറ്റ്മെന്റ് മാത്രം നൽകി മിതത്വം പാലിക്കാനും അതിനൊപ്പം ചിരി കാഴ്ചകളിലെ സ്റ്റാൻഡേർഡ് കാത്തു സൂക്ഷിക്കാനും ചിത്രത്തിന് ആകുന്നുണ്ട്. ചളി കാഴ്ചകൾ അടുത്ത് കൂടെ പോലും പോകാത്ത കുറച്ചു കിടിലൻ തമാശ രംഗങ്ങൾ ചിത്രത്തിനുണ്ട്. മിഥുൻ മാനുവൽ ഒരു സംവിധായകൻ എന്ന നിലയിൽ ഒരുപാട് ഉയർന്നിട്ടുണ്ട്. ഷാനിന്റെ ബാക്ക്ഗ്രൂണ്ട് മുസിക്കും കട്ടക്ക് കട്ട. വിനായകന്റെ ഡ്യുഡ് ഇത്തവണയും കലക്കി. ആസ് യൂഷ്വൽ ഷാജി പാപ്പൻ ആയി ജയസൂര്യയും തകർത്തു.

ആദ്യ ഭാഗത്തിൽ നിന്ന് ഒരുപാട് മുകളിൽ നിൽക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് രണ്ടാം ഭാഗം. തീയേറ്ററുകളിൽ ഇത്രയധികം ഫയർ തീർത്ത വേറെ സിനിമ ഈ അടുത്തു വന്നിട്ടുണ്ടാകില്ല. പൈസ വസൂൽ ഷുവർ…

Comments are closed.