നീറ്റ് ആൻഡ് ക്ലീൻ എന്റെർറ്റൈനെർ – അള്ളു രാമേന്ദ്രൻ റിവ്യൂ

0
140

ഷോർട് ഫിലിമുകളിലൂടെയും മറ്റും ഏറെ ശ്രദ്ധേയരായ ഒരു പറ്റം യുവാക്കൾ ചേർന്നൊരുക്കുന്ന സിനിമയാണ് അള്ളു രാമേന്ദ്രൻ. സംവിധായകൻ ബിലഹരി ആയാലും തിരക്കഥ ഒരുക്കിയ വിനീത് വാസുദേവൻ, ഗിരീഷ് എ ഡി എന്നിവരായാലും ഷോർട് ഫിലിമുകളുടെ ലോകത്തെ ശ്രദ്ധേയരാണ്. ഇവരുടെ ആദ്യ കൊമേർഷ്യൽ ഫീച്ചർ ഫിലിം ആയ അള്ളു രാമേന്ദ്രൻ ഇന്ന് തീയേറ്ററുകളിൽ എത്തി. ചാക്കോച്ചനാണ് പ്രധാന വേഷത്തിൽ

സിറ്റുവേഷൻ കോമെടികളിലൂടെയും വളരെ വ്യക്തമായി ചേർത്ത് കെട്ടിയ കഥാപാത്രങ്ങളിലൂടെയുമാണ് അള്ളു രാമേന്ദ്രൻ മുന്നേറുന്നത്. കണക്ഷൻ പോയിന്റുകൾ കൃത്യമായി പാകി അതിൽ ബേസ് ചെയ്തു എടുത്ത നല്ലൊരു തിരക്കഥ ചിത്രത്തിന് ഉണ്ടെന്നു ഉറപ്പായും പറയാം. അള്ളു രാമേന്ദ്രൻ പ്രേക്ഷകർക്ക് രസിക്കുന്ന തരത്തിലൊരു സിനിമയാണെന്ന് തിയേറ്റർ എക്സ്പെരിയൻസിനു ശേഷം ഉറപ്പ് പറയാം. ചില സൂക്ഷ്മ വശങ്ങളിലൂടെയും പാത്ര നിർമ്മിതികളിലൂടെയും പല സ്ഥലങ്ങളിലും ചിത്രം മികവ് കാട്ടുന്നു


ഒരു സിംപിൾ പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്. വലിച്ചിഴക്കാതെ അത് പറഞ്ഞെടുത്തതിന് പൂ കോയയുടെ വക ഒരു പൊൻ പതക്കം. കോമെടി ട്രാക്കിൽ നിന്ന് ചിത്രത്തിന്റെ മെയിൻ പോയിന്റിലേക്കുള്ള ഡിവേര്ഷനും എല്ലാം കല്ല് കടിയില്ലാതെ പറഞ്ഞു എടുത്തുട്ടുണ്ട്. പറഞ്ഞു വരുമ്പോൾ ഭയങ്കര സംഭവം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും നീറ്റ് ആൻഡ് ക്ലീൻ എന്ന് പറയാവുന്ന ചിത്രമാണ് അള്ളു അതിൽ കൂടുതലും കുറവും ഡെക്കറേഷൻ ഒന്നുമില്ല


വളരെ സിംപിളും എച് കെട്ടലുമില്ലാത്ത ഒരു ത്രെഡ് പറയുമ്പോൾ സ്വാഭാവികമായും ലാഗ് എന്നൊരു സംഗതി കടന്നു വരാം. എന്നാൽ അങ്ങനെ ഒരു ഐറ്റം കടന്നു വരാതിരിക്കാൻ കഥാപാത്രങ്ങളെ തമ്മിൽ കണക്ട് ചെയ്തു കൊണ്ട് സിറ്റുവേഷനുകൾ തീർത്തു ആണ് പടം മുന്നേറുന്നത് ആൻഡ് ഇൻ എ സെൻസ് ആ സിറ്റുവേഷൻസും അതിലെ ഹ്യുമറും എല്ലാം നന്നായിരുന്നു. ഇങ്ങനെ ഫില്ലറുകൾ മോമെന്റുകളും ഇന്റർ കണക്ഷൻ ഒക്കെ ആയി ചെയ്തു എടുത്തത് സിനിമയെ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട് in a commercial aspect

നേരത്തെ കേട്ടത് പോലെ രാമേന്ദ്രൻ എന്ന പോലീസുകാരനും അയാളുടെ സ്ഥിരം പ്രശ്നമായ ജീപ്പിന്റെ ആള്ളും തന്നെയാണ് സിനിമയുടെ പ്ലോട്ട്. രാമേന്ദ്രന്റെ തീരാ തലവേദന പിന്നീട് പല സന്ദര്ഭങ്ങളിലൂടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നതും, രാമേന്ദ്രന്റെ who dunnit അന്വേഷവണവും അതിന്റെ കാരണവും എല്ലാം ആണ് സിനിമയുടെ ബാക്കി പത്രം.

അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ചു നിന്നു. ചാക്കോച്ചൻ വൃത്തിയായി മൊമെന്റ്‌സ്‌ എല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. സിംപിളും അതെ സമയം നല്ല സ്ട്രക്ച്ചറിൽ തീർത്ത തിരക്കഥയാണ് അള്ളു രാമേന്ദ്രന്റെ നട്ടെല്ല്. ഷാൻ റഹ്മാന്റെ ഈണങ്ങൾ ആവറേജിൽ ഒതുങ്ങി. ഇതൊക്കെ പരത്തി പറയുമ്പോളും അള്ളു രാമേന്ദ്രൻ അങ്ങനെ ഒരു ഇന്റർനാഷണൽ ലെവൽ സിനിമയൊന്നും അല്ല. എന്നാലും വൃത്തിയായി മെനഞ്ഞെടുത്ത ഒരു നല്ല സിനിമയാണ്. സിംപിൾ ബട്ട് പവർഫുൾ

അള്ളു രാമേന്ദ്രൻ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെർറ്റൈനെർ എന്ന നിലയിൽ പടം നൈസ് ആണ്