പറന്നു ഉയരുന്ന പഞ്ചവര്‍ണ്ണ തത്ത !!!പഞ്ചവര്‍ണ്ണ തത്ത റിവ്യൂകുടുംബ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന രമേശ്‌ പിഷാരടി സംവിധാനം ചെയ്ത് ജയറാം, കുഞ്ചാക്കോബോബൻ, അനുശ്രീ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച പഞ്ചവർണ്ണ തത്ത ഇന്ന് തീയേറ്ററുകളിൽ എത്തിരിക്കുകയാണ്. ഏറെ കാലങ്ങളായി സ്റ്റേജ് പെർഫോമറായിയും, അവതാരകനായും, ഹാസ്യനടനുമായി തിളങ്ങിയ രമേശ്‌ പിഷാരടി ജീവിതത്തിലെ പുതിയ കാൽവയ്‌പ്പ് ആണ് ഈ ചിത്രം. ഹരി പി നായരും രമേശ്‌ പിഷാരടിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സപ്തതരംഗ് പിക്ചർസ് ബാനറിൽ നടന്‍ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിച്ചത്. മണിയൻ പിള്ള രാജു മല്ലിക സുകുമാരൻ, ധർമ്മജൻ, അശോകൻ തുടങ്ങിയവർ പഞ്ചവർണ്ണതത്തയിൽമറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു കുടുംബ ചിത്രമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ചിത്രത്തിന് ടിക്കറ്റ് എടുത്തത്. എന്നാൽ ആ പ്രതിക്ഷ ചിത്രം തെറ്റിച്ചില്ലയെന്ന് തന്നെ പറയാം. ലാളിത്യമാർന്ന നർമ്മവും കുറച്ച് നൊമ്പരവും നൽകുന്ന ഒരു മികച്ച കുടുംബം ചിത്രം തന്നെയാണ് പഞ്ചവർണ്ണ തത്ത.

തുടക്കം തന്നെ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവരീതികളും ജോലികളും കാണിക്കുന്നുണ്ട്. കാരക്ടർ എസ്റ്റാബ്ലിഷ്‌മെന്റിനും പ്ലോട്ട് സ്റ്റാബ്ലിഷ്‌മെന്റിനും എടുക്കുന്ന കുറച്ച് സമയത്തിൽ ചിത്രം ചതിക്കുമോ എന്ന ആശങ്ക തോന്നുമെങ്കിലും പതുക്കെ ചിത്രം ട്രാക്കിലേക്ക്‌ എത്തുന്നു. ജയറാം അവതരിപ്പിക്കുന്ന മൃഗസ്നേഹിയും പരിപാലകനുമായ കഥാപാത്രമായി എത്തുമ്പോൾ .അച്ഛന്‍റെ പേരിൽ രാഷ്ട്രീയത്തിലെത്തിയ കലേഷ്‌ എം.എൽ.എ ആയി ചാക്കോച്ചൻ എത്തുന്നു. ജീവിതത്തിലെ രണ്ടു വ്യത്യസ്ത ധ്രവുങ്ങളില്‍ കഴിയുന്ന രണ്ടുപേര്‍ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പങ്ക് വയ്ക്കുന്നത്.

ജയറാം ചിത്രത്തിൽ വ്യത്യസ്ത മേക്ക് ഓവറിൽ എത്തുന്നു എന്നത് പ്രേക്ഷകർ നേരത്തെ അറിഞ്ഞതാണ്. ജയറാമിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്‍ത കഥാപാത്രമാകുന്നു ചിത്രത്തിലേത്. ഡയലോഗ് ഡെലിവറിയും അഭിനയമൊക്കെ കാണുമ്പോൾ ഇന്നലെകളിലെ ജയറാം എന്ന അഭിനയപ്രതിഭയെ നമ്മുക്ക് വീണ്ടും തെളിയുന്നു. കലേഷ്‌ എം.എൽ.എ എന്ന കഥാപാത്രത്തെ ചാക്കോച്ചൻ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത് തന്റെ സ്ഥിരം മേഖല അല്ലാത്ത ഹാസ്യ രംഗങ്ങളിൽ ഒക്കെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.

കലേഷിന്റെ ഭാര്യ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ഇന്ന് മലയാള സിനിമയിലുള്ള നടിമാരിൽ ഫാമിലി ഓറിയന്റഡ് സബ്ജെക്റ്റുകൾ അവതരിപ്പിക്കാൻ ഏറ്റുവും മികവ് പുലർത്തുന്ന നടിയാണ് അനുശ്രീ. അതുകൊണ്ട് തന്നെ അനുശ്രീയ്ക്ക് ലഭിച്ച വേഷം യാതൊരു വികലതയുമില്ലാതെ അവർ പകർന്നാടി. ഇപ്പൊ വീട്ടിലെ ടി.വിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതും മലയാള സിനിമയിൽ ഇപ്പൊ പ്രധാന സിനിമകളിൽ അധികം കാണാതെ നിൽക്കുന്ന പ്രേക്ഷകരുടെ ചില പ്രിയതാരങ്ങളെ പിഷാരടി ചിത്രത്തിൽ കൊണ്ടുവരാൻ സാധിച്ചു. അശോകൻ, പ്രേം കുമാർ, ജനാർദ്ദനൻ, സലിം കുമാർ, ധർമജൻ എന്നിവർ ചേർന്ന് നുറുങ് നർമ്മങ്ങൾ പ്രേക്ഷകർക്ക് ഉടനീളം സമ്മാനിക്കുന്നുണ്ട്.

ആദ്യം പറഞ്ഞതുപോലെ തന്നെ ഫസ്റ്റ് ഹാഫ് കുടുതലും പ്ലോട്ട് എസ്റ്റാബ്ലിഷ്‌മെന്റിനായി പോകുന്നു ഇന്റർവ്വെലിനു തൊട്ട്‌ മുൻപാണ്‌ പ്രധാന കഥയിലേക്ക് ചിത്രം കടക്കുന്നത്‌.ഇടയ്ക്ക് എവിടെയോ ആവശ്യമില്ലാത്ത രംഗങ്ങൾ ഉള്പെടുത്തിയെന്ന് പ്രേക്ഷകർക്ക് തോന്നും. എന്നാലും അതിന് ശേഷം ചിത്രത്തിൽ വന്ന പല മോമെന്റുകൾ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതും, നൊമ്പരപെടുത്തുന്നതുമാണ്. മനുഷ്യന്റെ പല ആഗ്രഹങ്ങളുടെ പല വ്യഖാനങ്ങൾ ചിത്രം നമ്മുക്ക് പറയാതെ പറഞ്ഞു തരുന്നു.

അവസാനത്തെ 20 മിനിറ്റ് ചിത്രത്തിനോട് അതുവരെ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന ഇമ്പ്രെഷൻ ഇരട്ടിയാക്കുന്നു. സംവിധായകൻ എന്ന നിലയിൽ പിഷാരടി നല്ല വിജയം തീർത്തു. തരക്കേടില്ലാത്ത ദൃശ്യങ്ങൾ തന്നെയാണ് പ്രദീപ്‌ നായർ ഒരുക്കിയത്. നാളുകൾക്ക്‌ ശേഷം ഔസേപ്പച്ചൻ പശ്ചാത്തലസംഗീതം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പഞ്ചവർണ്ണതത്തയ്ക്കുണ്ട്‌. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിന് അനുസൃതമായിരുന്നു. എം ജയചന്ദ്രൻ, നാദിർഷ മികച്ച ഗാനങ്ങൾ തന്നെയാണ് സമ്മാനിച്ചത്. അതിൽ പലതും ഇപ്പോഴേ ഹിറ്റായതുമാണ്.

വെറുമൊരു എന്റെർറ്റൈനെർ എന്ന നിലയ്ക്ക് ചിത്രത്തെ സമീപിക്കേണ്ട. ഇതിൽ എല്ലാം ഉണ്ട് ലാളിത്യമാർന്ന നർമ്മകളും, കുറച്ച് നൊമ്പരവും,, ഒത്തിരി ചിന്തയും ചിത്രം നൽകുന്നു. എന്തായാലും കുടുംബപ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കും ഈ ചിത്രം.

Comments are closed.