നിവിന്‍റെ ആദ്യ മാസ്സ് ആക്ഷൻ അവതാർ – മിഖായേൽ റിവ്യൂ!!

0
171

ഹനീഫ് അഥേനിയുടെ ചിത്രങ്ങൾ എല്ലാം ത്രില്ലർ എന്ന ജെനെറിലൂടെ തന്നെയാണ് പുറത്തു വരുന്നത്. തുടർച്ചയായി ഈ ജെനെറിൽ സിനിമ ചെയ്യുന്നത് കൊണ്ട് മടുപ്പ് ഉണ്ടാകുന്നില്ലെന്ന് ഹനീഫും അത് കാണുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് പ്രേക്ഷകരും വീണ്ടും ഉറപ്പിക്കുന്നു പുതിയ റീലീസ് മിഖായേലിലുടെ. ഒരു ഹനീഫ് അഥേനി സ്ക്രിപ്റ്റ് എന്ന നിലയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാമുണ്ട് മിഖായേലിൽ എന്നാൽ അതിനു മുകളിലേക്കോ താഴേക്കോ ചിന്തിക്കണ്ട..

ഹനീഫിന്റെതായ സ്ഥിരം ഐറ്റംസ് ഉണ്ടല്ലോ അതിനു ഒരു പഞ്ഞവുമില്ല മിഖായേലിലും. സൈക്കോകളെ തട്ടി നടക്കാൻ വയ്യാത്ത വല്ലാത്ത തരം ജീവിതം തന്നെ ഇവിടെയും. ഇതിനു മാത്രം സൈക്കോകൾ എവിടുന്നാടാ ഉവ്വേ എന്ന് ചോദിക്കുമ്പോഴും മിഖായേൽ engagement ന്റെ കാര്യത്തിൽ ഒട്ടും പിറകിലോട്ടല്ല.എബോ ആവറേജ് ആദ്യ പകുതിയും നല്ല രണ്ടാം പകുതിയും ചിത്രത്തിനുണ്ട്. ആദ്യ പകുതിയുടെ പകുതി മിടുക്ക് ഗോപി അണ്ണന്റെ ബാക് ഗ്രൗണ്ട് മ്യൂസിക്കിന് തന്നെയാണ്. രണ്ടാം പകുതി നിവിൻന്റെ മാസ്സ് ഡയലോഗുകൾ ഒക്കെ കിടു ആയിരുന്നു.

നിവിന്റെ പുത്തൻ അവതാർ തന്നെയാണ് മിഖായേലിന്റെ എക്സ് ഫാക്ടർ. നിവിന് അരങ്ങു വാഴാനുള്ള ഡയലോഗുകളും മറ്റും ധാരാളമായി ഹനീഫ് സപ്പ്ളൈ ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനൊക്കെ പറയുമ്പോഴും നിവിൻ ഒഴിക്കെ ഉള്ള കഥാപാത്രങ്ങൾ പലതും അപൂർണ്ണമാണ്‌. അവരെ എസ്റാബ്ളിഷ് ചെയ്യാൻ പോലും ശ്രമമില്ല അതിൽ ഏറെ പ്രശ്നം മാർകോ ജൂനിയർ എന്ന ഉണ്ണി മുകുന്ദൻ കഥാപാത്രം തന്നെയാണ്.

ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നു. വർക്ക് ഷോപ് ആക്ഷൻ സീൻ ഉൾപ്പടെ ഉള്ളവ കാഴ്ചക്ക് നന്നായിരുന്നു. അവയുടെ പശ്ചാത്തല സംഗീതം ഗോപി സുന്ദർ മാസ്സ് ആകിയിട്ടിട്ടുമുണ്ട്. സിദ്ദിഖ്, ബാബു ആന്റണി എന്നിവരുടെ പ്രകടനങ്ങൾ മികച്ചു നിന്നു. നിവിന്റെ സ്റ്റൈലിഷ് അവതാർ പലയിടങ്ങങ്ങളിലും നല്ല രീതിയിൽ ഹനീഫ് വർക്ക് ഔട്ട് ആക്കിയിട്ടുണ്ട്. എന്റർടൈൻമെന്റ് പാക്കേജ് എന്ന നിലയിൽ ചിത്രം മികച്ചു നിൽക്കുന്നുണ്ട്.

മിഖായേൽ എന്ന ജൂനിയർ ഡോക്ടറിന്റെ ജീവിതമാണ് സിനിമ. ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ മരിക്കുന്നു. അനുജത്തിക്ക് വേണ്ടിയാണു അവൻ ജീവിക്കുന്നത്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ അവരുടെ ജീവിതത്തിൽ കടന്നു വരുന്നു. അത് അവരുടെ ജീവിതങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.

അനിയത്തിയുടെ വേഷത്തിൽ എത്തിയ പെൺകുട്ടി മികച്ച പ്രകടനമാണ് നടത്തിയത്. സസ്പെൻസ് എലമെന്റ് ആദ്യ ഹാൾഫിനോട് തന്നെ അവസാനിക്കുന്നെങ്കിലും രണ്ടാം പകുതി മാസ്സ് മൊമെന്റ്‌സ്‌ ഫിൽ ചെയ്തു overcome ചെയ്തിട്ടുണ്ട് ഹനീഫ് അധീനീ.മിഖായേൽ ഒരു യൂഷ്വൽ പാക്കേജ് തന്നെയാണ്, പുതുമ വ്യത്യസ്തത എന്നൊന്ന് ഇല്ലെങ്കിലും engaging ഫാക്ടർ തന്നെയാണ് സിനിമയുടെ പ്ലസ്.. നിവിന്റെ മാസ്സ് ഹീറോ അവതാർ പിന്നെ എന്റർടൈനിംഗ് ആയ രണ്ടാം പകുതിയും തന്നെയാണ് മിഖായേലിനെ കാഴ്ചയിൽ പ്രിയങ്കരനാകുന്നത്. എൻഗേജിങ് ആണ് സിനിമ.